27.5 C
Iritty, IN
October 6, 2024
  • Home
  • Kerala
  • പ​ട്ട​യം ന​ൽ​കാ​ൻ മാ​സ്റ്റ​ർ പ്ലാ​ൻ ത​യാ​റാ​ക്കും: മ​ന്ത്രി കെ. ​രാ​ജ​ൻ
Kerala

പ​ട്ട​യം ന​ൽ​കാ​ൻ മാ​സ്റ്റ​ർ പ്ലാ​ൻ ത​യാ​റാ​ക്കും: മ​ന്ത്രി കെ. ​രാ​ജ​ൻ

അ​ർ​ഹ​രാ​യ മു​ഴു​വ​ൻ പേ​ർ​ക്കും പ​ട്ട​യം ന​ൽ​കാ​ൻ മാ​സ്റ്റ​ർ പ്ലാ​ൻ ത​യാ​റാ​ക്കു​മെ​ന്ന് റ​വ​ന്യു​മ​ന്ത്രി കെ. ​രാ​ജ​ൻ. സാ​ങ്കേ​തി​ക പ്ര​ശ്നങ്ങ​ൾ വേ​ഗ​ത്തി​ൽ തീ​ർ​പ്പാ​ക്കി പ​ര​മാ​വ​ധി പേ​ർ​ക്ക് പ​ട്ട​യം ന​ൽ​കുക​യെ​ന്ന ല​ക്ഷ്യ​മാ​ണ് സ​ർ​ക്കാ​ർ ഏ​റ്റെ​ടു​ത്തി​രി​ക്കു​ന്ന​ത്. റ​വ​ന്യു, സ​ർ​വെ വ​കു​പ്പു​ക​ളി​ലെ താ​ലൂ​ക്ക് ത​ലം വ​രെ​യു​ള്ള ഓ​ഫീ​സ​ർ​മാ​രു​ടെ തി​രു​വ​ന​ന്ത​പു​രം മേ​ഖ​ലാ യോ​ഗം ഐ​എം​ജി​യി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു മ​ന്ത്രി.

ലാ​ൻ​ഡ് അ​സൈ​ൻ​മെ​ന്റ് ക​മ്മി​റ്റി​ക​ൾ യ​ഥാ​സ​മ​യം യോ​ഗം ചേ​രു​ന്നു​ണ്ടെ​ന്ന് ഉ​റ​പ്പു​വ​രു​ത്ത​ണം. ഇ​ക്കാ​ര്യ​ത്തി​ലു​ള്ള കാ​ലാ​താ​മ​സം പ​ട്ട​യ ന​ട​പ​ടി​ക​ളും അ​ർ​ഹ​രാ​യ​വ​ർ​ക്ക് പ​ട്ട​യം ന​ൽ​കു​ന്ന​തും വൈ​കു​ന്ന​തി​ന് ഇ​ട​യാ​ക്കും.

ലാ​ൻ​ഡ്ട്രി​ബ്യൂ​ണ​ലു​ക​ളി​ലെ പ​ട്ട​യം സം​ബ​ന്ധി​ച്ച വി​ഷ​യ​ങ്ങ​ളി​ൽ പ​രി​ഹാ​ര​മാ​യാ​ൽ 20000 പേ​ർ​ക്ക് പ​ട്ട​യം ന​ൽ​കാ​ൻ ക​ഴി​യും. ദേ​വ​സ്വം പ​ട്ട​യം കൊ​ടു​ക്കു​മ്പോ​ൾ ആ​ധി​കാ​രി​ക​ത പ​രി​ശോ​ധി​ക്ക​ണ​മെ​ന്ന് മാ​ത്ര​മാ​ണ് കോ​ട​തി പ​റ​ഞ്ഞി​ട്ടു​ള്ള​ത്. കോ​ട​തി നി​ർ​ദ്ദേ​ശ​മെ​ന്ന് പ​റ​ഞ്ഞ് ദേ​വ​സ്വം പ​ട്ട​യ​ങ്ങ​ളു​ടെ പ്ര​വ​ർ​ത്ത​നം നി​റു​ത്തി​വ​യ്ക്ക​രു​ത്. മ​ല​യോ​ര മേ​ഖ​ല​ക​ളി​ലെ​യും ആ​ദി​വാ​സി​ക​ളു​ടെ​യും പ​ട്ട​യം ന​ൽ​കു​ന്ന​ത് വേ​ഗ​ത്തി​ലാ​ക്ക​ണമെന്നും മന്ത്രി പറഞ്ഞു.

Related posts

ജില്ലയില്‍ 420 പേര്‍ക്ക് കൂടി കൊവിഡ്; 411 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ

Aswathi Kottiyoor

പട്ടികജാതി പട്ടികഗോത്രവർഗ കമ്മീഷൻ പരാതി പരിഹാര അദാലത്തിന് തുടക്കമായി

Aswathi Kottiyoor

ഇ​ട​മ​ല​യാ​ര്‍ ഡാം ​ഇ​ന്നു തു​റ​ക്കും

Aswathi Kottiyoor
WordPress Image Lightbox