25.1 C
Iritty, IN
July 7, 2024
  • Home
  • kannur
  • കരുതലിന്റെ അഞ്ച് വര്‍ഷവുമായി സ്‌നേഹിത ജെന്റര്‍ ഹെല്‍പ് ഡെസ്‌ക്
kannur

കരുതലിന്റെ അഞ്ച് വര്‍ഷവുമായി സ്‌നേഹിത ജെന്റര്‍ ഹെല്‍പ് ഡെസ്‌ക്

കുടുംബശ്രീ ജില്ലാമിഷന്‍ കണ്ണൂര്‍ പള്ളിപ്രത്ത് ആരംഭിച്ച സ്‌നേഹിത ജെന്റര്‍ ഹെല്‍പ് ഡെസ്‌ക് പ്രവര്‍ത്തനം ആരംഭിച്ചിട്ട് അഞ്ച് വര്‍ഷം പൂര്‍ത്തിയായി. 24 മണിക്കൂറും സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും കരുതലിന്റെ സ്‌നേഹസ്പര്‍ശമായി പ്രവര്‍ത്തിക്കുന്ന സ്‌നേഹിത സഹായകേന്ദ്രത്തില്‍ ഇതുവരെ 2058 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 20000ല്‍ പരം കുടുംബശ്രീ അയല്‍ക്കൂട്ടങ്ങള്‍ വഴി ജില്ലയിലെ സ്ത്രീകളുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുകയാണ് കേന്ദ്രത്തിന്റെ ലക്ഷ്യം. താല്‍ക്കാലിക അഭയ കേന്ദ്രം കൂടിയായ സ്‌നേഹിതയില്‍ 446 പേര്‍ക്ക് ഇതുവരെ അഭയം നല്‍കി. ഗാര്‍ഹിക പീഡനം, കുടുംബ പ്രശ്‌നങ്ങള്‍, മദ്യപാനം, മാനസിക സമ്മര്‍ദം, സ്വത്ത് തര്‍ക്കം, മൊബൈല്‍ അഡിക്ഷന്‍, സാമ്പത്തിക വഞ്ചന, കുട്ടികളുടെ പഠന -പെരുമാറ്റ പ്രശ്‌നങ്ങള്‍ തുടങ്ങി സ്‌നേഹിതയിലൂടെ പരിഹരിച്ച പ്രശ്‌നങ്ങള്‍ നിരവധിയാണ്.

സ്‌നേഹിത വഴിയും ജെന്റര്‍ റിസോഴ്‌സ് സെന്ററുകള്‍ വഴിയും ഇതുവരെ 1622 കേസുകള്‍ കൈകാര്യം ചെയ്തു. കൊവിഡ് വ്യാപനത്തിന് ശേഷം ടെലികൗണ്‍സലിംഗിന് വിളിക്കുന്നവരുടെ എണ്ണം 20% വര്‍ധിച്ചു.
സേവനങ്ങള്‍ക്കായി സ്‌നേഹിതയിലേക്കു വിളിക്കാം. ഫോണ്‍: 0497 2721817, 1800 4250717

ലീഗല്‍ ക്ലിനിക്

സ്‌നേഹിതയിലെത്തുന്ന പരാതികളില്‍ നിയമസഹായം ആവശ്യമായ കേസുകള്‍ക്ക് സൗജന്യ നിയമ സഹായം ലഭ്യമാക്കുന്നു. ലീഗല്‍ സര്‍വീസസ് അതോറിറ്റിയുടെ അഡ്വക്കേറ്റിന്റെ സേവനം എല്ലാ തിങ്കളാഴ്ചയും ലഭ്യമാണ്. ഫോണ്‍ വഴിയും നിയമ സഹായങ്ങള്‍ ലഭിക്കും. നിലവില്‍ 205 പേര്‍ക്ക് നിയമസഹായം ലഭ്യമാക്കി.

ജന്‍ഡര്‍ ക്ലബ്

സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് ആത്മവിശ്വാസത്തോടെ പരീക്ഷയെ നേരിടാന്‍ പോസിറ്റീവ് മെന്റല്‍ ഹെല്‍ത്ത് പ്രോഗ്രാം സ്‌കൂളുകളില്‍ നടത്തുന്നു. ലിംഗസമത്വ ബോധവല്‍ക്കരണ പരിപാടികള്‍ നടത്താന്‍ സ്‌കൂളുകളിലും കോളേജുകളിലും ജന്‍ഡര്‍ ക്ലബുകള്‍ ആരംഭിച്ചു. സ്‌നേഹിതയുടെ കൗണ്‍സലര്‍മാര്‍ സിറ്റിംഗ് നടത്തി വിദ്യാര്‍ഥികള്‍ക്ക് കൗണ്‍സലിംഗ് നല്‍കുന്നു.

Related posts

110 കേ​ന്ദ്ര​ങ്ങ​ളി​ല്‍ വാ​ക്‌​സി​നേ​ഷ​ന്‍

Aswathi Kottiyoor

കണ്ണൂർ വിമാനത്താവളത്തിൽ നിന്നും സ്വർണം പിടികൂടി..

Aswathi Kottiyoor

കണ്ണൂർ ജില്ലയില്‍ 334 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു: 277 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ……….

Aswathi Kottiyoor
WordPress Image Lightbox