24.3 C
Iritty, IN
October 6, 2024
  • Home
  • kannur
  • പ്ര​കൃ​തിര​മ​ണീ​യ​മാ​യ ഇ​ട​ങ്ങ​ളി​ലെ പാ​ല​ങ്ങ​ൾ സൗ​ന്ദ​ര്യ​വ​ത്ക​രി​ക്കും: മ​ന്ത്രി മു​ഹ​മ്മ​ദ് റി​യാ​സ്
kannur

പ്ര​കൃ​തിര​മ​ണീ​യ​മാ​യ ഇ​ട​ങ്ങ​ളി​ലെ പാ​ല​ങ്ങ​ൾ സൗ​ന്ദ​ര്യ​വ​ത്ക​രി​ക്കും: മ​ന്ത്രി മു​ഹ​മ്മ​ദ് റി​യാ​സ്

കൊ​ട്ടി​യൂ​ർ: വി​നോ​ദ സ​ഞ്ചാ​രി​ക​ളെ ആ​ക​ർ​ഷി​ക്കാ​ൻ വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ൽ ഉ​ള്ള​തു​പോ​ലെ പ്ര​കൃ​തി ര​മ​ണീ​യ​മാ​യ ഇ​ട​ങ്ങ​ളി​ലെ പാ​ല​ങ്ങ​ൾ സൗ​ന്ദ​ര്യ​വ​ത്ക​രി​ക്കു​മെ​ന്ന് മ​ന്ത്രി പി.​എ. മു​ഹ​മ്മ​ദ് റി​യാ​സ്. കൊ​ട്ടി​യൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ ബാ​വ​ലി​പ്പു​ഴ​യ്ക്ക് കു​റു​കെ നി​ർ​മി​ക്കു​ന്ന നീ​ണ്ടു​നോ​ക്കി പാ​ലം പ്ര​വൃ​ത്തി​യു​ടെ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ച് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി. പാ​ല​ങ്ങ​ളി​ൽ ദീ​പ​വി​താ​ന​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ ചെ​യ്ത് അ​ല​ങ്ക​രി​ക്കാ​ൻ സ​ർ​ക്കാ​രു​മാ​യി സ​ഹ​ക​രി​ക്കാ​ൻ സാ​ധ്യ​ത​യു​ള്ള​വ​രു​മാ​യി കൈ​കോ​ർ​ക്കു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.
കൊ​ട്ടി​യൂ​ർ ക്ഷേ​ത്ര​ത്തി​ലേ​ക്ക് വ​രു​ന്ന തീ​ർ​ഥാ​ട​ക​ർ​ക്ക് നീ​ണ്ടു​നോ​ക്കി പാ​ലം ഏ​റെ ഉ​പ​കാ​ര​പ്ര​ദ​മാ​കും. ടൂ​റി​സ​ത്തി​ന്‍റെ മി​ക​വു​റ്റ സാ​ധ്യ​ത​യു​ള്ള പ്ര​ദേ​ശം എ​ന്ന നി​ല​യി​ലും ഈ ​പാ​ലം ഏ​റെ സൗ​ക​ര്യ​പ്ര​ദ​മാ​കും. പാ​ല​ത്തി​ന്‍റെ നി​ർ​മാ​ണ പ്ര​വ​ർ​ത്ത​നം സ​മ​യ​ബ​ന്ധി​ത​മാ​യി പൂ​ർ​ത്തി​യാ​ക്കാ​ൻ ഉ​ദ്യോ​ഗ​സ്ഥ​രും ക​രാ​റു​കാ​രും ശ്ര​ദ്ധി​ക്ക​ണ​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.
സ​ണ്ണി ജോ​സ​ഫ് എം​എ​ൽ​എ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പൊ​തു​മ​രാ​മ​ത്ത് പാ​ല​ങ്ങ​ൾ ഉ​പ​വി​ഭാ​ഗം അ​സി. എ​ക്‌​സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നി​യ​ർ ജി.​എ​സ്. ജ്യോ​തി റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ച്ചു. കൊ​ട്ടി​യൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് റോ​യി ന​മ്പു​ടാ​കം, ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം ജൂ​ബി​ലി ചാ​ക്കോ, പേ​രാ​വൂ​ർ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ ഇ​ന്ദി​ര ശ്രീ​ധ​ര​ൻ, സു​നീ​ന്ദ്ര​ൻ കൂ​ർ​പ്പി​ലേ​ട​ത്ത്, കൊ​ട്ടി​യൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​രാ​യ ഷാ​ജി പൊ​ട്ട​യി​ൽ, ഉ​ഷ അ​ശോ​ക് കു​മാ​ർ, ജീ​ജോ ജോ​സ​ഫ്, പാ​ലം ക​മ്മി​റ്റി ക​ൺ​വീ​ന​ർ പി. ​ത​ങ്ക​പ്പ​ൻ, പി.​സി. തോ​മ​സ്, കെ.​എ​സ്. നി​ധി​ൻ, പി.​സി. രാ​മ​കൃ​ഷ്ണ​ൻ, കൊ​ട്ടി​യൂ​ർ ശ​ശി, കെ.​എ. ജോ​സ്, മാ​ത്യു കൊ​ച്ചു​ത​റ, എം.​കെ. ജോ​ൺ, അ​രി​പ്പ​യി​ൽ അ​ഹ​മ്മ​ദ് ഹാ​ജി, താ​ജു​ദ്ദീ​ർ മ​ട്ട​ന്നൂ​ർ, അ​ജ​യ​ൻ പാ​യം, പൊ​തു​മ​രാ​മ​ത്ത് പാ​ല​ങ്ങ​ൾ വി​ഭാ​ഗം എ​ക്‌​സി​ക്യു​ട്ടീ​വ് എ​ൻ​ജി​നി​യ​ർ കെ.​എം. ഹ​രീ​ഷ് ,അ​സി​സ്റ്റ​ന്‍റ് എ​ൻ​ജി​നി​യ​ർ കെ.​എം. ഹ​രീ​ന്ദ്ര​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Related posts

മനോരമ ആഴ്ചപ്പതിപ്പ് ചീഫ് എഡിറ്റർ മാമ്മൻ വർഗീസ് അന്തരിച്ചു……….

ഇന്ന് 12 കേ​ന്ദ്ര​ങ്ങ​ളി​ല്‍ കോ​വി​ഷീ​ല്‍​ഡ്, അഞ്ചിടത്ത് കോവാക്സിൻ

Aswathi Kottiyoor

അതിർത്തിപ്രദേശങ്ങളിൽ വട്ടമിട്ട് മാവോവാദി സംഘം; ജാഗ്രതയോടെ പൊലീസ്

Aswathi Kottiyoor
WordPress Image Lightbox