25.1 C
Iritty, IN
July 7, 2024
  • Home
  • Kerala
  • ഒരു വർഷത്തേക്ക് സൗ​ജ​ന്യ ഭ​ക്ഷ്യ​ധാ​ന്യം: 80 കോ​ടി​ ജനങ്ങൾക്ക് പ്രയോജനം
Kerala

ഒരു വർഷത്തേക്ക് സൗ​ജ​ന്യ ഭ​ക്ഷ്യ​ധാ​ന്യം: 80 കോ​ടി​ ജനങ്ങൾക്ക് പ്രയോജനം

ദേ​ശീ​യ ഭ​ക്ഷ്യ​സു​ര​ക്ഷാ നി​യ​മം അ​നു​സ​രി​ച്ച് ഒ​രു വ​ർ​ഷ​ത്തേ​ക്ക് സൗ​ജ​ന്യ ഭ​ക്ഷ്യ​ധാ​ന്യം ന​ൽ​കു​ന്ന​തി​ന് അം​ഗീ​കാ​രം ന​ൽ​കി കേ​ന്ദ്ര​മ​ന്ത്രി​സ​ഭ. പ​ദ്ധതി ന​ട​പ്പാ​ക്കു​ന്ന​തി​ന് ആ​വ​ശ്യ​മാ​യ ര​ണ്ട് ല​ക്ഷം കോ​ടി രൂ​പ​യു​ടെ ചി​ല​വ് കേ​ന്ദ്ര​സ​ർ​ക്കാ​ർ ഏ​റ്റെ​ടു​ക്കു​മെ​ന്ന് കേ​ന്ദ്ര ഭ​ക്ഷ്യ​വ​കു​പ്പ് മ​ന്ത്രി പി​യൂ​ഷ് ഗോ​യ​ൽ വ്യ​ക്ത​മാ​ക്കി.

പ്ര​ധാ​ന​മ​ന്ത്രി ഗ​രീ​ബ് ക​ല്ല്യാ​ണ്‍ അ​ന്ന​യോ​ജ​ന ഡി​സം​ബ​ർ 31ന് ​അ​വ​സാ​നി​ക്കു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് കേ​ന്ദ്ര മ​ന്ത്രി​സ​ഭ​യു​ടെ തീ​രു​മാ​നം. രാ​ജ്യ​ത്തെ 80 കോ​ടി​യ​ൽ അ​ധി​കം വ​രു​ന്ന ജ​ന​ങ്ങ​ൾ പ​ദ്ധ​തി​യു​ടെ ഗു​ണ​ഭോ​ക്താ​ക്ക​ളാ​കും. ദേ​ശീ​യ ഭ​ക്ഷ്യ​സു​ര​ക്ഷ നി​യ​മം അ​നു​സ​രി​ച്ച് മ​റ്റ് റേ​ഷ​ൻ കേ​ന്ദ്ര​ങ്ങ​ളി​ൽ അ​രി കി​ലോ മൂ​ന്ന് രൂ​പ​യ്ക്കും ഗോ​ത​ന്പ് ര​ണ്ട് രൂ​പ​യ്ക്കു​മാ​ണ് ന​ൽ​കി വ​രു​ന്ന​ത്.

എ​ന്നാ​ൽ കോ​വി​ഡി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ആ​രം​ഭി​ച്ച ഗ​രീ​ബ് ക​ല്ല്യാ​ണ്‍ അ​ന്ന​യേ​ജ​ന ദേ​ശീ​യ ഭ​ക്ഷ്യ​സു​ര​ക്ഷാ നി​യ​മ​ത്തി​ന്‍റെ ഭാ​ഗ​മാ​ക്കി 2023 ഡി​സം​ബ​ർ വ​രെ സൗ​ജ​ന്യ ഭ​ക്ഷ്യ​ധാ​ന്യം ന​ൽ​കു​ന്ന​തി​നാ​ണ് കേ​ന്ദ്ര​ത്തി​ന്‍റെ തീ​രു​മാ​നം.

Related posts

മീൻകുഞ്ഞുങ്ങളെ പിടിക്കുന്നത്‌ മത്സ്യമേഖലയ്‌ക്ക്‌ നഷ്‌ടം

Aswathi Kottiyoor

എട്ട് വര്‍ഷങ്ങള്‍ക്ക് ശേഷം സംസ്ഥാനത്ത് ആധാരങ്ങള്‍ 10 ലക്ഷം കടന്നു,റെക്കോഡ് നേട്ടവുമായി രജിസ്‌ട്രേഷന്‍ വകുപ്പ്

Aswathi Kottiyoor

ലഹരി മുക്ത കേരളം ക്യാംപെയിന് ഒരുക്കങ്ങൾ പൂർത്തിയാകുന്നു

Aswathi Kottiyoor
WordPress Image Lightbox