27.5 C
Iritty, IN
October 6, 2024
  • Home
  • Kerala
  • *നയി ചേതന ജൻഡർ ക്യാമ്പയിൻ സംഘടിപ്പിച്ചു.*
Kerala

*നയി ചേതന ജൻഡർ ക്യാമ്പയിൻ സംഘടിപ്പിച്ചു.*

കൊട്ടിയൂർ ഗ്രാമ പഞ്ചായത്ത് കുടുംബശ്രീ സി ഡി എസ് , ജെൻഡർ റിസേഴ്സ് സെന്ററിന്റെ സംയുക്ത ആഭിമുഖ്യത്തിൽ ‘നയി ചേതന’ ജെൻഡർ ക്യാമ്പയിൻ സി ഡി എസ് തല ഉദ്ഘാടനം പഞ്ചായത്ത് ഹാളിൽ വച്ച് നടത്തി. ബഹു. പഞ്ചായത്ത് പ്രസിഡന്റ് ശ്രീ.റോയ് നമ്പുടാകം ഉദ്ഘാടനം ചെയ്തു. ക്ഷേമ കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി ഉഷ അശോക് കുമാർ അദ്ധ്യക്ഷത വഹിച്ചു. അസിസ്റ്റന്റ് സെക്രട്ടറി ശ്രീ. രമേഷ് ബാബു സ്വാഗതം പറഞ്ഞു. പഞ്ചായത്ത് ഭരണ സമിതി അംഗം ശ്രീമതി മിനി പൊട്ടങ്കൽ , സി ഡി എസ് ചെയർ പേഴ്സൺ ശ്രീമതി ബീന പുതുശ്ശേരി എന്നിവർ ആശംസ അർപ്പിച്ചു. ലിംഗധിഷ്ടിത അക്രമങ്ങൾ അവസാനിപ്പിക്കുന്നതിനായി ഇന്ത്യയിലൊട്ടാകെ കുടുംബശ്രീ നടപ്പിലാക്കുന്ന ക്യാമ്പയിൻ ആണ് നയി ചേതന . 25 നവംബർ മുതൽ ഡിസംബർ 23 വരെ ഒരു മാസത്തോളം നീണ്ടു നിൽക്കുന്ന ക്യാമ്പയിനിനാണ് കുടുംബശ്രീ തുടക്കം കുറിച്ചത്. അതിനോടനുബ ന്ധിച്ച് ‘ആശന്റെ സീതയും മാതങ്കിയും എന്ന വിഷയത്തിൽ സംവാദം നടത്തി. കമ്യൂണിറ്റി കൗൺസിലർ അഖില ടി.ടി കുടുംബശ്രീ അംഗങ്ങൾക്ക് ക്ലാസ് നൽകി. അടുത്ത ദിവസങ്ങളായി ഏറെ വിവാദം നേരിട്ടതായിരുന്നു ജെൻഡർ ക്യാമ്പയൻ പ്രതിജ്ഞ. അതിനെ തരണം ചെയ്യ്ത് ജെൻഡർ ക്യാമ്പയൻ പ്രതിജ്ഞ വൈസ് ചെയർപേഴ്സൺ ചൊല്ലിക്കൊടുത്തു. പരിപാടിയിൽ കുടുംബശ്രീ വൈസ് ചെയർപേഴ്സൺ ശ്രീമതി പുഷ്പ കുമാരി നന്ദി പറഞ്ഞു.

Related posts

അടുത്ത അധ്യയന വർഷം പാഠപുസ്തകങ്ങളിൽ മാലിന്യ നിർമ്മാർജ്ജനം ഉൾപ്പെടുത്തും: മന്ത്രി വി. ശിവൻകുട്ടി –

Aswathi Kottiyoor

ന​ട​നും സം​വി​ധാ​യ​ക​നു​മാ​യ പ്ര​താ​പ് പോ​ത്ത​ൻ(70) അ​ന്ത​രി​ച്ചു.

Aswathi Kottiyoor

ടിക്കറ്റ് കൊടുക്കും, കൈയിലിരിപ്പ് മോശമായാൽ ഇറക്കിവിടുകയും ചെയ്യും; കണ്ടക്ടർമാർ പഫർഫുളാവുന്നു.

Aswathi Kottiyoor
WordPress Image Lightbox