25.1 C
Iritty, IN
July 7, 2024
  • Home
  • Kerala
  • വിദ്യാർത്ഥികൾക്കിടയിൽ എം.ഡി.എം.എ ഉൾപ്പെടെയുള്ള മയക്കുമരുന്നുകൾ വിതരണം ചെയ്യുന്ന സംഘത്തിലെ രണ്ടുപേർ പോലീസ് പിടിയിൽ
Kerala

വിദ്യാർത്ഥികൾക്കിടയിൽ എം.ഡി.എം.എ ഉൾപ്പെടെയുള്ള മയക്കുമരുന്നുകൾ വിതരണം ചെയ്യുന്ന സംഘത്തിലെ രണ്ടുപേർ പോലീസ് പിടിയിൽ

ചെമ്പേരി: വിദ്യാർത്ഥികൾക്കിടയിൽ എം.ഡി.എം.എ ഉൾപ്പെടെയുള്ള മയക്കുമരുന്നുകൾ വിതരണം ചെയ്യുന്ന സംഘത്തിലെ രണ്ടുപേർ പോലീസ് പിടിയിൽ. സർജറി അസിസ്റ്റന്റ് മിഡിലാക്കയം കായലംപാറയിലെ പാറക്കൽ വീട്ടിൽ ജസ്റ്റിൻ മാത്യു(23), അങ്ങാടിക്കടവ് ഡോൺ ബോക്സോ കോളേജിലെ എം.സി.എ വിദ്യാർത്ഥി മണ്ണംകുണ്ടിലെ പുൽത്തകിടിയിൽ വീട്ടിൽ ജോബിൻ ജോസഫ്(22), എന്നിവരാണ് 2.9 ഗ്രാം എംഡി.എം.എയും ബൈക്കും സഹിതം അറസ്റ്റിലായത്. കണ്ണൂർ റൂറൽ ജില്ലയിലെ മലയോര മേഖലയിൽ പെട്ട കുടിയാന്മല, ചെമ്പേരി എഞ്ചിനീയറിംഗ് കോളേജ് പരിസരം, ചേപ്പറമ്പ്, ശ്രീകണ്ഠാപുരം എന്നിവിടങ്ങളിൽ യുവാക്കൾക്കും, വിദ്യാർത്ഥികൾക്കും മാരക മയക്കുമരുന്നായ MDMA വിതരണം ചെയ്യുന്നവരാണ് ഇവരെന്ന് പോലീസ് പറഞ്ഞു.

Related posts

കെ ഫോൺ: എസ്ആർഐടിക്ക് ലഭിക്കുക 175 കോടി

ഓടുന്ന ട്രെയിനില്‍ ചാടിക്കയറാന്‍ ശ്രമം; തെറിച്ചു വീണ പെണ്‍കുട്ടിയെ രക്ഷിച്ച് ആര്‍പിഎഫ് ഉദ്യോഗസ്ഥന്‍

Aswathi Kottiyoor

തില്ലങ്കേരി ഗവ. യൂ പി സ്‌കൂള്‍ കെട്ടിടം ഉദ്ഘാടനം ചെയ്തു.

Aswathi Kottiyoor
WordPress Image Lightbox