27.8 C
Iritty, IN
July 7, 2024
  • Home
  • Kerala
  • അരിവിലക്കയറ്റത്തിന്‌ കാരണം കേന്ദ്രം വിഹിതം കുറച്ചത്‌
Kerala

അരിവിലക്കയറ്റത്തിന്‌ കാരണം കേന്ദ്രം വിഹിതം കുറച്ചത്‌

കേന്ദ്രസർക്കാർ പുഴുക്കലരി വിഹിതം കുറച്ചതാണ്‌ വിപണിയിൽ വില ഉയരാൻ കാരണമെന്ന് മന്ത്രി ജി ആർ അനിൽ അറിയിച്ചു. റേഷൻകടകൾ വഴി 50 ശതമാനം പുഴുക്കലരിയും 50 ശതമാനം പച്ചരിയുമെന്ന നിലയിലാണ്‌ വിതരണം നിശ്ചയിച്ചത്. എന്നാൽ, കേന്ദ്ര സർക്കാരിന്റെ പുതിയ സമീപനത്തിന്റെ ഭാഗമായി 70 ശതമാനം പച്ചരി നൽകുന്ന സ്ഥിതിയുണ്ടായി. ഇതോടെ ആളുകൾ പുഴുക്കലരിക്ക് പൊതുമാർക്കറ്റിനെ കൂടുതൽ ആശ്രയിക്കുന്ന സ്ഥിതിയുണ്ടായി.

റേഷൻകടകളുടെ സ്ഥലസൗകര്യം വർധിപ്പിക്കാൻ പ്രത്യേക പദ്ധതി നടപ്പാക്കും. 3330 റേഷൻകട സ്ഥലപരിമിതിയിൽ പ്രവർത്തിക്കുന്നവയാണ്. കുറഞ്ഞത് 300 സ്ക്വയർ ഫീറ്റ് വിസ്തീർണ കൈവരിക്കുന്നതിന്‌ റേഷൻ വ്യാപരികൾക്ക് സർക്കാർ ഗ്യാരന്റിയിൽ ബാങ്കുകൾവഴി കുറഞ്ഞ പലിശ നിരക്കിൽ രണ്ടു ലക്ഷം രൂപവരെ ലോൺ അനുവദിക്കും. പലിശയിൽ മൂന്നു ശതമാനം സർക്കാർ നൽകും. റേഷൻ വ്യാപാരികളുടെ കമീഷൻ വെട്ടിക്കുറച്ചിട്ടില്ലെന്നും മന്ത്രി അറിയിച്ചു.

Related posts

വിവാഹമോചനം നേടിയ സ്ത്രീകൾക്ക് വിധവാ പെൻഷന് അർഹതയില്ല: മന്ത്രി.

Aswathi Kottiyoor

ഏഴാച്ചേരി കവിതയെ സാംസ്‌കാരിക ആയുധമാക്കിയ എഴുത്തുകാരൻ: മന്ത്രി സജി ചെറിയാൻ

Aswathi Kottiyoor

വാക്സിൻ എടുക്കാത്ത അധ്യാപക ജീവനക്കാരുടെ പേരുവിവരങ്ങൾ പ്രസിദ്ധീകരിക്കാൻ സർക്കാർ തയ്യാറാവണം: എസ് ഇ എ

Aswathi Kottiyoor
WordPress Image Lightbox