23.6 C
Iritty, IN
July 5, 2024
  • Home
  • Kerala
  • കേ​​​ര​​​ള ന​​​ദീ​​​സം​​​ര​​​ക്ഷ​​​ണ​​​വും മ​​​ണ​​​ൽ​​​വാ​​​ര​​​ൽ നി​​​യ​​​ന്ത്ര​​​ണ​​​വും ബി​​​ൽ നി​​​യ​​​മ​​​സ​​​ഭ പാ​​​സാ​​​ക്കി
Kerala

കേ​​​ര​​​ള ന​​​ദീ​​​സം​​​ര​​​ക്ഷ​​​ണ​​​വും മ​​​ണ​​​ൽ​​​വാ​​​ര​​​ൽ നി​​​യ​​​ന്ത്ര​​​ണ​​​വും ബി​​​ൽ നി​​​യ​​​മ​​​സ​​​ഭ പാ​​​സാ​​​ക്കി

സം​​​സ്ഥാ​​​ന​​​ത്തെ ന​​​ദി​​​ക​​​ൾ മ​​​ലി​​​ന​​​പ്പെ​​​ടു​​​ത്തു​​​ന്ന​​​തി​​​നും അ​​​ന​​​ധി​​​കൃ​​​ത മ​​​ണ​​​ൽ​​​വാ​​​ര​​​ലി​​​നും ഒ​​​ത്താ​​​ശ ചെ​​​യ്യു​​​ന്ന ജ​​​ന​​​പ്ര​​​തി​​​നി​​​ധി​​​ക​​​ളെ​​​യും ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രെ​​​യും ശി​​​ക്ഷി​​​ക്കു​​​ന്ന​​​തി​​​നു​​​ള്ള വ്യ​​​വ​​​സ്ഥ​​​ക​​​ൾ അ​​​ട​​​ങ്ങി​​​യ 2022-ലെ ​​​കേ​​​ര​​​ള ന​​​ദീ​​​സം​​​ര​​​ക്ഷ​​​ണ​​​വും മ​​​ണ​​​ൽ​​​വാ​​​ര​​​ൽ നി​​​യ​​​ന്ത്ര​​​ണ​​​വും (ഭേ​​​ദ​​​ഗ​​​തി) ബി​​​ൽ നി​​​യ​​​മ​​​സ​​​ഭ പാ​​​സാ​​​ക്കി.

ന​​​ദി​​​ക​​​ൾ മ​​​ലി​​​ന​​​പ്പെ​​​ടു​​​ത്തു​​​ന്ന​​​തും മ​​​ണ​​​ൽ​​​വാ​​​ര​​​ലും ത​​​ട​​​യാ​​​ൻ ക​​​ർ​​​ശ​​​ന ന​​​ട​​​പ​​​ടി​​​ക​​​ൾ സ്വീ​​​ക​​​രി​​​ക്കു​​​ന്ന​​​താ​​​ണ് ഈ ​​​ബി​​​ല്ലെ​​​ന്ന് റ​​​വ​​​ന്യു​​​ മ​​​ന്ത്രി കെ.​​​രാ​​​ജ​​​ൻ പ​​​റ​​​ഞ്ഞു. അ​​​ന​​​ധി​​​കൃ​​​ത​​​മാ​​​യി മ​​​ണ​​​ൽ​​​വാ​​​രി​​​യാ​​​ലു​​​ള്ള പി​​​ഴ ശി​​​ക്ഷ 25000 രൂ​​​പ​​​യി​​​ൽ നി​​​ന്നും അ​​​ഞ്ചു ല​​​ക്ഷം രൂ​​​പ​​​യാ​​​ക്കി ഉ​​​യ​​​ർ​​​ത്താ​​​ൻ വ്യ​​​വ​​​സ്ഥ ചെ​​​യ്യു​​​ന്ന​​​താ​​​ണ് ബി​​​ൽ.

മ​​​ണ​​​ൽ​​​വാ​​​ര​​​ലു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട ച​​​ട്ട​​​ലം​​​ഘ​​​ന​​​ത്തി​​​ന് ര​​​ണ്ടു വ​​​ർ​​​ഷം വ​​​രെ ത​​​ട​​​വു ശി​​​ക്ഷ​​​യോ 25,000 രൂ​​​പ പി​​​ഴ​​​യോ അ​​​ല്ലെ​​​ങ്കി​​​ൽ ര​​​ണ്ടും കൂ​​​ടി​​​യോ എ​​​ന്ന​​​താ​​​യി​​​രു​​​ന്നു നേ​​​ര​​​ത്തേയു​​​ള്ള ശി​​​ക്ഷ​​​നട​​​പ​​​ടി.ച​​​ട്ട​​​ലം​​​ഘ​​​നം തു​​​ട​​​രു​​​ന്ന ഓ​​​രോ ദി​​​വ​​​സ​​​ത്തി​​​നും 1000 രൂ​​​പ​​​യാ​​​യി​​​രു​​​ന്ന അ​​​ധി​​​കപി​​​ഴ.

പി​​​ഴത്തുക അ​​​ഞ്ചു​​​ല​​​ക്ഷ​​​മാ​​​ക്കി ഉ​​​യ​​​ർ​​​ത്തി​​​യ​​​തി​​​നൊ​​​പ്പം ച​​​ട്ട​​​ലം​​​ഘ​​​നം തു​​​ട​​​രു​​​ന്ന ഓ​​​രോ ദി​​​വ​​​സ​​​വും 50,000 രൂ​​​പ വീ​​​തം അ​​​ധി​​​കപി​​​ഴ​​​യാ​​​യി ഈ​​​ടാ​​​ക്കാ​​​നും ബി​​​ല്ലി​​​ൽ വ്യ​​​വ​​​സ്ഥ​​​യു​​​ണ്ട്. ഇ​​​ത്ത​​​രം കേ​​​സു​​​ക​​​ളി​​​ൽ ക​​​ണ്ടു​​​കെ​​​ട്ടു​​​ന്ന മ​​​ണ​​​ലി​​​ന്‍റെ മ​​​തി​​​പ്പുവി​​​ല ജി​​​ല്ലാ ക​​​ള​​​ക്ട​​​ർ നി​​​ശ്ച​​​യി​​​ച്ച് ന​​​ട​​​പ​​​ടി ക്ര​​​മ​​​ങ്ങ​​​ൾ പാ​​​ലി​​​ച്ച് വി​​​വി​​​ധ സ്ഥാ​​​പ​​​ന​​​ങ്ങ​​​ൾ​​​ക്കോ വ്യ​​​ക്തി​​​ക​​​ൾ​​​ക്കോ ലേ​​​ല​​​ത്തി​​​ലൂ​​​ടെ വി​​​ല്പ​​​ന ന​​​ട​​​ത്താ​​​നും ബി​​​ല്ലി​​​ൽ വ്യ​​​വ​​​സ്ഥ ചെ​​​യ്യു​​​ന്നു.

മ​​​ണ​​​ൽ​​​ക്കട​​​ത്തു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് 12,685 കേ​​​സു​​​ക​​​ളി​​​ൽ വാ​​​ഹ​​​ന​​​ങ്ങ​​​ൾ പി​​​ടി​​​ച്ചെ​​​ടു​​​ത്തി​​​ട്ടു​​​ണ്ടെ​​​ന്ന് മ​​​ന്ത്രി പ​​​റ​​​ഞ്ഞു. പി​​​ഴ​​​യാ​​​യി ല​​​ഭി​​​ച്ച 1.70 കോ​​​ടി രൂ​​​പ ഉ​​​ൾ​​​പ്പെ​​​ടെ 2.94 കോ​​​ടി രൂ​​​പ റി​​​വ​​​ർ ഫ​​​ണ്ടി​​​നാ​​​യി ല​​​ഭി​​​ച്ചി​​​ട്ടു​​​ണ്ട്. മ​​​തി​​​യാ​​​യ രേ​​​ഖ​​​ക​​​ളു​​​മാ​​​യി വാ​​​ഹ​​​ന ഉ​​​ട​​​മ​​​സ്ഥ​​​ർ എ​​​ത്തി​​​യി​​​ല്ലെ​​​ങ്കി​​​ൽ വാ​​​ഹ​​​ന​​​ങ്ങ​​​ൾ ക​​​ണ്ടു​​​കെ​​​ട്ടാ​​​ൻ അ​​​നു​​​മ​​​തി ന​​​ൽ​​​കി​​​യി​​​ട്ടു​​​ണ്ടെ​​​ന്നും മ​​​ന്ത്രി കൂ​​​ട്ടി​​​ച്ചേ​​​ർ​​​ത്തു.

Related posts

സംസ്ഥാനത്ത് സ്‌കൂളുകളില്‍ ഇന്ന് മുതല്‍ കുടിവെള്ള പരിശോധന

Aswathi Kottiyoor

കു​ടി​വെ​ള്ളക്ഷാ​മം പ​രി​ഹ​രി​ക്കാ​ന്‍ മ​ഴ​വെ​ള്ള സം​ഭ​ര​ണി​യും കി​ണ​ര്‍ റീ​ചാ​ര്‍​ജിം​ഗും

Aswathi Kottiyoor

സര്‍വകലാശാലാ നിയമ ഭേദഗതി : കരട് ബില്ലിന് അംഗീകാരം ; ചാൻസലർമാരായി വിദഗ്‌ധർ

Aswathi Kottiyoor
WordPress Image Lightbox