25.9 C
Iritty, IN
July 7, 2024
  • Home
  • Kerala
  • കേരളത്തില്‍ നടപ്പാക്കിയത് 45534 കോടിയുടെ 15 പദ്ധതികള്‍;കേന്ദ്ര മന്ത്രിക്കും മുഖ്യമന്ത്രിയുടെ മറുപടി
Kerala

കേരളത്തില്‍ നടപ്പാക്കിയത് 45534 കോടിയുടെ 15 പദ്ധതികള്‍;കേന്ദ്ര മന്ത്രിക്കും മുഖ്യമന്ത്രിയുടെ മറുപടി

പാര്‍ലമെന്റില്‍ കേരളത്തെ കുറ്റപ്പെടുത്തിയ കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരിക്ക് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. കേന്ദ്ര മന്ത്രി കൂടി പങ്കെടുത്ത 15 ദേശീയപാത വികസന പദ്ധതികളുടെ ഉദ്ഘാടന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
ഗഡ്കരിയുടെ പ്രസ്താവനയെ മാധ്യമങ്ങള്‍ തെറ്റായി പ്രചരിപ്പിക്കുകയായിരുന്നു.ദേശീയപാത വികസനം അജണ്ടയായി ഏറ്റെടുത്ത് നടപ്പാക്കാന്‍ സര്‍ക്കാര്‍ തയ്യാറാണ്ഭൂമിയുടെ വിലസംബന്ധിച്ചുള്ള കാര്യത്തില്‍ ദേശീയപാത അതോറിറ്റിയുമായി ആദ്യഘട്ടത്തില്‍ തര്‍ക്കം ഉണ്ടായി.
തുടര്‍ന്നാണ് സര്‍ക്കാര്‍ ഒരു വിഹിതം നല്‍കാന്‍ തീരുമാനിച്ചത്. കേരളമല്ലാതെ മറ്റൊരു സംസ്ഥാനവും ഇത്തരത്തില്‍ തുക വഹിക്കാന്‍ തയ്യാറായിട്ടില്ല എന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

ദേശീയപാത വികസനം ദശാബ്ദങ്ങളോളം പഴക്കമുള്ള പദ്ധതി.മുന്‍ യുഡിഎഫ് സര്‍ക്കാര്‍ അതിനായി ഒന്നും ചെയ്തില്ല.അന്ന് കാര്യങ്ങള്‍ കൃത്യമായി നടന്നിരുന്നെങ്കില്‍ ഇന്ന് സര്‍ക്കാറിന് ബാധ്യത ആകില്ലായിരുന്നു.
കേന്ദ്ര പദ്ധതികള്‍ക്കായി ഭൂമിയേറ്റെടുക്കുന്ന ചെലവിന്റെ 25 ശതമാനം വഹിക്കാമെന്ന് പറഞ്ഞെങ്കിലും കേരളം അതില്‍നിന്ന് പിന്മാറി. തുടര്‍ന്ന് നിര്‍മാണത്തിന്റെ ഭാഗമായി ഈടാക്കുന്ന ജിഎസ്ടി ഒഴിവാക്കാന്‍ ആവശ്യപ്പെട്ടുവെന്നും കേന്ദ്ര ഗതാഗത മന്ത്രി ഗഡ്കരി ലോക്‌സഭയില്‍ പറഞ്ഞിരുന്നു. അതിന് മറുപടി കൂടിയായിരുന്നു അദ്ദേഹമുള്ള വേദിയിലെ മുഖ്യമന്ത്രിയുടെ പ്രസംഗം.

കേരളത്തില്‍ നടപ്പാക്കിയത് 45534 കോടിയുടെ 15 പദ്ധതികള്‍.
ഇത് ജനങ്ങളുടെ ഇച്ഛാശക്തിയുടെ കൂടി വിജയമാണ്.നാട്ടില്‍ വികസനം വരണം എന്ന് ആഗ്രഹിക്കുന്നവരാണ് ഭൂരിപക്ഷം ജനങ്ങളും ആ വികാരം മനസ്സിലാക്കി സര്‍ക്കാര്‍ പ്രവര്‍ത്തിച്ചാല്‍ ജനങ്ങള്‍ സര്‍ക്കാറിനൊപ്പം ഉണ്ടാകും എന്നും മുഖ്യമന്ത്രി പറഞ്ഞു.
കേരളത്തിന്റെ അടിസ്ഥാന സൗകര്യ വികസനത്തില്‍പുതിയ യുഗത്തിന് തുടക്കമായി. സംസ്ഥാനത്തിന്റെ പുരോഗതിക്ക് റോഡ് വികസനം പ്രധാനമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മുമ്പ് കേരളത്തില്‍ ഇതൊന്നും നടക്കില്ല എന്ന ചിന്ത പലര്‍ക്കും ഉണ്ടായിരുന്നു.എന്നാല്‍ ഇവിടെ പല കാര്യങ്ങളും നടക്കും എന്ന് അവര്‍ മാറ്റി പറയുന്ന സാഹചര്യമുണ്ടായി. വികസന പദ്ധതികളെ ശരിയായ രീതിയില്‍ കാണാന്‍ എല്ലാവര്‍ക്കും കഴിയണം.അതിന് എല്ലാവരുടെ പിന്തുണ ആവശ്യമാണ് എന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

Related posts

കേരളത്തിലെ കെ-ഫോണ്‍ മാതൃക പഠിക്കാന്‍ തമിഴ്നാട് –

Aswathi Kottiyoor

ഓണ്‍ലൈന്‍ പണമിടപാട് നടത്തുന്നവര്‍ ജനുവരി 1 മുതല്‍ ശ്രദ്ധിക്കേണ്ട സുപ്രധാന കാര്യം; ആർബിഐയുടെ പുതിയ ഉത്തരവ് നിങ്ങളുടെ ഓൺലൈൻ പേയ്‌മെന്റുകൾ കൈകാര്യം ചെയ്യുന്ന രീതിയെ മാറ്റും

Aswathi Kottiyoor

വിധിയില്‍ നിരാശയെന്ന് ഉത്രയുടെ അമ്മ; “ശിക്ഷാനിയമത്തിലെ പിഴവുകള്‍ കുറ്റവാളികളെ സൃഷ്ടിക്കും’.

Aswathi Kottiyoor
WordPress Image Lightbox