24.2 C
Iritty, IN
July 8, 2024
  • Home
  • Kerala
  • ബ​​ഫ​​ർ സോ​​ൺ ഭൂപടത്തിൽ മം​​ഗ​​ള​​വ​​ന​​ത്തി​​നും ത​​ട്ടേ​​ക്കാ​​ടി​​നും രണ്ടു നീതി
Kerala

ബ​​ഫ​​ർ സോ​​ൺ ഭൂപടത്തിൽ മം​​ഗ​​ള​​വ​​ന​​ത്തി​​നും ത​​ട്ടേ​​ക്കാ​​ടി​​നും രണ്ടു നീതി

അ​​​​വ്യ​​​​ക്ത​​​​ത​​​​ക​​​​ളു​​​​ടെ​​​​യും ആ​​​​ശ​​​​യ​​​​ക്കു​​​​ഴ​​​​പ്പ​​​​ങ്ങ​​​​ളു​​​​ടെ​​​​യും അ​​​​ട​​​​യാ​​​​ള​​​​ങ്ങ​​​​ളേ​​​​റെ​​​​യു​​​​ള്ള ബ​​​​ഫ​​​​ർ സോ​​​​ൺ മാ​​​​പ്പു​​​​ക​​​​ളി​​​​ൽ സം​​​​ര​​​​ക്ഷി​​​​ത വ​​​​ന​​​​ങ്ങ​​​​ളാ​​​​യ മം​​​​ഗ​​​​ള​​​​വ​​​​ന​​​​ത്തി​​​​നും ത​​​​ട്ടേ​​​​ക്കാ​​​​ടി​​​​നും ര​​​​ണ്ടു രീ​​​​തി. ത​​​​ട്ടേ​​​​ക്കാ​​​​ട് പ​​​​ക്ഷി​​​​സ​​​​ങ്കേ​​​​ത​​​​ത്തി​​​​ന്‍റെ ബ​​​​ഫ​​​​ർ സോ​​​​ൺ‌ മേ​​​​ഖ​​​​ല​​​​ക​​​​ളെ​​​​ക്കു​​​​റി​​​​ച്ച് വ്യ​​​​ക്ത​​​​ത കി​​​​ട്ടാ​​​​ത്ത മാ​​​​പ്പി​​​​ൽ എ​​​​റ​​​​ണാ​​​​കു​​​​ളം ജി​​​​ല്ല​​​​യി​​​​ൽത്ത​​​​ന്നെ​​​​യു​​​​ള്ള മം​​​​ഗ​​​​ള​​​​വ​​​​ന​​​​ത്തി​​​​ന്‍റെ പ​​​​രി​​​​സ​​​​ര​​​​ങ്ങ​​​​ൾ കൃ​​​​ത്യ​​​​ത​​​​യോ​​​​ടെ അ​​​​ട​​​​യാ​​​​ള​​​​പ്പെ​​​​ടു​​​​ത്തി​​​​യി​​​​ട്ടു​​​​ണ്ട്.

25.16 ച​​​​തു​​​​ര​​​​ശ്ര കി​​​​ലോ​​​​മീ​​​​റ്റ​​​​റാ​​​​ണു ത​​​​ട്ടേ​​​​ക്കാ​​​​ട് പ​​​​ക്ഷി സ​​​​ങ്കേ​​​​ത​​​​ത്തി​​​​ന്‍റെ ആ​​​​കെ വി​​​​സ്തീ​​​​ര്‍​ണം. ഇ​​​​തി​​​​നോ​​​​ട​​​​നു​​​​ബ​​​​ന്ധി​​​​ച്ചു പ്ര​​​​ഖ്യാ​​​​പി​​​​ക്ക​​​​പ്പെ​​​​ട്ട ബ​​​​ഫ​​​​ര്‍ സോ​​​​ണ്‍ 28.444 ച​​​​തു​​​​ര​​​​ശ്ര കി​​​​ലോ​​​​മീ​​​​റ്റ​​​​റാ​​​​ണ്. സം​​​​ര​​​​ക്ഷി​​​​തവ​​​​ന​​​​മേ​​​​ഖ​​​​ല​​​​ക​​​​ളു​​​​ടെ ഒ​​​​രു കി​​​​ലോ​​​​മീ​​​​റ്റ​​​​ർ പ​​​​രി​​​​ധി​​​​യി​​​​ലു​​​​ള്ള ഭൂ​​​​പ്ര​​​​ദേ​​​​ശ​​​​ങ്ങ​​​​ൾ അ​​​​ട​​​​യാ​​​​ള​​​​പ്പെ​​​​ടു​​​​ത്താ​​​​ൻ വ​​​​നം​​​​വ​​​​കു​​​​പ്പ് ത​​​​യാ​​​​റാ​​​​ക്കി പു​​​​റ​​​​ത്തു​​​​വി​​​​ട്ട ത​​​​ട്ടേ​​​​ക്കാ​​​​ടി​​​​ന്‍റെ മാ​​​​പ്പി​​​​ൽ കീ​​​​രം​​​​പാ​​​​റ പ​​​​ഞ്ചാ​​​​യ​​​​ത്തി​​​​ലെ 131 സ​​​​ര്‍​വേ ന​​​​മ്പ​​​​റു​​​​ക​​​​ളി​​​​ലും കു​​​​ട്ട​​​​മ്പു​​​​ഴ പ​​​​ഞ്ചാ​​​​യ​​​​ത്തി​​​​ലെ 62 സ​​​​ര്‍​വേ ന​​​​മ്പ​​​​റു​​​​ക​​​​ളി​​​​ലും ബ​​​​ഫ​​​​ർ സോ​​​​ൺ മാ​​​​ർ​​​​ക്ക് ചെ​​​​യ്തി​​​​ട്ടു​​​​ണ്ട്.

എ​​​​ന്നാ​​​​ൽ, മാ​​​​ര്‍​ക്ക് ചെ​​​​യ്തി​​​​രി​​​​ക്കു​​​​ന്ന സ​​​​ർ​​​​വേ ന​​​​ന്പ​​​​റു​​​​ക​​​​ളി​​​​ലെ ഒ​​​​രു കെ​​​​ട്ടി​​​​ട​​​​ത്തി​​​​ന്‍റെ പോ​​​​ലും വി​​​​വ​​​​ര​​​​ങ്ങ​​​​ള്‍ ല​​​​ഭ്യ​​​​മ​​​​ല്ലെ​​​​ന്നു കേ​​​​ര​​​​ള ഇ​​​​ൻ​​​​ഡി​​​​പെ​​​​ൻ​​​​ഡ​​​​ൻ​​​​ഡ് ഫാ​​​​ർ​​​​മേ​​​​ഴ്‌​​​​സ് അ​​​​സോ​​​​സി​​​​യേ​​​​ഷ​​​​ൻ (കി​​​​ഫ) എ​​​​റ​​​​ണാ​​​​കു​​​​ളം ജി​​​​ല്ലാ പ്ര​​​​സി​​​​ഡ​​​​ന്‍റ് സി​​​​ജു​​​​മോ​​​​ന്‍ ഫ്രാ​​​​ന്‍​സി​​​​സ് പ​​​​റ​​​​ഞ്ഞു. ഒ​​​​രേ സ​​​​ർ​​​​വേ ന​​​​ന്പ​​​​റു​​​​ക​​​​ളി​​​​ൽ വ​​​​രു​​​​ന്ന പ​​​​ല കെ​​​​ട്ടി​​​​ട​​​​ങ്ങ​​​​ളും വീ​​​​ടു​​​​ക​​​​ളും തി​​​​രി​​​​ച്ച​​​​റി​​​​യാ​​​​ൻ നി​​​​ല​​​​വി​​​​ലു​​​​ള്ള മാ​​​​പ്പി​​​​ൽ സാ​​​​ധി​​​​ക്കി​​​​ല്ല.

അ​​​​തേ​​​​സ​​​​മ​​​​യം, കൊ​​​​ച്ചി കോ​​​​ർ​​​​പ​​​​റേ​​​​ഷ​​​​നും മു​​​​ള​​​​വു​​​​കാ​​​​ട് പ​​​​ഞ്ചാ​​​​യ​​​​ത്തും അ​​​​തി​​​​രി​​​​ടു​​​​ന്ന ന​​​​ഗ​​​​ര​​​​മ​​​​ധ്യ​​​​ത്തി​​​​ലെ മം​​​​ഗ​​​​ള​​​​വ​​​​ന​​​​ത്തി​​​​ന്‍റെ ഒ​​​​രു കി​​​​ലോ​​​​മീ​​​​റ്റ​​​​ർ പ​​​​രി​​​​ധി​​​​യി​​​​ലു​​​​ള്ള ബ​​​​ഫ​​​​ർ സോ​​​​ൺ മേ​​​​ഖ​​​​ല​​​​യി​​​​ലെ കെ​​​​ട്ടി​​​​ട​​​​ങ്ങ​​​​ളെ​​​​ക്കു​​​​റി​​​​ച്ചു വ്യ​​​​ക്ത​​​​മാ​​​​യ സൂ​​​​ച​​​​ന​​​​ക​​​​ൾ മാ​​​​പ്പി​​​​ലു​​​​ണ്ട്.

മാ​​​​പ്പ് പ്ര​​​​സി​​​​ദ്ധീ​​​​ക​​​​രി​​​​ച്ച​​​​പ്പോ​​​​ള്‍ മം​​​​ഗ​​​​ള​​​​വ​​​​ന​​​​ത്തി​​​​നു​​​​ചു​​​​റ്റും 351 സ​​​​ര്‍​വേ ന​​​​മ്പ​​​​റു​​​​ക​​​​ളി​​​​ലാ​​​​യി നി​​​​ല​​​​വി​​​​ലു​​​​ള്ള എ​​​​ല്ലാ കെ​​​​ട്ടി​​​​ട​​​​ങ്ങ​​​​ളു​​​​ടെ​​​​യും വി​​​​ശ​​​​ദാം​​​​ശ​​​​ങ്ങ​​​​ള്‍ മാ​​​​പ്പി​​​​ല്‍ ഉ​​​​ള്‍​പ്പെ​​​​ടു​​​​ത്തി​​​​യി​​​​ട്ടു​​​​ണ്ട്. ഹൈ​​​​ക്കോ​​​​ട​​​​തി​​​​യും അ​​​​ഡ്വ​​​​ക്ക​​​​റ്റ് ജ​​​​ന​​​​റ​​​​ൽ ഓ​​​​ഫീ​​​​സും ഉ​​​​ൾ​​​​പ്പെ​​​​ടെ​​​​യു​​​​ള്ള വ​​​​ലി​​​​യ സ്ഥാ​​​​പ​​​​ന​​​​ങ്ങ​​​​ളും മ​​​​റൈ​​​​ൻ ഡ്രൈ​​​​വ് ഉ​​​​ൾ​​​​പ്പ​​​​ടെ​​​​യു​​​​ള്ള മേ​​​​ഖ​​​​ല​​​​ക​​​​ളും മം​​​​ഗ​​​​ള​​​​വ​​​​ന​​​​ത്തി​​​​ന്‍റെ ബ​​​​ഫ​​​​ർ സോ​​​​ണി​​​​ലു​​​​ള്ളി​​​​ൽ വ​​​​രു​​​​ന്ന​​​​താ​​​​ണ്.

ആ​​​​റ് ഏ​​​​ക്ക​​​​റി​​​​ലെ മം​​​​ഗ​​​​ള​​​​വ​​​​നം

കൊ​​​​ച്ചി ന​​​​ഗ​​​​ര​​​​ത്തി​​​​ല്‍ ഹൈ​​​​ക്കോ​​​​ട​​​​തി​​​​യു​​​​ടെ പി​​​​ന്‍​ഭാ​​​​ഗ​​​​ത്താ​​​​ണ് മം​​​​ഗ​​​​ള​​​​വ​​​​നം പ​​​​ക്ഷി​​​​സ​​​​ങ്കേ​​​​തം. ആ​​​​റ് ഏ​​​​ക്ക​​​​ര്‍ (0.027 ച​​​​തു​​​​ര​​​​ശ്ര കി​​​​ലോ​​​​മീ​​​​റ്റ​​​​ര്‍) മാ​​​​ത്ര​​​​മാ​​​​ണു മം​​​​ഗ​​​​ള​​​​വ​​​​ന​​​​ത്തി​​​​ന്‍റെ വി​​​​സ്തീ​​​​ര്‍​ണം. 32 ഇ​​​​ന​​​​ങ്ങ​​​​ളി​​​​ലു​​​​ള്ള 194 പ​​​​ക്ഷി​​​​ക​​​​ള്‍ ഇ​​​​വി​​​​ടെ ഉ​​​​ണ്ടെ​​​​ന്നാ​​​​ണ് വ​​​​നം​​​​വ​​​​കു​​​​പ്പ് ക​​​​ണ്ടെ​​​​ത്ത​​​​ല്‍.

ക​​​​ണ്ട​​​​ല്‍​ക്കാ​​​​ടു​​​​ക​​​​ളും മ​​​​ര​​​​ങ്ങ​​​​ളും നി​​​​റ​​​​ഞ്ഞ ഇ​​​​വി​​​​ടെ നി​​​​ശ്ചി​​​​ത​​​​സ​​​​മ​​​​യ​​​​ങ്ങ​​​​ളി​​​​ല്‍ ദേ​​​​ശാ​​​​ട​​​​ന​​​​പ​​​​ക്ഷി​​​​ക​​​​ള്‍ എ​​​​ത്താ​​​​റു​​​​ണ്ട്. ചി​​​​ല​​​​ന്തി​​​​ക​​​​ളും വ​​​​വ്വാ​​​​ലു​​​​ക​​​​ളും പ​​​​ല​​​​ത​​​​രം ചി​​​​ത്ര​​​​ശ​​​​ല​​​​ഭ​​​​ങ്ങ​​​​ളും ഇ​​​​വി​​​​ടെ സ്ഥി​​​​ര​​​​താ​​​​മ​​​​സ​​​​ക്കാ​​​​രാ​​​​യു​​​​ണ്ട്.

2020 സെ​​​​പ്റ്റം​​​​ബ​​​​ര്‍ ഏ​​​​ഴി​​​​നാ​​​​ണു മം​​​​ഗ​​​​ള​​​​വ​​​​ന​​​​ത്തി​​​​ന്‍റെ ബ​​​​ഫ​​​​ര്‍ സോ​​​​ണ്‍ ക​​​​ര​​​​ടു വി​​​​ജ്ഞാ​​​​പ​​​​നം പു​​​​റ​​​​ത്തു​​​​വ​​​​ന്ന​​​​ത്. സം​​​​സ്ഥാ​​​​ന​​​​ത്തെ മ​​​​റ്റു സം​​​​ര​​​​ക്ഷി​​​​ത വ​​​​ന​​​​മേ​​​​ഖ​​​​ല​​​​ക​​​​ളി​​​​ല്‍നി​​​​ന്നു വ്യ​​​​ത്യ​​​​സ്ത​​​​മാ​​​​യി, മം​​​​ഗ​​​​ള​​​​വ​​​​ന​​​​ത്തി​​​​ന്‍റെ പ​​​​രി​​​​സ​​​​ര​​​​ങ്ങ​​​​ളി​​​​ലെ കൂ​​​​റ്റ​​​​ന്‍ കെ​​​​ട്ടി​​​​ട​​​​ങ്ങ​​​​ള്‍ ഉ​​​​ള്‍​പ്പെ​​​​ടു​​​​ന്ന ജ​​​​ന​​​​വാ​​​​സ മേ​​​​ഖ​​​​ല​​​​ക​​​​ളെ ഒ​​​​ഴി​​​​വാ​​​​ക്കി​​​​യാ​​​​ണ് ബ​​​​ഫ​​​​ര്‍ സോ​​​​ണ്‍ നി​​​​ര്‍​ണ​​​​യം അ​​​​ന്നു​​​​ണ്ടാ​​​​യ​​​​ത്. എ​​​​ന്നാ​​​​ൽ പു​​​​തി​​​​യ ഉ​​​​ത്ത​​​​ര​​​​വു​​​​പ്ര​​​​കാ​​​​രം ഇ​​​​തി​​​​ന്‍റെ പ​​​​രി​​​​സ​​​​ര​​​​ങ്ങ​​​​ളി​​​​ലെ നി​​​​ശ്ചി​​​​ത മേ​​​​ഖ​​​​ല​​​​യി​​​​ൽ നി​​​​ർ​​​​മാ​​​​ണ​​​​പ്ര​​​​വ​​​​ർ​​​​ത്ത​​​​ന​​​​ങ്ങ​​​​ൾ​​​​ക്കു നി​​​​യ​​​​ന്ത്ര​​​​ണ​​​​മു​​​​ണ്ടാ​​​​യേ​​​​ക്കും. സു​​​​പ്രീംകോ​​​​ട​​​​തി​​​​യു​​​​ടെ ജൂ​​​​ണ്‍ മൂ​​​​ന്നി​​​​ലെ ഉ​​​​ത്ത​​​​ര​​​​വ് മം​​​​ഗ​​​​ള​​​​വ​​​​ന​​​​ത്തി​​​​ന്‍റെ കാ​​​​ര്യ​​​​ത്തി​​​​ല്‍ എ​​​​ങ്ങ​​​​നെ ബാ​​​​ധി​​​​ക്കു​​​​മെ​​​​ന്ന കാ​​​​ര്യ​​​​ത്തി​​​​ല്‍ വ്യ​​​​ക്ത​​​​ത വ​​​​രേ​​​​ണ്ട​​​​തു​​​​ണ്ട്.

ത​​​​ട്ടേ​​​​ക്കാ​​​​ട് ബ​​​​ഫ​​​​ർ‌ സോ​​​​ണി​​​​ൽ 12,000 പേ​​​​ർ!

1983 ലാ​​​​ണു ത​​​​ട്ടേ​​​​ക്കാ​​​​ട് പ​​​​ക്ഷി​​​​സ​​​​ങ്കേ​​​​തം പ്ര​​​​ഖ്യാ​​​​പി​​​​ച്ച​​​​ത്. 12,000 പേർ ബ​​​​ഫ​​​​ര്‍ സോ​​​​ണി​​​​ലെ താ​​​​മ​​​​സ​​​​ക്കാ​​​​രാ​​​​ണ്. ഇ​​​​പ്പോ​​​​ള്‍​ത്ത​​​​ന്നെ ത​​​​ങ്ങ​​​​ളു​​​​ടെ പ​​​​ട്ട​​​​യ​​​​ഭൂ​​​​മി​​​​യി​​​​ല്‍ പോ​​​​ലും കൃ​​​​ഷി​​​​ക്കും അ​​​​നു​​​​ബ​​​​ന്ധ​​ കാ​​​​ര്യ​​​​ങ്ങ​​​​ള്‍​ക്കും വ​​​​നം​​​​വ​​​​കു​​​​പ്പി​​​​ന്‍റെ അ​​​​നു​​​​മ​​​​തി തേ​​​​ടി അ​​​​ല​​​​യേ​​​​ണ്ട സ്ഥി​​​​തി​​​​യി​​​​ലാ​​​​ണ് പ്ര​​​​ദേ​​​​ശ​​​​വാ​​​​സി​​​​ക​​​​ള്‍.

ത​​​​ട്ടേ​​​​ക്കാ​​​​ട് പാ​​​​ലം മു​​​​ത​​​​ല്‍ കു​​​​ട്ട​​​​മ്പു​​​​ഴ ടൗ​​​​ണ്‍ ഉ​​​​ള്‍​പ്പെ​​​​ടെ നൂ​​​​റേ​​​​ക്ക​​​​ര്‍ പാ​​​​ലം വ​​​​രെ​​​​യു​​​​ള്ള ജ​​​​ന​​​​വാ​​​​സ മേ​​​​ഖ​​​​ല​​​​ക​​​​ളും കൃ​​​​ഷിഭൂ​​​​മി​​​​ക​​​​ളും പൂ​​​​ര്‍​ണ​​​​മാ​​​​യി ത​​​​ട്ടേ​​​​ക്കാ​​​​ട് പ​​​​ക്ഷി​​​​സ​​​​ങ്കേ​​​​ത​​​​ത്തി​​​​ന്‍റെ നി​​​​ല​​​​വി​​​​ല്‍ പ്ര​​​​ഖ്യാ​​​​പി​​​​ക്ക​​​​പ്പെ​​​​ട്ട അ​​​​തി​​​​ര്‍​ത്തി​​​​ക്കു​​​​ള്ളി​​​​ലാ​​​​ണ്. കു​​​​ട്ട​​​​മ്പു​​​​ഴ​​​​യ്ക്കു പു​​​​റ​​​​മേ കീ​​​​രം​​​​പാ​​​​റ പ​​​​ഞ്ചാ​​​​യ​​​​ത്തി​​​​ലെ വി​​​​വി​​​​ധ പ്ര​​​​ദേ​​​​ശ​​​​ങ്ങ​​​​ളും ത​​​​ട്ടേ​​​​ക്കാ​​​​ടി​​​ന്‍റെ ബ​​​​ഫ​​​​ര്‍ സോ​​​​ണി​​​​നു​​​​ള്ളി​​​​ലാണ്.

വീ​​​​ടു​​​​ക​​​​ൾ​​​​ക്കു പു​​​​റ​​​​മേ, ആ​​​​ശു​​​​പ​​​​ത്രി​​​​ക​​​​ള്‍, വി​​​​ദ്യാ​​​​ല​​​​യ​​​​ങ്ങ​​​​ള്‍, അ​​​​ങ്ക​​​​ണ​​​​വാ​​​​ടി​​​​ക​​​​ള്‍, തൊ​​​​ഴി​​​​ല്‍​സ്ഥാ​​​​പ​​​​ന​​​​ങ്ങ​​​​ള്‍, കൃ​​​​ഷി​​​​ഭൂ​​​​മി​​​​ക​​​​ള്‍, ആ​​​​രാ​​​​ധ​​​​നാ​​​​ല​​​​യ​​​​ങ്ങ​​​​ള്‍ എ​​​​ന്നി​​​​വ​​​​യെ​​​​ല്ലാം ത​​​​ട്ടേ​​​​ക്കാ​​​​ടി​​​​ന്‍റെ ബ​​​​ഫ​​​​ര്‍​സോ​​​​ണി​​​​ന്‍റെ പ​​​​രി​​​​ധി​​​​യി​​​​ലു​​​​ണ്ടെ​​​​ന്നാ​​​​ണ് നി​​​​ഗ​​​​മ​​​​നം. എ​​​​ന്നാ​​​​ൽ ഏ​​​​തെ​​​​ല്ലാം എ​​​​ന്ന കാ​​​​ര്യ​​​​ത്തി​​​​ൽ‌ ഇ​​​​നി​​​​യും വ്യ​​​​ക്ത​​​​ത വ​​​​രാ​​​​നു​​​​ണ്ട്.

Related posts

10.01.2023 പേരാവൂർ റെയിഞ്ച്*

Aswathi Kottiyoor

എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകള്‍ മാറ്റി; പരീക്ഷകള്‍ നടക്കുക ഏപ്രില്‍ എട്ടുമുതല്‍……….

Aswathi Kottiyoor

സംസ്ഥാനത്ത് 63 പേര്‍ക്ക് കൂടി ഒമിക്രോണ്‍; ആകെ 591 രോഗികള്‍

Aswathi Kottiyoor
WordPress Image Lightbox