24.2 C
Iritty, IN
July 4, 2024
  • Home
  • kannur
  • കർഷകർക്ക്‌ നൽകിയ വാഗ്‌ദാനം പാലിക്കുംവരെ സമരം: വിജൂ കൃഷ്‌ണൻ
kannur

കർഷകർക്ക്‌ നൽകിയ വാഗ്‌ദാനം പാലിക്കുംവരെ സമരം: വിജൂ കൃഷ്‌ണൻ

കേന്ദ്രസർക്കാർ വാഗ്‌ദാനങ്ങൾ മുഴുവൻ പാലിക്കുംവരെ കർഷകരുടെ സമരം തുടരുമെന്ന്‌ അഖിലേന്ത്യാ കിസാൻ സഭ ജനറൽ സെക്രട്ടറി ഡോ. വിജൂ കൃഷ്‌ണൻ. ഏപ്രിൽ അഞ്ചിന്‌ കർഷകരും കർഷകത്തൊഴിലാളികളും തൊഴിലാളികളും ഒറ്റക്കെട്ടായി പാർലമെന്റ്‌ മാർച്ച്‌ നടത്തും. ലക്ഷംപേർ അണിനിരക്കും. ഭാവിപരിപാടികൾ ആസൂത്രണം ചെയ്യാൻ സംയുക്ത കിസാൻ മോർച്ച നേതാക്കൾ 24ന്‌ കർണാലിൽ യോഗം ചേരുമെന്നും വിജൂ കൃഷ്‌ണൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

കർഷകരുടെ ജീവൻ മരണ പോരാട്ടമാണിത്‌. തെരഞ്ഞെടുപ്പ്‌ മുന്നിൽകണ്ടുള്ള സമരമല്ലെങ്കിലും അടുത്തകാലത്തെ തെരഞ്ഞെടുപ്പ്‌ ഫലങ്ങൾ മാറ്റം സൂചിപ്പിക്കുന്നുണ്ട്‌. കർഷകരെ ദ്രോഹിക്കുന്ന ബിജെപിയെ തെരഞ്ഞെടുപ്പിൽ തോൽപ്പിക്കണമെന്ന പ്രചാരണം ചിലയിടങ്ങളിൽ സംയുക്ത കിസാൻ മോർച്ച നേതാക്കളാണ്‌ ഏറ്റെടുത്തത്‌.

കർഷകപ്രക്ഷോഭത്തിന്റെ ഭാഗമായി മൂന്നു കാർഷിക നിയമം റദ്ദാക്കിയെന്നല്ലാതെ കർഷകരുടെ മറ്റ്‌ ആവശ്യങ്ങൾ ഇതുവരെ കേന്ദ്രം പരിഗണിച്ചിട്ടില്ല. ഉൽപ്പാദന ചെലവിനേക്കാൻ 50 ശതമാനം കൂടുതൽ താങ്ങുവില ഉറപ്പുവരുത്തുന്ന നിയമം, സമരത്തിൽ മരിച്ച കർഷകരുടെ കുടുംബത്തിന്‌ നഷ്ടപരിഹാരം, കേസുകൾ പിൻവലിക്കൽ തുടങ്ങിയ ആവശ്യങ്ങളിൽ കേന്ദ്രം ഒരു നടപടിയുമെടുത്തിട്ടില്ല. കാർഷിക പ്രതിസന്ധി ഇല്ലാതാക്കും, കർഷകരുടെ ആദായം ഇരട്ടിയാക്കും, വിത്ത്‌ ഉൾപ്പടെയുള്ളവ സബ്‌സിഡി നിരക്കിൽ നൽകും തുടങ്ങിയ വാഗ്‌ദാനങ്ങൾ നൽകിയാണ്‌ ബിജെപി സർക്കാർ അധികാരത്തിൽ വന്നത്‌.

കഴിഞ്ഞ എട്ടുവർഷത്തിനിടെ ഒന്നേകാൽ ലക്ഷം കർഷകരാണ്‌ ആത്മഹത്യ ചെയ്‌തത്‌. ദിവസക്കൂലിക്ക്‌ തൊഴിലെടുക്കുന്ന രണ്ടരലക്ഷം കർഷകരും ജീവൻ വെടിഞ്ഞു. പഞ്ചാബിൽ ഒരുവർഷം 200 കർഷകർ മരിക്കുന്നുവെന്നാണ്‌ ഔദ്യോഗിക കണക്ക്. എന്നാൽ ആറ്‌ ജില്ലകളിൽമാത്രം 1200 കർഷകർ ഒരുവർഷം മരിക്കുന്നുവെന്നാണ്‌ പഠനം.

കേരളത്തിൽ ജനപക്ഷവും കർഷകക്ഷേമപരവുമായ നയങ്ങളാണ്‌ എൽഡിഎഫ്‌ സർക്കാർ എടുക്കുന്നത്‌. ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്ത്‌ 12 കിലോമീറ്റർ ഉണ്ടായിരുന്ന ബഫർസോൺ ഒരു കിലോമീറ്ററായി ചുരുക്കുകയാണ്‌ എൽഡിഎഫ്‌ സർക്കാർ ചെയ്‌തത്‌. ജനവാസകേന്ദ്രങ്ങളും കൃഷിയിടങ്ങളും പരമാവധി ഒഴിവാകുമെന്നാണ്‌ പ്രതീക്ഷ. ഇതിനായി കർഷകസംഘം സർക്കാരുമായി ചർച്ച നടത്തുമെന്നും വിജൂ കൃഷ്‌ണൻ പറഞ്ഞു. കർഷകസംഘം സംസ്ഥാന സെക്രട്ടറി വത്സൻ പനോളി, ജില്ലാ സെക്രട്ടറി എം പ്രകാശൻ, പ്രസിഡന്റ്‌ പി ഗോവിന്ദൻ എന്നിവരും പങ്കെടുത്തു.

Related posts

മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ള്‍ ജാ​ഗ്ര​ത പാ​ലി​ക്ക​ണം

Aswathi Kottiyoor

തുടർച്ചയായി 44 തീവണ്ടികൾ കൂടി റദ്ദാക്കി………

മു​ഴ​പ്പി​ല​ങ്ങാ​ട്-മാ​ഹി ബൈ​പാ​സ് പ്ര​വൃ​ത്തി അ​ന്തി​മ ഘ​ട്ട​ത്തി​ൽ; മേയിൽ പൂർത്തിയാകും

Aswathi Kottiyoor
WordPress Image Lightbox