28.6 C
Iritty, IN
September 23, 2023
  • Home
  • Kerala
  • എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകള്‍ മാറ്റി; പരീക്ഷകള്‍ നടക്കുക ഏപ്രില്‍ എട്ടുമുതല്‍……….
Kerala

എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകള്‍ മാറ്റി; പരീക്ഷകള്‍ നടക്കുക ഏപ്രില്‍ എട്ടുമുതല്‍……….

തിരുവനന്തപുരം: ബുധനാഴ്ച തുടങ്ങാനിരുന്ന എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകള്‍ മാറ്റി. ഏപ്രില്‍ എട്ട് മുതല്‍ 30 വരെയാണ് പുതുക്കിയ ടൈംടേബിള്‍. പരീക്ഷ മാറ്റണമെന്ന സര്‍ക്കാര്‍ ആവശ്യം കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ അംഗീകരിക്കുകയായിരുന്നു.
മാ‌ർച്ച് എട്ടാം തീയതിയാണ് എസ്എസ്എൽസി പ്ലസ് ടു പരീക്ഷകൾ മാറ്റിവയ്ക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന സ‌ർക്കാ‍ർ തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചത്.
അധ്യാപകർക്ക് തെരഞ്ഞെടുപ്പ് ഡ്യൂട്ടിയുള്ളതിനാൽ പരീക്ഷ ഏപ്രിൽ മാസത്തിലേക്ക് മാറ്റണമെന്നായിരുന്നു ആവശ്യം. മാതൃകാപരീക്ഷ ഉൾപ്പടെ നടത്തി തയ്യാറെടുപ്പുകൾ പൂ‍ർത്തിയാക്കിയ ശേഷം ഇനി പരീക്ഷ മാറ്റണ്ടന്നായിരുന്നു ഭൂരിപക്ഷം വിദ്യാർത്ഥികളുടെയും നിലപാട്.

Related posts

മീഡിയാവൺ ഐക്യദാർഢ്യ സംഗമം മാധ്യമങ്ങൾക്കെതിരെ അസാധാരണകടന്നാക്രമണം: എൻ റാം

𝓐𝓷𝓾 𝓴 𝓳

പ്രവാസിക്ഷേമം; നോർക്കയ്‌ക്ക്‌ ദേശീയ പുരസ്‌കാരം

അരിക്കൊമ്പനെ തിരികെ എത്തിക്കാൻ ഹർജി ; കിറ്റെക്‌സ്‌ സാബുവിന്‌ 
ഹൈക്കോടതിയുടെ രൂക്ഷവിമർശം

WordPress Image Lightbox