26 C
Iritty, IN
July 6, 2024
  • Home
  • Kerala
  • സംസ്ഥാനത്ത് സ്ത്രീസുരക്ഷ കടലാസിൽ; നിർഭയ ആപ്പിലും പരാതിപ്രളയം
Kerala

സംസ്ഥാനത്ത് സ്ത്രീസുരക്ഷ കടലാസിൽ; നിർഭയ ആപ്പിലും പരാതിപ്രളയം

സം​സ്ഥാ​ന​ത്ത് സ്ത്രീ​ക​ൾ​ക്കു​നേ​രെ​യു​ള്ള അ​തി​ക്ര​മ​ങ്ങ​ൾ വ​ർ​ധി​ക്കു​ന്പോ​ൾ സ്ത്രീ​സു​ര​ക്ഷ ക​ട​ലാ​സി​ൽ മാ​ത്ര​മേ​യു​ള്ളൂ​വെ​ന്ന ആ​ക്ഷേ​പം ഉ‌‌​യ​രു​ന്നു. 2020 ഒ​ക്ടോ​ബ​ർ വ​രെ​യു​ള്ള ക​ണ​ക്കു​പ്ര​കാ​രം സ്ത്രീ​ക​ൾ​ക്കെ​തി​രേ​യു​ള്ള ആ​ക്ര​മ​ണ​ത്തി​ൽ 15,403 കേ​സു​ക​ളാ​ണ് റി​പ്പോ​ര്‍ട്ടു ചെ​യ്തി​രി​ക്കു​ന്ന​ത്. ഇ​തി​ൽ 4,233 എ​ണ്ണം ഭ​ർ​ത്താ​ക്ക​ന്മാ​രു​ടെ/ ബ​ന്ധു​ക്ക​ളു​ടെ ക്രൂ​ര​ത​യു​മാ​യി ബ​ന്ധ​പ്പെ​ട്ട​താ​ണ്. കൂ​ടാ​തെ, ഈ ​കാ​ല​യ​ള​വി​ൽ മൊ​ത്തം 6,372 ബ​ലാ​ത്സം​ഗ-​പീ​ഡ​ന കേ​സു​ക​ളും ഏ​ഴു സ്ത്രീ​ധ​ന​ത്തി​ന്‍റെ പേ​രി​ലു​ള്ള മ​ര​ണ​വും സം​ഭ​വി​ച്ചി​ട്ടു​ണ്ട്. 177 കേ​സു​ക​ൾ സ്ത്രീ​ക​ളെ ത​ട്ടി​ക്കൊ​ണ്ടു പോ​യ​തും 469 എ​ണ്ണം സ്ത്രീ​ക​ളെ ശ​ല്യം ചെ​യ്ത​തും സം​ബ​ന്ധി​ച്ചാ​ണ്.

സ്ത്രീ​സു​ര​ക്ഷ വി​ര​ൽ​തു​മ്പി​ലാ​ക്കാ​ൻ ന​ട​പ്പി​ലാ​ക്കി​യ നി​ർ​ഭ​യ ആ​പ്പി​ലേ​ക്കും പ​രാ​തി​ക​ളു​ടെ പ്ര​ള​യ​മാ​ണ്. 1311 പ​രാ​തി​ക​ളാ​ണ് നി​ർ​ഭ​യ ആ​പ്പി​ലേ​ക്ക് സ്ത്രീ​ക​ൾ അ​യ​ച്ചി​രി​ക്കു​ന്ന​ത്. ക​ണ്ണൂ​രി​ൽ 433 ഉം ​കോ​ഴി​ക്കോ​ട് 359 ഉം ​പ​രാ​തി​ക​ളാ​ണ് ഉ​ണ്ടാ​യി​രി​ക്കു​ന്ന​ത്. കൊ​ല്ല​ത്ത് 217 കേ​സു​ക​ളും എ​റ​ണാ​കു​ള​ത്ത് 95 പ​രാ​തി​ക​ളു​മാ​ണ് ആ​പ്പി​ൽ വ​ന്ന​ത്, സ്ത്രീ​സു​ര​ക്ഷ​യ്ക്കാ​യി മു​ന്നി​ൽ നി​ല്‍ക്കു​ന്ന പി​ങ്ക് പോ​ലീ​സ് വ​ഴി മാ​ത്രം സം​സ്ഥാ​ന​ത്ത് 197 കേ​സു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടു​ണ്ട്. സം​സ്ഥാ​ന​ത്തു സ്ത്രീ​ക​ൾ​ക്കു​നേ​രെ വ​ർ​ധി​ച്ചു​വ​രു​ന്ന അ​തി​ക്ര​മ​ങ്ങ​ൾ ത​ട​യു​ന്ന​തി​നും സു​ര​ക്ഷ ഉ​റ​പ്പാ​ക്കു​ന്ന​തി​നു​മാ​യി സ്ത്രീ​ക​ൾ​ക്ക് സു​ര​ക്ഷി​ത​മ​ല്ലാ​ത്ത സ്ഥ​ല​ങ്ങ​ൾ ക​ണ്ടെ​ത്തു​ന്ന​തി​നാ​യി സം​സ്ഥാ​ന​ത്തൊ​ട്ടാ​കെ സു​ര​ക്ഷ ഓ​ഡി​റ്റ് വ​നി​താ-​ശി​ശു വി​ക​സ​ന വ​കു​പ്പ് ഡ​യ​റ​ക്ട​റേ​റ്റ് ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. സ്ത്രീ​ക​ളു​ടെ അ​വ​കാ​ശ​ങ്ങ​ൾ, നി​ല​വി​ലു​ള്ള നി​യ​മ​ങ്ങ​ൾ, സ​ർ​ക്കാ​ർ വാ​ഗ്ദാ​നം ചെ​യ്യു​ന്ന സ​ഹാ​യം എ​ന്നി​വ​യെ കു​റി​ച്ചു​ള്ള അ​വ​ബോ​ധം വ​ള​ർ​ത്തു​ക​യാ​ണ് സു​ര​ക്ഷ ഓ​ഡി​റ്റി​ലൂ​ടെ വ​നി​താ ശി​ശു വി​ക​സ​ന വ​കു​പ്പ് ല​ക്ഷ്യം വ​യ്ക്കു​ന്ന​ത്.

സ്ത്രീ​ക​ൾ​ക്കെ​തി​രാ​യ അ​തി​ക്ര​മ​ങ്ങ​ൾ അ​വ​സാ​നി​പ്പി​ക്കാ​ൻ ല​ക്ഷ്യ​മി​ട്ടു​ള്ള യു​നെ​സ്‌​കോ​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള ആ​ഗോ​ള പ്ര​സ്ഥാ​ന​മാ​യ “ഓ​റ​ഞ്ച് ദ ​വേ​ൾ​ഡ് ‘കാ​മ്പെ​യ്നി​ന്‍റെ ഭാ​ഗ​മാ​യാ​ണ് സം​രം​ഭം വ​കു​പ്പ് ആ​രം​ഭി​ച്ച​ത്.

സ്ത്രീ ​സു​ര​ക്ഷ ഉ​റ​പ്പു​വ​രു​ത്തു​ന്ന​തി​നാ​യി പോ​ലീ​സ് വു​മ​ൺ ഡ​സ്‌​ക്, വ​നി​ത ഹെ​ല്‍പ് ലൈ​ൻ, പി​ങ്ക് പോ​ലീ​സ് പ​ട്രോ​ൾ, പി​ങ്ക് പോ​ലീ​സ് പ്രൊ​ട്ട​ക്‌ഷ​ൻ, ഫാ​മി​ലി കൗ​ൺ​സി​ലിം​ഗ് സെ​ന്‍റർ,അ​പ​രാ​ജി​ത ഓ​ൺ​ലൈ​ൻ, സ​ഖി വ​ൺ​സ്‌​റ്റോ​പ്പ് സെ​ന്റ​ർ തു​ട​ങ്ങി​യ വി​വി​ധ പ​ദ്ധ​തി​ക​ൾ ന​ട​പ്പി​ലാ​ക്കി വ​രു​മ്പോ​ഴും സ്ത്രീ​സു​ര​ക്ഷ അ​ത്ര എ​ളു​പ്പ​മാ​കു​ന്നി​ല്ലെ​ന്ന ആ​ക്ഷേ​പം ശ​ക്ത​മാ​കു​ന്നു.

Related posts

കിണറില്‍ വീണ ആദിവാസി സ്ത്രീയെ മൂന്ന് മണിക്കൂറിന് ശേഷം നാട്ടുകാര്‍ രക്ഷിച്ചു

Aswathi Kottiyoor

കെ- ഫോണിന്‌ ഐഎസ്‌പി ലൈസൻസ്‌ ഇന്ന്‌ ലഭിച്ചേക്കും

Aswathi Kottiyoor

ഇന്ന് വിജയദശമി, ജ്ഞാനത്തിന്റെ ആദ്യാക്ഷരം കുറിച്ച് കുഞ്ഞുങ്ങൾ

Aswathi Kottiyoor
WordPress Image Lightbox