24.2 C
Iritty, IN
October 6, 2024
  • Home
  • Kerala
  • ടൂറിസം കേന്ദ്രങ്ങള്‍ക്ക് ഇനി സന്ദര്‍ശകര്‍ക്കും മാര്‍ക്കിടാം; ഡെസ്റ്റിനേഷന്‍ റേറ്റിംഗ് സംവിധാനത്തിന് തുടക്കം
Kerala

ടൂറിസം കേന്ദ്രങ്ങള്‍ക്ക് ഇനി സന്ദര്‍ശകര്‍ക്കും മാര്‍ക്കിടാം; ഡെസ്റ്റിനേഷന്‍ റേറ്റിംഗ് സംവിധാനത്തിന് തുടക്കം

ജില്ലയിലെ വിനോദസഞ്ചാര കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കുന്നവര്‍ക്ക് തങ്ങളുടെ യാത്രാനുഭവം പങ്കുവെച്ചുകൊണ്ട് റേറ്റിംഗ് രേഖപ്പെടുത്താനുള്ള ‘ഡെസ്റ്റിനേഷന്‍ റേറ്റിംഗ്’ സംവിധാനത്തിന് തുടക്കമായി. പദ്ധതിയുടെ ഉദ്ഘാടനം ജില്ലാ കളക്ടര്‍ ജെറോമിക് ജോര്‍ജ് നിര്‍വഹിച്ചു. ടൂറിസം കേന്ദ്രങ്ങളില്‍ സ്ഥാപിച്ചിരിക്കുന്ന ക്യൂ ആര്‍ കോഡ് സ്‌കാന്‍ ചെയ്ത് വിവിധ മാനദണ്ഡങ്ങളിലായി ഒന്ന് മുതല്‍ അഞ്ച് സ്റ്റാര്‍ വരെ സന്ദര്‍ശകര്‍ക്ക് രേഖപ്പെടുത്താം. ഏറ്റവും മികച്ച റേറ്റിംഗ് ലഭിക്കുന്ന വിനോദസഞ്ചാര കേന്ദ്രത്തിലെ ജീവനക്കാര്‍ക്ക് ജില്ലാ കളക്ടറുടെ പ്രത്യേക പാരിതോഷികവും ലഭിക്കും. സംസ്ഥാനത്ത് ആദ്യമായാണ് വിനോദസഞ്ചാര കേന്ദ്രങ്ങള്‍ക്ക് റേറ്റിംഗ് രേഖപ്പെടുത്താനുള്ള അവസരമൊരുക്കുന്നത്. ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സിലിന്റെ എക്‌സിക്യൂട്ടീവ് കമ്മിറ്റിയുടെ തീരുമാനപ്രകാരമാണ് പദ്ധതി നടപ്പിലാക്കുന്നത്.

Related posts

കേരളത്തിൽ വീണ്ടും നോറോവൈറസ്; മൂന്ന് വിദ്യാർഥികൾ ആശുപത്രിയിൽ

Aswathi Kottiyoor

അംഗീകാരമില്ലാത്ത സ്‌കൂളുകളിൽ നിന്ന് അംഗീകാരമുളള സ്കൂളുകളിലേക്ക് ചേരാൻ ടിസി നിർബന്ധമല്ല

Aswathi Kottiyoor

വയനാട് വാളാടിൽ നിന്ന് കാണാതായ വീട്ടമ്മയെ കണ്ണവം വനത്തിൽ മരിച്ച നിലയിൽ കണ്ടെത്തി

Aswathi Kottiyoor
WordPress Image Lightbox