25.9 C
Iritty, IN
July 7, 2024
  • Home
  • Kerala
  • കേരളത്തിലെ 15 ആശുപത്രികള്‍ക്ക് കൂടി ദേശീയ ഗുണനിലവാര അംഗീകാരം
Kerala

കേരളത്തിലെ 15 ആശുപത്രികള്‍ക്ക് കൂടി ദേശീയ ഗുണനിലവാര അംഗീകാരം

സംസ്ഥാനത്തെ 15 ആശുപത്രികള്‍ക്ക് നാഷണല്‍ ക്വാളിറ്റി അഷ്വറന്‍സ് സ്റ്റാന്‍ഡേര്‍ഡ് (എന്‍ക്യുഎഎസ്) അംഗീകാരം ലഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. 6 ആശുപത്രികള്‍ക്ക് പുതുതായി എന്‍ക്യുഎഎസ് അംഗീകാരവും 9 ആശുപത്രികള്‍ക്ക് പുന: അംഗീകാരവുമാണ് ലഭിച്ചത്. കോട്ടയം പിഎച്ച്സി നാട്ടകം 93 ശതമാനം സ്‌കോര്‍, എറണാകുളം പിഎച്ച്സി മുനമ്പം 96 ശതമാനം സ്‌കോര്‍, തൃശൂര്‍ പിഎച്ച്സി പൂമംഗലം 91 ശതമാനം സ്‌കോര്‍, മലപ്പുറം എഫ്എച്ച്സി കരുളായി 98 ശതമാനം സ്‌കോര്‍, യുപിഎച്ച്സി വേട്ടേക്കോട് 95.3 ശതമാനം സ്‌കോര്‍, കോഴിക്കോട് പിഎച്ച്സി തിരുവമ്പാടി 92 ശതമാനം സ്‌കോര്‍ എന്നിങ്ങനെ നേടിയാണ് പുതുതായി അംഗീകാരം നേടിയതെന്നും മന്ത്രി വ്യക്തമാക്കി.

ഇതോടെ സംസ്ഥാനത്തെ 154 ആശുപത്രികള്‍ക്കാണ് എന്‍ക്യുഎഎസ് അംഗീകാരം നേടിയെടുക്കാനായത്. 5 ജില്ലാ ആശുപത്രികള്‍, 4 താലൂക്ക് ആശുപത്രികള്‍, 8 സാമൂഹികാരോഗ്യ കേന്ദ്രങ്ങള്‍, 39 അര്‍ബന്‍ പ്രൈമറി ഹെല്‍ത്ത് സെന്റര്‍, 98 കുടുംബാരോഗ്യ കേന്ദ്രങ്ങള്‍ എന്നിങ്ങനെയാണ് എന്‍ക്യുഎഎസ് അംഗീകാരം നേടിയിട്ടുള്ളത്. കൊല്ലം എഫ്എച്ച്സി ചാത്തന്നൂര്‍ 91ശതമാനം, പത്തനംതിട്ട എഫ്എച്ച്സി ഓതറ 96 ശതമാനം, എറണാകുളം എഫ്എച്ച്സി പാണ്ടപ്പിള്ളി 94 ശതമാനം, യുപിഎച്ച്സി തൃക്കാക്കര 94.80 ശതമാനം, തൃശൂര്‍ യുപിഎച്ച്സി ഗോസായികുന്ന് 94.5 ശതമാനം, മലപ്പുറം യുപിഎച്ച്സി മംഗലശേരി 95.10 ശതമാനം, യുപിഎച്ച്സി നിലമ്പൂര്‍ (മുമ്മുളി) 88.10 ശതമാനം, വയനാട് എഫ്എച്ച്സി പൊഴുതന 95 ശതമാനം, കണ്ണൂര്‍ യുപിഎച്ച്സി പൊറോറ 93.9 ശതമാനം എന്നീ കേന്ദ്രങ്ങള്‍ക്കാണ് പുന: അംഗീകാരം ലഭിച്ചത്.

ആലപ്പുഴ, മാവേലിക്കര ജില്ലാ ആശുപത്രിയ്ക്ക് (ലേബര്‍ റൂം – 91 ശതമാനം, മെറ്റേര്‍ണിറ്റി ഓപ്പറേഷന്‍ തീയേറ്റര്‍ – 86 ശതമാനം) ലക്ഷ്യ സെര്‍ട്ടിഫിക്കേഷനും ലഭിച്ചു. ഇതോടെ സംസ്ഥാനത്തെ ലക്ഷ്യ സര്‍ട്ടിഫിക്കേഷന്‍ ലഭിച്ച സര്‍ക്കാര്‍ ആശുപത്രികളുടെ എണ്ണം ആകെ 9 ആയി.

Related posts

താനൂർ ബോട്ട് ദുരന്തം:ബോട്ടുടമ നാസർ അറസ്റ്റിൽ

സംസ്ഥാനത്ത്‌ 10 സ്വീവേജ്‌ ട്രീറ്റ്‌മെന്റ് പ്ലാന്റുകൾ ആരംഭിക്കും: മന്ത്രി എം ബി രാജേഷ്‌

Aswathi Kottiyoor

പു​തു​വ​ത്സ​ര ല​ഹ​രി പാ​ർ​ട്ടി​ക​ൾ​ക്ക് ത​ട​യി​ടും; കേ​ന്ദ്ര-​സം​സ്ഥാ​ന ഏ​ജ​ൻ​സി​ക​ൾ കൈ​കോ​ർ​ക്കു​ന്നു

Aswathi Kottiyoor
WordPress Image Lightbox