27.8 C
Iritty, IN
July 7, 2024
  • Home
  • Kerala
  • കണ്ണൂര്‍ വിമാനത്താവളത്തിന്റെ വികസനത്തിന് കേന്ദ്രം അടിയന്തര നടപടികള്‍ കൈക്കൊള്ളണം: വി ശിവദാസന്‍ എംപി
Kerala

കണ്ണൂര്‍ വിമാനത്താവളത്തിന്റെ വികസനത്തിന് കേന്ദ്രം അടിയന്തര നടപടികള്‍ കൈക്കൊള്ളണം: വി ശിവദാസന്‍ എംപി

കണ്ണൂര്‍ വിമാനത്താവളത്തിന്റെ വികസനത്തിനായി അടിയന്തരമായി യൂണിയന്‍ ഗവണ്മെന്റ് നടപടികള്‍ കൈക്കൊള്ളണമെന്ന് വി ശിവദാസന്‍ എംപി രാജ്യസഭയില്‍ പ്രത്യേക പരാമര്‍ശത്തിലൂടെ ആവശ്യപ്പെട്ടു. കൂടുതല്‍ അന്താരാഷ്ട്ര വിമാനങ്ങള്‍ അനുവദിച്ച് കണ്ണൂര്‍ വിമാനത്താവളത്തിന്റെ വികസനത്തിനു ഊര്‍ജം പകരണം. അന്താരാഷ്ട്ര നിലവാരം പുലര്‍ത്തുന്ന മികച്ച അടിസ്ഥാന സൗകര്യമുള്ള കണ്ണൂര്‍ വിമാനത്താവളത്തിന് വലിയ വികസന സാധ്യതകളുണ്ട്. അതിനാല്‍ എത്രയും വേഗം പ്രധാനപ്പെട്ട എല്ലാ അന്താരാഷ്ട്ര ലക്ഷ്യസ്ഥാനങ്ങളിലേക്കും വിമാനങ്ങള്‍ അനുവദിക്കേണ്ടതാണ്.

കണ്ണൂര്‍ എയര്‍പോര്‍ട്ടിനെ പോയിന്റ് ഓഫ് കോള്‍ ലിസ്റ്റില്‍ ഉള്‍പ്പെടുത്തണം. വിമാനത്താവളത്തില്‍ നിന്ന് ഹജ്ജ് എംബാര്‍ക്കേഷനും അനുവദിക്കണം. കണ്ണൂര്‍ വിമാനത്താവളത്തിന്റെ മുഴുവന്‍ സാധ്യതകളും പ്രയോജനപ്പെടുത്താനും മേഖലയിലെ സമ്പദ്വ്യവസ്ഥ, വ്യവസായം, ടൂറിസം, മൊബിലിറ്റി എന്നിവയുടെ വികസനത്തിന് സംഭാവന നല്‍കാനും കേന്ദ്രസര്‍ക്കാര്‍ ഈ വിഷയത്തില്‍ സത്വര നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Related posts

വിഷരഹിത പച്ചക്കറികൾ ഉച്ചഭക്ഷണ മെനുവിൽ ഉൾപ്പെടുത്താൻ എല്ലാ സ്‌കൂളിലും നവംബർ 30 നുള്ളിൽ പച്ചക്കറി തോട്ടങ്ങൾ സജ്ജീകരിക്കണം:മന്ത്രി വി ശിവൻകുട്ടി

Aswathi Kottiyoor

ര​ക്ഷാ​ദൗ​ത്യ​ത്തി​ന് എ​യ​ർ​ഇ​ന്ത്യ; യു​ക്രെ​യ്നി​ൽ കു​ടു​ങ്ങി​യ​വ​രെ തി​രി​കെ​യെ​ത്തി​ക്കാ​ൻ ശ്ര​മം തു​ട​രു​ന്നു

Aswathi Kottiyoor

കോവിഡ് വാക്സിൻ സ്വീകരിച്ചവർക്ക് യാത്രകൾക്ക് ഇളവ് നൽകാൻ കേന്ദ്രസർക്കാർ നിർദേശം.

Aswathi Kottiyoor
WordPress Image Lightbox