21.6 C
Iritty, IN
November 22, 2024
  • Home
  • Kerala
  • കണ്ണൂർ വിമാനത്താവള വികസനം വേഗത്തിലാക്കണം: ജില്ലാ പഞ്ചായത്ത്
Kerala

കണ്ണൂർ വിമാനത്താവള വികസനം വേഗത്തിലാക്കണം: ജില്ലാ പഞ്ചായത്ത്

കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവള വികസനം വേഗത്തിലാക്കാൻ കേന്ദ്ര വ്യോമയാന മന്ത്രാലയം അടിയന്തര നടപടി സ്വീകരിക്കണമെന്ന് ജില്ലാ പഞ്ചായത്ത് ഭരണസമിതി യോഗം ആവശ്യപ്പെട്ടു. വിദേശ വിമാനകമ്പനികൾക്ക് കണ്ണൂരിൽനിന്ന് പ്രവർത്തന അനുമതി നൽകണം. കണ്ണൂർ വിമാനത്താവളത്തിൽ ഇനിയും പോയിൻറ് ഓഫ് കാൾ സ്റ്റാറ്റസ് അനുവദിച്ചിട്ടില്ല. ഹജ്ജ് എംബാർക്കേഷൻ അനുവദിക്കണം എന്നത് മറ്റൊരു ്രപധാന ആവശ്യമാണ്. കണ്ണൂർ വിമാനത്താവളം വന്നതോടെ ഉത്തരമലബാറിൽ വലിയ വികസന സാധ്യതകളാണ് ഉയർന്നുവന്നത്. പ്രസിഡണ്ട് പി പി ദിവ്യ അവതരിപ്പിച്ച പ്രമേയത്തെ വൈസ് പ്രസിഡണ്ട് അഡ്വ. ബിനോയ് കുര്യൻ പിന്തുണച്ചു. സ്ഥിരം സമിതി അധ്യക്ഷൻ വി കെ സുരേഷ് ബാബു, അംഗങ്ങളായ തോമസ് വക്കത്താനം, മുഹമ്മദ് അഫ്സൽ എന്നിവർ സംസാരിച്ചു. തുടർന്ന് പ്രമേയം ഐകകണ്ഠ്യേന അംഗീകരിച്ചു.
വിദ്യാർഥികൾക്ക് ആവശ്യമായ ലഘുഭക്ഷണം, സ്റ്റേഷനറി ഉൽപ്പന്നങ്ങൾ എന്നിവ വിൽക്കുന്ന കിയോസ്‌കുകൾ ജില്ലയിലെ സ്‌കൂളുകളിൽ തുടങ്ങാൻ വിവിധ കുടുംബശ്രീ യൂണിറ്റുകൾക്ക് തുക അനുവദിക്കാൻ യോഗം തീരുമാനിച്ചു. മുറി ഉൾപ്പെടെ ഒരുക്കാൻ ഒന്നര ലക്ഷം രൂപയും മുറി ഉള്ളവർക്ക് 50,000 രൂപയുമാണ് അനുവദിച്ചത്. വിവിധ സ്ത്രീ സംരംഭകർക്കും ഗ്രൂപ്പുകൾക്കും സഹായം നൽകും. സ്ത്രീകൾക്കും കുട്ടികൾക്കുമുള്ള ആയോധന കലാ പരിശീലനത്തിന് അപേക്ഷിച്ച 24 പഞ്ചായത്തുകളിൽ കരാട്ടെ, അഞ്ച് പഞ്ചായത്തുകളിൽ കളരി എന്നിവ പരിശീലിപ്പിക്കാനും തീരുമാനിച്ചു.
ജില്ലാ പഞ്ചായത്ത് വീഡിയോ കോൺഫറൻസ് ഹാളിൽ നടന്ന യോഗത്തിൽ സ്ഥിരം സമിതി അധ്യക്ഷരായ അഡ്വ. കെ കെ രത്നകുമാരി, യു പി ശോഭ, അഡ്വ. ടി സരള, സെക്രട്ടറി ഇൻ ചാർജ് റ്റൈനി സൂസൺ ജോൺ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ടുമാർ, ജില്ലാ പഞ്ചായത്ത് അംഗങ്ങൾ, നിർവ്വഹണ ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.

Related posts

ഇത് രണ്ടാം ജന്മം’പൂര്‍ണ്ണ ആരോഗ്യവാനായി വാവ സുരേഷ് ആശുപത്രി വിട്ടു

Aswathi Kottiyoor

വയനാട്ടില്‍ കടുവ ആക്രമണത്തില്‍ കര്‍ഷകന്‍ മരിച്ച സംഭവം:ചികിത്സ വീഴ്ച ഉണ്ടായോയെന്ന് അന്വേഷിക്കുമെന്ന് ആരോഗ്യ മന്ത്രി

Aswathi Kottiyoor

ഭാര്യയുടെ ഫോൺ ഉപയോഗത്തിൽ സംശയം; കൊലയ്ക്ക് കൃത്യമായ ആസൂത്രണം.

Aswathi Kottiyoor
WordPress Image Lightbox