25.9 C
Iritty, IN
July 7, 2024
  • Home
  • Kerala
  • മണ്ഡലപൂജ : ഒരുക്കങ്ങൾ പൂർണം , വിവിധ വകുപ്പുകളുടെ തയ്യാറെടുപ്പുകൾ പൂർത്തിയായി
Kerala

മണ്ഡലപൂജ : ഒരുക്കങ്ങൾ പൂർണം , വിവിധ വകുപ്പുകളുടെ തയ്യാറെടുപ്പുകൾ പൂർത്തിയായി

മണ്ഡലപൂജയുമായി ബന്ധപ്പെട്ട്‌ ശബരിമലയിൽ വിവിധ വകുപ്പുകളുടെ തയ്യാറെടുപ്പുകൾ പൂർത്തിയായി. ശരംകുത്തിയിലെ ക്യൂ കോംപ്ലക്‌സിൽ തീർഥാടകർക്ക് കൂടുതൽ സൗകര്യങ്ങൾ ഏർപ്പെടുത്താനും കൂടുതൽ ശുചീകരണ തൊഴിലാളികളെ നിയോഗിക്കാനും എഡിഎം പി വിഷ്ണുരാജിന്റെ നേതൃത്വത്തിൽ ചേർന്ന അവലോകന യോഗത്തിൽ തീരുമാനിച്ചു.

27ന് പകൽ 12.30നും ഒന്നിനുമിടയിലാണ്‌ മണ്ഡലപൂജ. ഇതിന്‌ മുന്നോടിയായി ആരോഗ്യവകുപ്പ്, കേരള പൊലീസ്, അഗ്നിരക്ഷാസേന, ദേശീയ ദുരന്തനിവാരണ സേന, മറ്റ് സന്നദ്ധ പ്രവർത്തകർ ഉൾപ്പെടെ എല്ലാ വകുപ്പുകളുടെയും മുന്നൊരുക്കം പൂർത്തിയായി. ക്യൂ കോംപ്ലക്സിൽ എത്തുന്ന തീർഥാടകർക്കു നിർദേശങ്ങൾ നൽകാൻ വിവിധ ഭാഷകളിൽ അനൗൺസ്‌മെന്റ് ഉടൻ ആരംഭിക്കും. മരക്കൂട്ടംമുതൽ ശരംകുത്തിവരെയുള്ള പാതയിൽ എട്ട്‌ ബ്ലോക്കുകളിലായി 24 ക്യൂ കോംപ്ലക്സുകളും വിശാലമായ നടപ്പന്തലുമുണ്ട്. ഇവിടെ തീർഥാടകർക്ക് വിശ്രമിക്കാനുള്ള സൗകര്യവും ശുചിമുറികളും ഒരുക്കി.

വലിയ നടപ്പന്തലിൽ സ്ത്രീകൾക്കും കുട്ടികൾക്കുമുള്ള പ്രത്യേക വരി സംവിധാനത്തിന്‌ പുറമെ അടിയന്തര സാഹചര്യത്തിൽ ഉപയോഗിക്കാൻ ഒരുനിര ഒഴിച്ചിട്ടിട്ടുണ്ട്. ഭക്ഷണശാലകളിലടക്കം ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ പരിശോധനകൾ കർശനമാക്കി.

ചൊവ്വാഴ്ച വരെ 24 തീർഥാടകരാണ് മല കയറുന്നതിനിടയിലും മുമ്പുമായി മരിച്ചത്‌. ഭൂരിഭാഗം പേരുടെയും മരണകാരണം ഹൃദയാഘാതമാണ്. ഇത്തരം അപകടങ്ങൾ ഒഴിവാക്കാൻ തീർഥാടകർ പതിവായി കഴിക്കുന്ന മരുന്നുകൾ ഒപ്പം കരുതണമെന്നും കൃത്യസമയത്ത് ഉപയോഗിക്കണമെന്നും ഇടവിട്ട് അനൗൺസ്‌മെന്റ് നൽകും. തീർഥാടകർക്ക്‌ സുരക്ഷിതമായി വിരിവയ്‌ക്കാനുള്ള സൗകര്യവും ആവശ്യത്തിന്‌ ഒരുക്കിയിട്ടുണ്ടെന്നും യോഗം വിലയിരുത്തി. ദേവസ്വം കോൺഫറൻസ് ഹാളിൽ ശബരിമല സ്‌പെഷ്യൽ ഓഫീസർ ആർ ആനന്ദ്, എക്‌സിക്യുട്ടീവ് ഓഫീസർ എച്ച് കൃഷ്ണകുമാർ, ആർഎഎഫ് ഡെപ്യൂട്ടി കമാൻഡന്റ് ജി വിജയൻ, അസി. സ്‌പെഷ്യൽ ഓഫീസർ നിതിൻ രാജ്, ഡ്യൂട്ടി മജിസ്‌ട്രേറ്റ് ടി മുരളി, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ എന്നിവരും പങ്കെടുത്തു.

Related posts

കണിച്ചാർ സ്വദേശിയായ യുവാവ് കോട്ടയം പാലായിൽ വച്ചുള്ള വാഹനാപകടത്തിൽ മരിച്ചു

Aswathi Kottiyoor

വീട്ടുപടിക്കൽ മൃഗചികിത്സ: താൽക്കാലിക നിയമനം

Aswathi Kottiyoor

സംസ്ഥാനത്ത് പനി ബാധിച്ചു 2 പേർക്കൂടി മരിച്ചു; 12,876 പേര്‍ ചികിത്സയിൽ

Aswathi Kottiyoor
WordPress Image Lightbox