27.8 C
Iritty, IN
July 7, 2024
  • Home
  • Kerala
  • ഹോസ്‌റ്റലിലെ രാത്രിനിയന്ത്രണം: ഹൈക്കോടതി വിശദീകരണം തേടി
Kerala

ഹോസ്‌റ്റലിലെ രാത്രിനിയന്ത്രണം: ഹൈക്കോടതി വിശദീകരണം തേടി

മെഡിക്കൽ കോളേജ് ഹോസ്റ്റലിലെ രാത്രിനിയന്ത്രണം സംബന്ധിച്ച സർക്കാരിന്റെ പുതിയ ഉത്തരവ്‌ എൻജിനിയറിങ്‌ കോളേജുകൾക്ക്‌ ബാധകമാണോ എന്നതിൽ ഹൈക്കോടതി സർക്കാരിന്റെയും വനിതാ കമീഷന്റെയും വിശദീകരണം തേടി. രാത്രി ഒമ്പതരയ്ക്കുശേഷം ഹോസ്റ്റലിൽനിന്ന്‌ പുറത്തിറങ്ങാനുള്ള വിലക്കിനെതിരെ കോഴിക്കോട് ഗവ. മെഡിക്കൽ കോളേജ് വിദ്യാർഥിനികൾ നൽകിയ ഹർജിയാണ് ജസ്‌റ്റിസ്‌ ദേവൻ രാമചന്ദ്രൻ പരിഗണിച്ചത്‌.

മെഡിക്കൽ കോളേജ് ഹോസ്റ്റലുകളിൽ ആൺ–-പെൺ വ്യത്യാസമില്ലാതെ രാത്രി ഒമ്പതരയ്ക്കുശേഷം നിയന്ത്രണങ്ങൾ ബാധകമാക്കിയുള്ളതാണ് സർക്കാർ ഉത്തരവ്. ഇതുപ്രകാരം രണ്ടാംവർഷംമുതൽ രാത്രി ഒമ്പതരയ്ക്കുശേഷം മൂവ്മെന്റ് രജിസ്‌റ്ററിൽ വിവരങ്ങൾ രേഖപ്പെടുത്തി ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ഹോസ്റ്റലിൽ പ്രവേശിക്കാം. സർക്കാരിന്റെ പുതിയ ഉത്തരവ്‌ ഭേദമാണെന്ന്‌ അഭിപ്രായപ്പെട്ട കോടതി, രാത്രി ഒമ്പതരയ്ക്കുശേഷം ഹോസ്റ്റലിൽനിന്ന് പുറത്തിറങ്ങാൻ അനുമതിയുണ്ടോ എന്നതിൽ വ്യക്തതയില്ലെന്ന് ചൂണ്ടിക്കാട്ടി. ഒന്നാംവർഷ വിദ്യാർഥികളുടെ കാര്യത്തിൽ റാഗിങ് ഉൾപ്പെടെയുള്ള പ്രശ്നങ്ങൾക്ക് സാധ്യതയുള്ളതിനാൽ നിയന്ത്രണത്തിൽ തെറ്റുപറയാനാകില്ല. മൂവ്മെന്റ് രജിസ്റ്റർ രക്ഷിതാക്കൾക്കും ലഭ്യമാക്കണം. കുട്ടികളുടെ അച്ചടക്കത്തിനായി സമയനിബന്ധന ഏർപ്പെടുത്താം. പെൺകുട്ടികൾക്കുമാത്രമായി നിയന്ത്രണം ഏർപ്പെടുത്തുന്ന സ്ഥിതി മാറണം. സമൂഹത്തിന്റെ സദാചാരബോധം പെൺകുട്ടികളിൽമാത്രം അടിച്ചേൽപ്പിക്കരുതെന്നും കോടതി വ്യക്തമാക്കി. ലിംഗസമത്വ നയം ആവശ്യമാണെന്ന്‌ വനിതാ കമീഷന്റെ അഭിഭാഷക കോടതിയെ അറിയിച്ചു. ഡിസംബർ 20ന് ഹർജി വീണ്ടും പരിഗണിക്കും.

Related posts

ഓണം വിഭവസമൃദ്ധമാക്കാൻ ഭക്ഷ്യ വകുപ്പ് സജ്ജം: മന്ത്രി ജി. ആർ. അനിൽ

Aswathi Kottiyoor

ഇഷ്ട ബ്രാൻഡ്’ മാറിയേക്കും: പുതിയ മദ്യക്കമ്പനികളെ ക്ഷണിച്ച് ബവ്കോ.

Aswathi Kottiyoor

മൂന്ന് മാസത്തിനുള്ളില്‍ ടൂറിസ്റ്റ് ബസുകളെല്ലാം വെള്ള നിറത്തിലേക്ക് മാറ്റണമെന്ന് നിർദ്ദേശം

Aswathi Kottiyoor
WordPress Image Lightbox