25.9 C
Iritty, IN
July 7, 2024
  • Home
  • Kerala
  • ക​ണ്ണൂ​ർ വി​മാ​ന​ത്താ​വ​ള റ​ൺ​വേ നീ​ട്ട​ൽ: 162 കു​ടും​ബ​ങ്ങ​ളെ പു​ന​ര​ധി​വ​സി​പ്പി​ക്കേ​ണ്ടി​വ​രു​മെ​ന്നു മു​ഖ്യ​മ​ന്ത്രി
Kerala

ക​ണ്ണൂ​ർ വി​മാ​ന​ത്താ​വ​ള റ​ൺ​വേ നീ​ട്ട​ൽ: 162 കു​ടും​ബ​ങ്ങ​ളെ പു​ന​ര​ധി​വ​സി​പ്പി​ക്കേ​ണ്ടി​വ​രു​മെ​ന്നു മു​ഖ്യ​മ​ന്ത്രി

ക​​​ണ്ണൂ​​​ർ വി​​​മാ​​​ന​​​ത്താ​​​വ​​​ള​​​ത്തി​​​ന്‍റെ റ​​​ണ്‍​വേ 3,050 മീ​​​റ്റ​​​റി​​​ൽനി​​​ന്നും 4,050 മീ​​​റ്റ​​​റാ​​​യി ദീ​​​ർ​​​ഘി​​​പ്പി​​​ക്കു​​​ന്ന​​​തി​​​ന് 99.3235 ഹെ​​​ക്ട​​​ർ ഭൂ​​​മി ഏ​​​റ്റെ​​​ടു​​​ക്കു​​​ന്പോ​​​ൾ 162 കു​​​ടും​​​ബ​​​ങ്ങ​​​ളെ പു​​​ന​​​ര​​​ധി​​​വ​​​സി​​​പ്പി​​​ക്കേ​​​ണ്ടി​​​വ​​​രു​​​മെ​​​ന്ന് മു​​​ഖ്യ​​​മ​​​ന്ത്രി നി​​​യ​​​മ​​​സ​​​ഭ​​​യി​​​ൽ അ​​​റി​​​യി​​​ച്ചു. ക​​​ണ്ണൂ​​​ർ വി​​​മാ​​​ന​​​ത്താ​​​വ​​​ള​​​ത്തി​​നു​​വേ​​​ണ്ടി ഒ​​​ന്നാം ഘ​​​ട്ട​​​മാ​​​യി 1113.33 ഏ​​​ക്ക​​​ർ ഭൂ​​​മി ഏ​​​റ്റെ​​​ടു​​​ത്ത് ക​​​ണ്ണൂ​​​ർ ഇ​​​ന്‍റ​​​ർ​​​നാ​​​ഷ​​​ണ​​​ൽ എ​​​യ​​​ർ​​​പോ​​​ർ​​​ട്ട് ലി​​​മി​​​റ്റ​​​ഡി​​​നു കൈ​​​മാ​​​റി. ര​​​ണ്ടാംഘ​​​ട്ട​​​മാ​​​യി 804.37 ഏ​​​ക്ക​​​ർ ഭൂ​​​മി ഏ​​​റ്റെ​​​ടു​​​ത്ത് കൈ​​​മാ​​​റു​​​ന്ന​​​തി​​​നു ന​​​ട​​​പ​​​ടി സ്വീ​​​ക​​​രി​​​ച്ചെ​​​ന്നും മു​​​ഖ്യ​​​മ​​​ന്ത്രി​​​ക്കു​​വേ​​​ണ്ടി മ​​​ന്ത്രി വി.​​​എ​​​ൻ. വാ​​​സ​​​വ​​​ൻ നി​​​യ​​​മ​​​സ​​​ഭ​​​യി​​​ൽ അ​​​റി​​​യി​​​ച്ചു.

വി​​​മാ​​​ന​​​ത്താ​​​വ​​​ള വി​​​ക​​​സ​​​ന​​​ത്തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യ വ്യ​​​വ​​​സാ​​​യ പാ​​​ർ​​​ക്ക് സ്ഥാ​​​പി​​​ക്കു​​​ന്ന​​​തി​​​ന് 1970.05 ഹെ​​​ക്ട​​​ർ ഭൂ​​​മി ഏ​​​റ്റെ​​​ടു​​​ക്കേ​​​ണ്ട തി​​​ൽ കോ​​​ളാ​​​രി, കീ​​​ഴ​​​ല്ലൂ​​​ർ വി​​​ല്ലേ​​​ജു​​​ക​​​ളി​​​ൽ​​​പ്പെ​​​ട്ട 21.81 ഹെ​​​ക്ട​​​ർ ഭൂ​​​മി ഭൂ​​​വു​​​ട​​​മ​​​ക​​​ൾ​​​ക്ക് ന​​​ഷ്ട​​​പ​​​രി​​​ഹാ​​​രം ന​​​ൽ​​​കി ഏ​​​റ്റെ​​​ടു​​​ത്ത് കി​​​ൻ​​​ഫ്ര​​​യ്ക്കു കൈ​​​മാ​​​റി. കീ​​​ഴൂ​​​ർ, പ​​​ട്ടാ​​​നൂ​​​ർ വി​​​ല്ലേ​​​ജു​​​ക​​​ളി​​​ൽ​​​പ്പെ​​​ട്ട 202.34 ഹെ​​​ക്ട​​​ർ ഭൂ​​​മി ഏ​​​റ്റെ​​​ടു​​​ക്കു​​​ന്ന​​​തി​​​നു​​​ള്ള ഫ​​​ണ്ട് അ​​​നു​​​വ​​​ദി​​​ച്ച് ഭൂ​​​മി ഏ​​​റ്റെ​​​ടു​​​ത്ത് കൈ​​​മാ​​​റു​​​ന്ന​​​തി​​​നു​​​ള്ള ന​​​ട​​​പ​​​ടി​​​യെ​​​ടു​​​ത്തു. റ​​​ണ്‍​വേ ദീ​​​ർ​​​ഘി​​​പ്പി​​​ക്കു​​​ന്ന​​​തി​​​ന് 99.3235 ഹെ​​​ക്ട​​​ർ ഭൂ​​​മി ഏ​​​റ്റെ​​​ടു​​​ക്കു​​​ന്ന​​​തി​​​ന് 942,93,77,123 രൂ​​​പ ചെ​​​ല​​​വു പ്ര​​​തീ​​​ക്ഷി​​​ക്കു​​​ന്നു. ഭൂ​​​മി ഏ​​​റ്റെ​​​ടു​​​ക്ക​​​ൽ ന​​​ട​​​പ​​​ടി പൂ​​​ർ​​​ത്തീ​​​ക​​​രി​​​ച്ചു​​​വ​​​രു​​​ന്ന​​​താ​​​യും കെ.​​​കെ. ശൈ​​​ല​​​ജ​​​യു​​​ടെ ശ്ര​​​ദ്ധ​​​ക്ഷ​​​ണി​​​ക്ക​​​ലി​​​നു മ​​​ന്ത്രി മ​​​റു​​​പ​​​ടി ന​​​ൽ​​​കി.

Related posts

മഴക്കാല പൂര്‍വ ശുചീകരണം; മുഖ്യമന്ത്രി വിളിച്ചു ചേര്‍ത്ത ഉന്നതല യോഗം 18ന്

Aswathi Kottiyoor

അ​ഞ്ചു ല​ക്ഷം കു​ട്ടി​ക​ൾ​ക്ക് ഫു​ട്‌​ബോ​ൾ പ​രി​ശീ​ല​നം ന​ൽ​കും: മു​ഖ്യ​മ​ന്ത്രി

Aswathi Kottiyoor

റോ​ഡു​ക​ളു​ടെ അ​റ്റ​കു​റ്റ​പ​ണി​ക്കു സ്ഥി​രം സം​വി​ധാ​നം വേ​ണം : മ​ന്ത്രി മു​ഹ​മ്മ​ദ് റി​യാ​സ്

Aswathi Kottiyoor
WordPress Image Lightbox