തിരുവനന്തപുരം: ജനവാസ മേഖലകളിലെ വന്യജീവി ആക്രമണം തടയാൻ കൂടുതൽ ഫോറസ്റ്റ് സ്റ്റേഷനുകളും റാപ്പിഡ് റെസ്പോണ്‍സ് ടീമുകളും തുടങ്ങുമെന്ന് മന്ത്രി എ.കെ. ശശീന്ദ്രൻ നിയമസഭയിൽ പറഞ്ഞു. ഇതിനുള്ള നിർദേശം ധനവകുപ്പിന്റെ പരിഗണനയിലാണ്. സൗരോർജവേലി നിർമാണം ഉടൻ പൂർത്തിയാക്കും. കൂടുതൽ ജീവനക്കാരെയും നിയമിക്കും. ജാഗ്രത പാലിക്കേണ്ട ഹോട്ട് സ്പോട്ടുകളിൽ വനംവകുപ്പിന്റെ പ്രവർത്തനം ശക്തമാക്കുമെന്നും എൻ. ഷംസുദ്ദീൻ, എ. പ്രഭാകരൻ, സെബാസ്റ്റ്യൻ കുളത്തുങ്കൽ എന്നിവരുടെ സബ്മിഷനുകൾക്കു മന്ത്രി മറുപടി നൽകി.