24 C
Iritty, IN
July 5, 2024
  • Home
  • Kerala
  • മുന്നേറ്റം നിലച്ച് സൂചികകള്‍: സെന്‍സെക്‌സില്‍ 292 പോയന്റ് നഷ്ടത്തോടെ തുടക്കം
Kerala

മുന്നേറ്റം നിലച്ച് സൂചികകള്‍: സെന്‍സെക്‌സില്‍ 292 പോയന്റ് നഷ്ടത്തോടെ തുടക്കം


മുംബൈ: കഴിഞ്ഞയാഴ്ചയിലെ മുന്നേറ്റം നിലനിര്‍ത്താനാകാതെ സൂചികകള്‍. നിഫ്റ്റി 18,600 നിലവാരത്തിലേയ്ക്ക് താഴന്നു. സെന്‍സെക്‌സ് 292 പോയന്റ് നഷ്ടത്തില്‍ 62,541ലും നിഫ്റ്റി 83 പോയന്റ് താഴ്ന്ന് 18,617ലുമാണ് വ്യാപാരം ആരംഭിച്ചത്. യുഎസ് ഫെഡറല്‍ റിസര്‍വ് നിരക്ക് വര്‍ധന തുടര്‍ന്നേക്കുമെന്ന സൂചനയാണ് വിപണിയെ ബാധിച്ചത്. ഇതേതുടര്‍ന്ന് ആഗോള സൂചികകള്‍ തകര്‍ച്ച നേരിട്ടു.

ഐടിസി, ബജാജ് ഫിന്‍സര്‍വ്, സണ്‍ ഫാര്‍മ, ബജാജ് ഫിനാന്‍സ്, എസ്ബിഐ, ഭാരതി എയര്‍ടെല്‍, എന്‍ടിപിസി, റിലയന്‍സ്, എച്ച്ഡിഎഫ്‌സി ബാങ്ക്, മാരുതി സുസുകി, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, എല്‍ആന്‍ഡ്ടി, കൊട്ടക് മഹീന്ദ്ര ബാങ്ക് തുടങ്ങിയ ഓഹരികളാണ് നഷ്ടത്തില്‍. ഇന്‍ഡസിന്‍ഡ് ബാങ്ക്, ആക്‌സിസ് ബാങ്ക്, അള്‍ട്രടെക് സിമെന്റ് തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലുമാണ്.

സെക്ടറല്‍ സൂചികകളില്‍ നിഫ്റ്റി ഐടി, മെറ്റല്‍, പൊതുമേഖല ബാങ്ക് സൂചികകളാണ് നഷ്ടത്തില്‍. ബിഎസ്ഇ മിഡ്ക്യാപും സമ്മര്‍ദത്തിലാണ്. സ്‌മോള്‍ ക്യാപിലും നേട്ടമില്ല.

Related posts

ലഹരിമരുന്നു കേസ് പ്രതികൾക്ക് ഒരു വർഷം കരുതൽ തടങ്കൽ

Aswathi Kottiyoor

ഉന്നത വിദ്യാഭ്യാസരംഗത്തെ ഡിജിറ്റൽ വേർതിരിവ് ഇല്ലാതാക്കും: മന്ത്രി

Aswathi Kottiyoor

ചെലവ് 1.95 കോടി; സെക്രട്ടേറിയേറ്റിലേക്കുള്ള പ്രവേശനം നിയന്ത്രിക്കാന്‍ പുതിയ സംവിധാനം.

Aswathi Kottiyoor
WordPress Image Lightbox