കണ്ണൂർ: തലശേരി പൈതൃക പദ്ധതിയുടെ ഭാഗമായി പൈതൃക ഇടങ്ങളെ ചേർത്ത് ജനുവരി ഒന്നിന് തലശേരി ഹെറിറ്റേജ് റൺ സീസൺ ടു സംഘടിപ്പിക്കുന്നു. ജില്ല ടൂറിസം പ്രമോഷൻ കൗൺസിലും തലശേരി ഡെസ്റ്റിനേഷൻ മാനേജ്മെന്റ് കൗൺസിലും ചേർന്ന് സംഘടിപ്പിക്കുന്ന പരിപാടിയിൽ http://www. iloveth alassery.com എന്ന വെബ്സൈറ്റിലൂടെ രജിസ്റ്റർ ചെയ്യാം.
150 രൂപയാണ് രജിസ്ട്രേഷൻ ഫീസ്. രാവിലെ ആറിന് ജസ്റ്റിസ് വി.ആർ. കൃഷ്ണയ്യർ മെമ്മോറിയൽ മുനിസിപ്പൽ സ്റ്റേഡിയത്തിൽ നിന്ന് ആരംഭിച്ച് തലശേരി കോട്ട, ഓവർബറീസ് ഫോളി, ജവഹർഘട്ട് , പിയർ റോഡ്, സെന്റ് ആംഗ്ലിക്കൻ ചർച്ച്, താഴെയങ്ങാടി വഴി14 കിലോമീറ്റർ പിന്നിട്ട് സ്റ്റേഡിയത്തിൽ തന്നെ ഹെറിറ്റേജ് റൺ അവസാനിക്കും. ഇന്ത്യയുടെ വിവിധ ഭാഗത്തു നിന്നും ആയിരത്തോളം പേരെയാണ് പ്രതീക്ഷിക്കുന്നതെന്ന് ഡിടിപിസി സെക്രട്ടറി ജെ.കെ. ജിജേഷ് കുമാർ പറഞ്ഞു. ഒന്ന്, രണ്ട്, മൂന്ന് സ്ഥാനക്കാർക്ക് ക്യാഷ് പ്രൈസ് നൽകും. റൺ പൂർത്തിയാക്കുന്ന മുഴുവൻ അത്ലറ്റുകൾക്കും സമ്മാനം നൽകും.