24.2 C
Iritty, IN
October 5, 2024
  • Home
  • Iritty
  • സൗജന്യ മെഡിക്കൽ ക്യാമ്പ്
Iritty

സൗജന്യ മെഡിക്കൽ ക്യാമ്പ്

ഇരിട്ടി: നഗരസഭയിലെ അതിദാരിദ്ര്യ നിർമ്മാർജ്ജന പദ്ധതിയുടെ ഗുണഭോക്താക്കൾക്കുള്ള സൗജന്യ മെഡിക്കൽ ക്യാമ്പും മരുന്ന് വിതരണവും നഗരസഭ ഹാളിൽ നടന്നു. നഗരസഭ വൈസ് ചെയർമാൻ പി.പി.ഉസ്മാൻ ഉത്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്റ്റാൻ്റിങ്ങ് കമ്മിറ്റി ചെയർമാൻ എ.കെ.രവിന്ദ്രൻ അധ്യക്ഷത വഹിച്ചു. വിദ്യാഭ്യാസ സ്റ്റാൻ്റിംങ്ങ് കമ്മിറ്റി ചെയർപേഴ്ൺ ടി.കെ. ഫസില, ഡോ: ആൻ്റോ വർഗ്ഗിസ് നഗരസഭ സെക്രട്ടറി രാഗേഷ് പാലേരിവീട്ടിൽ, നഗരസഭ ഹെൽത്ത് ഇൻസ്പെക്ടർ പി. മോഹനൻ എന്നിവർ സംസാരിച്ചു. അലോപ്പതി, ആയുർവേദ, യുനാനി, ഹോമിയോ തുടങ്ങിയ വിഭാഗങ്ങളിലെ വിഗദ്ധ ഡോക്ടർമാരുടെ സേവനം ലഭ്യമാക്കി.

Related posts

ഇരിട്ടി ടൗണിൽ വാഹനങ്ങൾ അലക്ഷ്യമായി പാർക്ക് ചെയ്താൽ കർശന നടപടി

Aswathi Kottiyoor

ഇരിട്ടി പുഴയിൽ മൃതദേഹം കണ്ടെത്തി

Aswathi Kottiyoor

കാർഷിക സെമിനാർ നടത്തി

Aswathi Kottiyoor
WordPress Image Lightbox