24.5 C
Iritty, IN
October 5, 2024
  • Home
  • Kerala
  • 100 ബീറ്റ് ഫോറസ്റ്റ് ഓഫീസർമാർ പരിശീലനം പൂർത്തിയാക്കി പാസിംഗ് ഔട്ട് പരേഡ് നടത്തി
Kerala

100 ബീറ്റ് ഫോറസ്റ്റ് ഓഫീസർമാർ പരിശീലനം പൂർത്തിയാക്കി പാസിംഗ് ഔട്ട് പരേഡ് നടത്തി

മാങ്ങാട്ടുപറമ്പ് കേരള ആംഡ് പോലീസ് നാലാം ബറ്റാലിയനിൽ പരിശീലനം നേടിയ വനം-വന്യജീവി വകുപ്പിലെ ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരുടെ പാസിംഗ് ഔട്ട് പരേഡ് മാങ്ങാട്ടുപറമ്പ് പരേഡ് ഗ്രൗണ്ടിൽ നടന്നു. ഫോറസ്റ്റ് അഡീഷണൽ പ്രിൻസിപ്പൽ ചീഫ് കൺസർവേറ്റർ ഡേ. പി പുകഴേന്തി സല്യൂട്ട് സ്വീകരിച്ചു. പരിശീലനം പൂർത്തിയാക്കിയവരിൽ നൂറിൽ 48 പേർ വനിതകളാണ്. പരിശീലനത്തിൽ മികച്ച പ്രകടനം കാഴ്ചവെച്ചഎസ് അഭീഷ്ചന്ദ്-ബെസ്റ്റ് ഷൂട്ടർ, ജയശ്രീ മോഹൻ-ബെസ്റ്റ് ഇൻഡോർ, നീതു രാജ്-ബെസ്റ്റ് ഔട്ട്‌ഡോർ, ജീവൻ ജോൺ-ബെസ്റ്റ് ഓൾറൗണ്ടർ എന്നിവർക്ക് മെഡലുകൾ സമ്മാനിച്ചു. എരുമേലി ഫോറസ്റ്റ് ഡിവിഷനിലെ മണിമല പുത്തൻപുരയിൽ നീതുരാജ് പരേഡ് കമാൻഡറായി.

ആന്തൂർ നഗരസഭ അധ്യക്ഷൻ പി മുകുന്ദൻ, സായുധ പോലീസ് വിഭാഗം ഡി ഐ ജി രാജ് പാൽ മീണ, ചീഫ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ് ഡി.കെ വിനോദ് കുമാർ, കെ എ പി നാലാം ബറ്റാലിയൻ കമാഡന്റ് എം ഹേമലത, നോർത്ത് റെയിഞ്ച് ഫോറസ്റ്റ് ചീഫ് കൺസർവേറ്റർ കെ എസ് ദീപ, കോഴിക്കോട് ഐ ആന്റ് ഇ കൺസർവേറ്റർ എസ് നരേന്ദ്ര ബാബു, കണ്ണൂർ ഡി എഫ് ഒ പി കാർത്തിക് എന്നിവർ പങ്കെടുത്തു. കേരളാ ആംഡ് പോലീസ് നാലാം ബറ്റാലിയൻ ജി കമ്പനിയിലായിരുന്നു പരിശീലനം. കേരളാ ആംഡ് പോലീസ് നാലാം ബറ്റാലിയൻ കമാൻഡന്റ് എം ഹേമലത, ഡെപ്യൂട്ടി കമാൻഡന്റ് ഇൻ ചാർജ് സജീഷ് ബാബു, അസിസ്റ്റന്റ് കമാണ്ടന്റുമാരായ ഐ വി സോമരജൻ, ഇ രാജീവൻ, ആംഡ് പോലീസ് ഇൻസ്‌പെക്ടർ പി രാജീവൻ എന്നിവരാണ് പരിശീലനത്തിന് നേതൃത്വം നൽകിയത്

Related posts

ലീഗൽ മെട്രോളജി വകുപ്പിന്റെ പരിശോധന ഊർജ്ജിതമാക്കും: മന്ത്രി ജി.ആർ. അനിൽ

Aswathi Kottiyoor

കു​ട്ടി​ക​ൾ​ക്കെ​തി​രാ​യ അ​ക്ര​മ​ക്കേ​സു​ക​ൾ: വി​ചാ​ര​ണ ഒ​രു വ​ർ​ഷ​ത്തി​നു​ള്ളി​ൽ പൂ​ർ​ത്തി​യാ​ക്ക​ണ​മെ​ന്ന് മു​ഖ്യ​മ​ന്ത്രി

Aswathi Kottiyoor

ഒറ്റത്തവണ തീർപ്പാക്കൽ അദാലത്ത് നീട്ടി

Aswathi Kottiyoor
WordPress Image Lightbox