28.1 C
Iritty, IN
November 21, 2024
  • Home
  • Kerala
  • ബഫർ സോൺ: മലയോരത്ത് പ്രതിഷേധാഗ്നി, അടക്കാത്തോട്ടിൽ പ്രതിഷേധയോഗവും കർഷക റാലിയും നടത്തി
Kerala

ബഫർ സോൺ: മലയോരത്ത് പ്രതിഷേധാഗ്നി, അടക്കാത്തോട്ടിൽ പ്രതിഷേധയോഗവും കർഷക റാലിയും നടത്തി

കേളകം: ബഫർ സോൺ വിഷയത്തിൽ കാര്യക്ഷമമായ നടപടികൾ സ്വീകരിക്കാതെ മലയോരമേഖലയിലെ ജനങ്ങളെ നിശബ്ദമായി കുടിയിറക്കാൻ വനം വകുപ്പ് നീക്കം നടത്തുന്നതായി ആരോപിച്ച് മലയോരത്ത് കർഷകപ്രതിഷേധം ശക്തമാകുന്നു. പ്രശ്നത്തിൽ സർക്കാർ നിലപാടുകൾക്കെതിരെ അടക്കാത്തോട് ടൗണിൽ പ്രതിഷേധയോഗവും, പ്രതിഷേധറാലിയും നടത്തി.

റാലിയിലും നൂറ് കണക്കിന് കർഷകർ പങ്കെടുത്തു. ജോൺ ആഞ്ഞിലി വേലി അദ്യക്ഷത വഹിച്ചു.കിഫ സംസ്ഥാന കമ്മറ്റിയംഗം ബോബി സിറിയക് മുഖ്യ പ്രഭാഷണം നടത്തി. അനിൽ താഴത്തെ മുറി പ്രസംഗിച്ചു.ബഫർ സോൺ സംബന്ധിച്ച് തയാറാക്കിയ ഉപഗ്രഹ സർവേ മാപ്പ് അബദ്ധജഡിലമാണെന്നും അതിനാൽ അത് പിൻവലിക്കണമെന്നും, ആറളം വന്യജീവി സങ്കേതം റദ്ദാക്കണമെന്നും, വനംവകുപ്പിന്റെ കർഷകദ്രോഹ നിലപാടുകൾ തിരുത്തണമെന്നും
യോഗം ആവശ്യപ്പെട്ടു.
പ്രതിഷേധറാലിയിൽ ഇടത് വലത് മുന്നണികൾ കർഷകരെ ചതിച്ചാൽ തിരിച്ചടിയുണ്ടാകുമെന്നും മുദ്രാവാക്യം മുഴക്കിയാണ് കർഷകർ രോഷപ്രകടനം നടത്തിയത്.

Related posts

*27-ലെ ബാങ്ക് പണിമുടക്ക് മാറ്റി*

Aswathi Kottiyoor

ജയിലിലുള്ള പിഎഫ്ഐ നേതാവിനു മതഗ്രന്ഥത്തില്‍ ഒളിപ്പിച്ച് സിം കാര്‍ഡെത്തിച്ചു

Aswathi Kottiyoor

രാമനാട്ടുകര അപകടം: മൂന്ന്​ വണ്ടികളിലായി പോയത്​ 15 പേർ; വിമാനത്താവളത്തിലേക്ക്​ അല്ലെന്ന്​ സൂചന

Aswathi Kottiyoor
WordPress Image Lightbox