26 C
Iritty, IN
July 6, 2024
  • Home
  • Kerala
  • ഇലന്തൂര്‍ ആഭിചാരക്കൊല: റോസ്‌ലിന്റെ മകളോടൊപ്പം താമസിച്ചിരുന്നയാളെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി
Kerala

ഇലന്തൂര്‍ ആഭിചാരക്കൊല: റോസ്‌ലിന്റെ മകളോടൊപ്പം താമസിച്ചിരുന്നയാളെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

ഇലന്തൂരില്‍ ആഭിചാരക്കൊലക്കിരയായ റോസ്ലിന്റെ മകളോടൊപ്പം താമസിച്ചിരുന്നയാളെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കട്ടപ്പന സ്വദേശി ബിജു (44) വിനെയാണ് വടക്കാഞ്ചേരി എങ്കക്കാട് വാടകവീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. റോസ്ലിന്റെ മകള്‍ വട്ടോളി മഞ്ജു വര്‍ഗീസ്, മകനൊപ്പം എറണാകുളത്തുള്ള വീട്ടില്‍ പോയ സമയത്താണ് ബിജുവിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

വടക്കാഞ്ചേരി പൊലീസ് സ്ഥലത്തെത്തി മൃതദേഹം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.മേല്‍നടപടികള്‍ സ്വീകരിച്ചു. ട്രസ് വര്‍ക്ക് തൊഴിലാളിയായ ബിജുവും മഞ്ജുവും കുറച്ചുകാലം മുമ്പാണ് വടക്കാഞ്ചേരിയില്‍ വാടക വീടെടുത്ത് താമസം തുടങ്ങിയത്.

Related posts

ദു​ബാ​യി​ൽ പൊ​തു-​സ്വ​കാ​ര്യ സേ​വ​ന​ങ്ങ​ൾ ഡി​ജി​റ്റ​ൽ വ​ത്ക​രി​ക്കു​ന്നു

Aswathi Kottiyoor

മാക്കൂട്ടം ചുരത്തില്‍ കണ്ടെയിനര്‍ ലോറിയുടെ ടയറുകള്‍ക്ക് തീപിടിച്ചു

Aswathi Kottiyoor

നേപ്പാളില്‍ ഇന്ത്യന്‍ കമ്പനികളുടെ മരുന്നുകള്‍ക്ക് നിരോധനം ഏർപ്പെടുത്തി

Aswathi Kottiyoor
WordPress Image Lightbox