24.5 C
Iritty, IN
November 28, 2023
  • Home
  • Iritty
  • ഇരിട്ടി മുനിസിപ്പാലിറ്റിയില്‍ മുനിസിപ്പല്‍ നമ്പര്‍ നല്‍കപ്പെട്ട ഓട്ടോറിക്ഷകളുടെ വാഹന പരിശോധന ഡിസംബര്‍ മാസം 21,22 തീയ്യതികളിൽ ഴൂർ കുന്നിൽ നടക്കും.
Iritty

ഇരിട്ടി മുനിസിപ്പാലിറ്റിയില്‍ മുനിസിപ്പല്‍ നമ്പര്‍ നല്‍കപ്പെട്ട ഓട്ടോറിക്ഷകളുടെ വാഹന പരിശോധന ഡിസംബര്‍ മാസം 21,22 തീയ്യതികളിൽ ഴൂർ കുന്നിൽ നടക്കും.

ഇരിട്ടി: ഇരിട്ടി മുനിസിപ്പാലിറ്റിയില്‍ മുനിസിപ്പല്‍ നമ്പര്‍ നല്‍കപ്പെട്ട ഓട്ടോറിക്ഷകളുടെ വാഹന പരിശോധന ഡിസംബര്‍ മാസം 21,22 തീയ്യതികളിൽ കിഴൂർ കുന്നിൽ നടക്കും. 21ന് ബുധനാഴ്ച്ച കാലത്ത് 10 മണി മുതല്‍ മുനിസിപ്പല്‍ നമ്പര്‍ 1 മുതല്‍ 200 വരെയും, 22ാം തീയ്യതി വ്യാഴാഴ്ച്ച ഉച്ചയ്ക്ക് 2 മണി മുതല്‍ 201 മുതലുള്ള ബാക്കി നമ്പറുകാരുടെയും വാഹന പരിശോധന കീഴൂര്‍കുന്നിന്‍റെ പഴയ റോഡിലുള്ള മോട്ടോര്‍ വാഹന വകുപ്പിന്‍റെ വാഹന പരിശോധനാ സ്ഥലത്ത് ഇരിട്ടി ജോയിന്‍റ് ആര്‍ ടിയോയുടെ നേതൃത്വത്തില്‍ നടക്കുന്നതാണ്.
ഇരിട്ടി മുനിസിപ്പല്‍ നമ്പറുള്ള എല്ലാ ഓട്ടോറിക്ഷകളും അസ്സല്‍ രേഖകള്‍ സഹിതം പരിശോധനയ്ക്ക് വിധേയമാകേണ്ടതാണ്. പരിശോധനയ്ക്ക് ഹാജരാകാത്ത വാഹനങ്ങള്‍ ഓടുന്നില്ല എന്ന ഗണത്തില്‍പ്പെടുത്തി തുടര്‍ നടപടികള്‍ സ്വീകരിക്കുന്നതാണെന്ന് നഗരസഭാ ചെയർപേഴ്‌സൺ കെ. ശ്രീലത അറിയിച്ചു.

Related posts

കൂട്ടുപുഴ എക്സൈസ് ചെക്ക് പോസ്റ്റിൽ 100 വെടിയുണ്ടകൾ പിടികൂടി

Aswathi Kottiyoor

മൂന്നു വർഷമായിട്ടും പണി പൂർത്തിയാവാതെ പായം പഞ്ചായത്തിന്റെ വാതക ശ്മശാനം

Aswathi Kottiyoor

പടിയൂർ ഗവ. ഹയർസെക്കണ്ടറി സ്ക്കൂൾ പുതുതായി നിർമ്മിച്ച കെട്ടിടങ്ങളുടെ ഉദ്‌ഘാടനം നാളെ

Aswathi Kottiyoor
WordPress Image Lightbox