28.3 C
Iritty, IN
July 8, 2024
  • Home
  • Kerala
  • കേ​സ​ന്വേ​ഷ​ണം എ​ങ്ങ​നെ വേ​ണ​മെ​ന്നു നി​ർ​ദേ​ശി​ക്കാ​ൻ ഹൈ​ക്കോ​ട​തി​ക്ക് അ​ധി​കാ​ര​മി​ല്ല
Kerala

കേ​സ​ന്വേ​ഷ​ണം എ​ങ്ങ​നെ വേ​ണ​മെ​ന്നു നി​ർ​ദേ​ശി​ക്കാ​ൻ ഹൈ​ക്കോ​ട​തി​ക്ക് അ​ധി​കാ​ര​മി​ല്ല

ഒ​രു കേ​സി​ന്‍റെ അ​ന്വേ​ഷ​ണം ഏ​തു​രീ​തി​യി​ൽ ന​ട​ത്ത​ണ​മെ​ന്നു നി​ർ​ദേ​ശി​ക്കാ​ൻ ഹൈ​ക്കോ​ട​തി​ക്ക് അ​ധി​കാ​ര​മി​ല്ലെ​ന്ന് സു​പ്രീം​കോ​ട​തി. കോ​ൽ​ക്ക​ത്ത ഹൈ​ക്കോ​ട​തി ഡി​വി​ഷ​ൻ ബെ​ഞ്ചി​ന്‍റെ ന​ട​പ​ടി​ക്കെ​തി​രേ ന​ൽ​കി​യ ഹ​ർ​ജി​യി​ലാ​ണ് ജ​സ്റ്റീ​സു​മാ​രാ​യ ബി.​ആ​ർ. ഗ​വാ​യ്, വി​ക്രം​നാ​ഥ് എ​ന്നി​വ​ർ ഉ​ൾ​പ്പെ​ട്ട ബെ​ഞ്ചി​ന്‍റേ​താ​ണു നി​രീ​ക്ഷ​ണം.

പൊ​തു​പ​ണം വ​ഴി​മാ​റ്റി ചെ​ല​വ​ഴി​ച്ച കേ​സി​ൽ ക​ഴി​ഞ്ഞ ഒ​ക്ടോ​ബ​ർ 31നു​ള്ളി​ൽ അ​ന്വേ​ഷ​ണം നി​ർ​ബ​ന്ധ​മാ​യും പൂ​ർ​ത്തി​യാ​ക്കി​യി​രി​ക്ക​ണം എ​ന്ന് ഹൈ​ക്കോ​ട​തി ഡി​വി​ഷ​ൻ ബെ​ഞ്ച് ഉ​ത്ത​ര​വി​ട്ടു. അ​തി​നു​പു​റ​മേ അ​ന്വേ​ഷ​ണ ന​ട​പ​ടി​ക​ൾ​ക്കു മ​റ്റു ചി​ല ഉ​പാ​ധി​ക​ളും നി​ബ​ന്ധ​ന​ക​ളും ഏ​ർ​പ്പെ​ടു​ത്തു​ക​യും ചെ​യ്തു. ഈ ​കാ​ല​യ​ള​വി​ൽ അ​ന്വേ​ഷ​ണം പൂ​ർ​ത്തി​യാ​യി​ല്ലെ​ങ്കി​ൽ പ്ര​തി​ക്ക് ജാ​മ്യം ല​ഭി​ക്കു​മെ​ന്നും വ്യ​ക്ത​മാ​ക്കി.

എ​ന്നാ​ൽ, ഇ​ക്കാ​ര്യ​ത്തി​ൽ ഹൈ​ക്കോ​ട​തി ന​ട​പ​ടി​യെ വി​മ​ർ​ശി​ച്ച സു​പ്രീം​കോ​ട​തി, ഇ​ത്ത​ര​ത്തി​ൽ അ​ന്വേ​ഷ​ണ ഏ​ജ​ൻ​സി​ക​ളോ​ടു നി​ർ​ദേ​ശി​ക്കാ​നാ​കി​ല്ലെ​ന്നു വ്യ​ക്ത​മാ​ക്കി. ഒ​രു പ്ര​ത്യേ​ക തീ​യ​തി​ക്കു​ള്ളി​ൽ അ​ന്വേ​ഷ​ണം പൂ​ർ​ത്തി​യാ​ക്ക​ണ​മെ​ന്നോ അ​ത​ല്ലാ​ത്ത പ​ക്ഷം പ്ര​തി​ക്ക് ജാ​മ്യം ല​ഭി​ക്കു​മെ​ന്നോ പ​റ​യാ​നാ​കി​ല്ല. ജാ​മ്യം ല​ഭി​ക്കാ​ൻ അ​ർ​ഹ​ത​യു​ണ്ടോ ഇ​ല്ല​യോ എ​ന്ന കാ​ര്യ​മാ​ണ് ഹൈ​ക്കോ​ട​തി തീ​രു​മാ​നി​ക്കേ​ണ്ട​തെ​ന്നും സു​പ്രീം​കോ​ട​തി ചൂ​ണ്ടി​ക്കാ​ട്ടി.

കോ​ൽ​ക്ക​ത്ത ഹൈ​ക്കോ​ട​തി അ​ന്വേ​ഷ​ണ​ത്തി​ന് ഏ​ർ​പ്പെ​ടു​ത്തി​യ നി​ബ​ന്ധ​ന​ക​ളെ​ല്ലാം റ​ദ്ദാ​ക്കി​യ സു​പ്രീം​കോ​ട​തി പ്ര​തി​യോ​ട് പു​തി​യ ജാ​മ്യാ​പേ​ക്ഷ ഹൈ​ക്കോ​ട​തി​യി​ൽ​ത്ത​ന്നെ ന​ൽ​കാ​നും നി​ർ​ദേ​ശി​ച്ചു.

Related posts

ദേശീയ ജലപാത നിർമാണം അതിവേഗത്തിൽ; 168 കിലോമീറ്റർ ഗതാഗതയോഗ്യം

Aswathi Kottiyoor

ഡ്രൈവിംഗ് ടെസ്റ്റുകൾക്ക് എൻഫോഴ്സ്മെന്റ് ഉദ്യോഗസ്ഥരും

Aswathi Kottiyoor

യാത്രക്കാരുടെ തിരക്ക്: ട്രെയിനുകൾക്ക്‌ അധിക കോച്ച്‌

Aswathi Kottiyoor
WordPress Image Lightbox