• Home
  • Kerala
  • കർഷകർക്ക് ആശ്വാസം: ചിരട്ടപ്പാൽ ഗ്രേഡ്: ബിഐഎസ് തീരുമാനം; ഇറക്കുമതി സാധ്യത കുറയ്ക്കും
Kerala

കർഷകർക്ക് ആശ്വാസം: ചിരട്ടപ്പാൽ ഗ്രേഡ്: ബിഐഎസ് തീരുമാനം; ഇറക്കുമതി സാധ്യത കുറയ്ക്കും

ചി​ര​ട്ട​പ്പാ​ലി​ന്‍റെ ഗ്രേ​ഡ് നി​ശ്ച​യി​ക്കാ​നാ​വി​ല്ലെ​ന്നു ബ്യൂ​റോ ഓ​ഫ് ഇ​ന്ത്യ​ൻ സ്റ്റാ​ൻ​ഡേ​ഡ്സി​ന്‍റെ (ബി​ഐ​എ​സ്) തീ​രു​മാ​നം ഇ​റ​ക്കു​മ​തി സാ​ധ്യ​ത കു​റ​യ്ക്കും. ഗ്രേ​ഡ് നി​ശ്ച​യി​ച്ചു കി​ട്ടി​യാ​ൽ വ​ൻ​തോ​തി​ൽ ചി​ര​ട്ട​പ്പാ​ൽ ഇ​റ​ക്കു​മ​തി​ക്കു വ​ഴി​യൊ​രു​ങ്ങു​മാ​യി​രു​ന്ന​താ​ണു ബി​ഐ​എ​സി​ന്‍റെ ഇ​ട​പെ​ട​ലി​ൽ ക​ർ​ഷ​ക​ർ​ക്ക് നേ​ട്ട​മാ​യ​ത്. ‌

ബി​ഐ​എ​സി​ന്‍റെ നി​ർ​ദേ​ശ​പ്ര​കാ​രം റ​ബ​ർ ബോ​ർ​ഡ് ഗ​വേ​ഷ​ണ​കേ​ന്ദ്രം പ​ഠ​നം ന​ട​ത്തു​ക​യും ഗ്രേ​ഡ് നി​ശ്ച​യി​ക്ക​ൽ അ​സാ​ധ്യ​മെ​ന്നു അ​റി​യി​ക്കു​ക​യും ചെ​യ്ത​താ​ണ് നി​ർ​ണാ​യ​ക​മാ​യ​ത്. ക​ഴി​ഞ്ഞ ഒ​ന്പ​തി​നു ചേ​ർ​ന്ന ബി​ഐ​എ​സ് യോ​ഗം വി​ഷ​യം ച​ർ​ച്ച​ചെ​യ്തു ത​ള്ളു​ക​യാ​യി​രു​ന്നു.

ബ്ലോ​ക്ക് റ​ബ​ർ മാ​നു​ഫാ​ക്ചേ​ഴ്സും ട​യ​ർ ഉ​ത്പാ​ദാ​ക​രും വ​ർ​ഷ​ങ്ങ​ളാ​യി ന​ട​ത്തി​യ ശ്ര​മ​ങ്ങ​ൾ​ക്കാ​ണു തി​രി​ച്ച​ടി​യാ​യ​ത്. ബ്ലോ​ക്ക്, ക്ര​ന്പ് റ​ബ​റി​നു ബി​ഐ​എ​സ് ഗ്രേ​ഡ് നി​ശ്ച​യി​ച്ചു ത​ര​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ബ്ലോ​ക്ക് റ​ബ​ർ മാ​നു​ഫാ​ക്ചേ​ഴ്സും ട​യ​ർ ഉ​ത്പാ​ദ​ക​രും പ്ര​ധാ​ന​മ​ന്ത്രി​ക്കു നി​വേ​ദ​നം സ​മ​ർ​പ്പി​ച്ച​തോ​ടെ​യാ​ണു വി​ഷ​യം ച​ർ​ച്ച​യാ​കു​ന്ന​ത്.

2017ൽ ​പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ഓ​ഫീ​സ് വി​ഷ​യം ബി​ഐ​എ​സി​ന്‍റെ പ​രി​ഗ​ണ​ന​യ്ക്കു വി​ട്ടു. ബി​ഐ​എ​സ് റ​ബ​ർ ബോ​ർ​ഡ് ഗ​വേ​ഷ​ണ കേ​ന്ദ്ര​ത്തെ പ​ഠി​ക്കാ​ൻ ചു​മ​ത​ല​പ്പെ​ടു​ത്തി. ഗ്രേ​ഡ് നി​ശ്ച​യി​ക്ക​ൽ സാ​ധ്യ​മാ​കി​ല്ലെ​ന്ന് ഗ​വേ​ഷ​ക​ർ റി​പ്പോ​ർ​ട്ട് ന​ൽ​കി​യ​ത് സ്വീ​ക​രി​ച്ചാ​ണു തു​ട​ർ​ന​ട​പ​ടി ഉ​പേ​ക്ഷി​ച്ച​ത്. ചി​ര​ട്ട​പ്പാ​ലി​ന്‍റെ ഇ​റ​ക്കു​മ​തി ല​ക്ഷ്യ​മി​ട്ടു പി​എം ഓ​ഫീ​സി​നെ സ​മീ​പി​ച്ച ബ്ലോ​ക്ക് റ​ബ​ർ മാ​നു​ഫാ​ക്ചേ​ഴ്സിനും ട​യ​ർ ഉ​ത്പാ​ദ​ക​ർ​ക്കും റ​ബ​ർ ബോ​ർ​ഡ് ഗ​വേ​ഷ​ണ വി​ഭാ​ഗ​ത്തി​ന്‍റെ റി​പ്പോ​ർ​ട്ട് തി​രി​ച്ച​ടി​യാ​യി.

ചി​ര​ട്ട​പ്പാ​ൽ ഇ​റ​ക്കു​മ​തി​യെ​യും ഗ്രേ​ഡിം​ഗി​നെ​യും എ​തി​ർ​ത്ത് ഉ​പാ​സി, റ​ബ​ർ ബോ​ർ​ഡ്, ലാ​റ്റ​ക്സ് പ്രോ​സ​സേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ, റ​ബ​ർ ഉ​ത്പാ​ദ​ക സം​ഘ​ങ്ങ​ളു​ടെ ദേ​ശീ​യ കൂ​ട്ടാ​യ്മ എ​ന്നി​വ​ർ രം​ഗ​ത്തെ​ത്തി​യി​രു​ന്നു. നാ​ലു​വ​ർ​ഷം​നീ​ണ്ട പ​ഠ​ന​ത്തി​നു​ശേ​ഷം ന​വം​ബ​ർ 30നാ​ണ് ഗ​വേ​ഷ​ണ​കേ​ന്ദ്രം ബി​ഐ​എ​സി​നും വാ​ണി​ജ്യ​മ​ന്ത്രാ​ല​യ​ത്തി​നും റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ച്ച​ത്.

ചി​ര​ട്ട​പ്പാ​ൽ ഏ​റെ​നാ​ൾ സൂ​ക്ഷി​ക്കു​ന്പോ​ൾ സ്വാ​ഭാ​വി​ക റ​ബ​റി​ന്‍റെ അ​ള​വ് കു​റ​യും സം​ഭ​രി​ച്ചു വ​യ്ക്കു​ന്ന​ത് ഗു​ണ​ക​ര​മ​ല്ലെ​ന്നും ഇ​ത് ശേ​ഖ​രി​ച്ചു​വ​യ്ക്കു​ന്നി​ട​ത്ത് കീ​ട​ങ്ങ​ൾ, സൂ​ഷ്മാ​ണു​ക്ക​ൾ എ​ന്നി​വ​യു​ടെ സാ​ന്നി​ധ്യം വ​ർ​ധി​ക്കു​മെ​ന്നും ഇ​ത് ആ​രോ​ഗ്യ​ത്തി​നു ദോ​ഷം ചെ​യ്യു​മെ​ന്നും റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു.

ചി​ര​ട്ട​പ്പാ​ൽ മ​റ്റു രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്ന് ഇ​റ​ക്കു​മ​തി ചെ​യ്താ​ൽ അ​വി​ടെ​നി​ന്നു കീ​ട​ങ്ങ​ളും സൂ​ഷ്മാ​ണു​ക്ക​ളും ഇ​വി​ടേ​ക്കെ​ത്തു​ന്ന​തി​നി​ട​യാ​ക്കും. ജ​ല​സാ​ന്നി​ധ്യം കൂ​ടു​ത​ലു​ള്ള​ത് കീ​ട​വ​ള​ർ​ച്ച​യ്ക്കു സ​ഹാ​യി​ക്കു​ക​യും ചെ​യ്യും. റ​ബ​റി​ന്‍റെ അ​ള​വു​കൂ​ടി​യും കു​റ​ഞ്ഞും വ​രു​ന്ന​തി​നാ​ൽ ഗ്രേ​ഡ് നി​ശ്ച​യി​ക്ക​ൽ പ്രാ​യോ​ഗി​ക​മ​ല്ലെ​ന്നും വ്യ​ക്ത​മാ​കു​ന്നു.

Related posts

കൊച്ചി-ബാംഗ്ലൂർ വ്യവസായ ഇടനാഴി: സ്ഥലം ഏറ്റെടുക്കൽ ഡിസംബറിൽ പൂർത്തിയാക്കും

Aswathi Kottiyoor

സർക്കാർ സേവനങ്ങൾക്കു മാനുഷിക മുഖം നൽകാൻ ജീവനക്കാർക്കു കഴിയണം: മുഖ്യമന്ത്രി

Aswathi Kottiyoor

ഹജ്ജിന് സംസ്ഥാനത്ത് നിന്ന് വെയ്റ്റിംഗ് ലിസ്റ്റിലെ 1,170 വരെയുള്ളവര്‍ക്കു കൂടി അവസരം

Aswathi Kottiyoor
WordPress Image Lightbox