23.6 C
Iritty, IN
July 8, 2024
  • Home
  • Iritty
  • ഫാമിലെ തൊഴിലാളികൾക്ക് വനം ദ്രുതകർമ്മ സേന സുരക്ഷ ഒരുക്കും
Iritty

ഫാമിലെ തൊഴിലാളികൾക്ക് വനം ദ്രുതകർമ്മ സേന സുരക്ഷ ഒരുക്കും

കാട്ടാനകളുടേയും കടുവയുടെയും കടുത്ത ഭീഷണി നേരിടുന്ന ആറളം ഫാമിൽ ദൈനംദിന പ്രവ്യത്തികൾ മുടങ്ങാതിരിക്കാൻ ഫാമിലെ തൊഴിലാളികൾക്ക് വനം ദ്രുതകർമ്മ സേന സംരക്ഷണം ഒരുക്കുമെന്ന് ഫാം എം ഡി ഡി.ആർ. മേഖശ്രീ പറഞ്ഞു. ഫാം എം ഡി ഡി എഫ് ഒയും കൊട്ടിയൂർ റെയിഞ്ചുറുമായി നടത്തിയ ചർച്ചയിലാണ് തീരുമാനം. തൊഴിലാളികളെ ചെറിയ കൂട്ടങ്ങളാക്കി വിവിധ ബ്ലോക്കുകളിലേക്ക് വിടുന്നതിന് പകരം എല്ലാവരും ഒരു മേഖലയിൽ തൊഴിലെടുക്കുന്ന രീതിയിൽ കാര്യങ്ങൾ നടപ്പിലാക്കും. ഇവർക്കൊപ്പം വനം ദ്രുതകർമ്മ സേന അംഗങ്ങളും സുരക്ഷയൊരുക്കി ഒപ്പം ഉണ്ടാകും. കശുമാവുകൾ പൂത്തു തുടങ്ങിയ സാഹചര്യത്തിൽ ഫാമിലെ കാട് വെട്ടിതെളിയിക്കുന്നതിനും കശുവണ്ടി ശേഖരിക്കുന്നതിനും വനം വകുപ്പിന്റെ സുരക്ഷ ഉണ്ടാകും

Related posts

കൂട്ടുപുഴയിലെ ചേരിക്കത്തടത്തിൽ ഫ്രാൻസിസ് (കൊച്ചേട്ടൻ 89) അന്തരിച്ചു

Aswathi Kottiyoor

കൊട്ടിയൂർ ഗ്രാമപഞ്ചായത്ത് മുച്ചക്ര വാഹന വിതരണവും ശ്രവണസഹായി വിതരണവും

Aswathi Kottiyoor

സ്വത്ത് തർക്കം – ഉളിക്കലിൽ സഹോദരിമാർ സഹോദരന്റെ ഭാര്യയെ വെട്ടിപ്പരിക്കേൽപിച്ചു

Aswathi Kottiyoor
WordPress Image Lightbox