24 C
Iritty, IN
July 26, 2024
  • Home
  • Kerala
  • അക്ഷരമുറ്റത്ത് വേറിട്ട കാഴ്ചയുമായി വിദ്യാർത്ഥികൾ
Kerala

അക്ഷരമുറ്റത്ത് വേറിട്ട കാഴ്ചയുമായി വിദ്യാർത്ഥികൾ


മട്ടന്നൂർ : വീടുകൾ കേന്ദ്രീകരിച്ച് വെളിയമ്പ്ര ബാഫക്കി മെമ്മോറിയൽ എൽ പി സ്കൂൾ ആവിശ്കരിച്ച അക്ഷരമുറ്റം പദ്ധതി വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും വേറിട്ട അനുഭവമായി. വിദ്യാലയത്തിലെ വിദ്യാർത്ഥികളെ ഗ്രൂപ്പുകളായി തിരിച്ച് പഠന പ്രവർത്തനങ്ങൾ നൽകുന്ന പരിപാടിക്കാണ് തുടക്കം കുറിച്ചത്. അവധി ദിവസങ്ങളിൽ വിദ്യാലയത്തിലെ വിദ്യാർത്ഥികൾ എത്തുന്ന പെരിയത്തിൽ, ഏളന്നൂർ, കൊട്ടാരം, പറയനാട്, പെരുവാട് , ചാവശ്ശേരി പറമ്പ് എന്നീ സ്ഥലങ്ങളിലാണ് അക്ഷരമുറ്റം പദ്ധതി നടപ്പിലാക്കുന്നത്. പരിപാടിയുടെ ആദ്യ ഘട്ട ഉദ്ഘാടനം പെരിയത്തിൽ വാർഡ് കൗൺസിലർ നജ്മുമുന്നിസ ഉദ്ഘാടനം ചെയ്തു. പി ടി എ പ്രസിഡണ്ട് കെ സി ശംസുദ്ദീൻ അധ്യക്ഷനായി. പ്രധാനധ്യാപിക സി സി രമാദേവി, സി എം രതീഷ് , കെ കെ ഉസ്മാൻ , പി വി അനുശ്രീ, കെ അർഷ, സിനത്ത്, സുമയ്യ, റസിയ എന്നിവർ ക്ലാസിന് നേതൃത്വം നൽകി.

Related posts

തൊഴിലുറപ്പുതൊഴിലാളി ക്ഷേമനിധി, പെൻഷൻ ; കേരളത്തിന്റെ പദ്ധതി സംഘപരിവാർ 
മോദിയുടെ പേരിലാക്കി

Aswathi Kottiyoor

കേരളം നിക്ഷേപ, വ്യവസായ സൗഹൃദം; വ്യവസായികൾക്ക് ഇവിടെ ഒരു പ്രയാസവുമില്ല: മുഖ്യമന്ത്രി

Aswathi Kottiyoor

ബു​ധ​നാ​ഴ്ച മു​ത​ല്‍ കു​ട്ടി​ക​ള്‍​ക്ക് സ്‌​കൂ​ളി​ല്‍ വാ​ക്‌​സി​നേ​ഷ​ന്‍; മാ​ർ​ഗ​നി​ർ​ദേ​ശം

Aswathi Kottiyoor
WordPress Image Lightbox