23.8 C
Iritty, IN
July 5, 2024
  • Home
  • Kerala
  • സ്‌കൂൾ ഉച്ചഭക്ഷണ, പോഷകാഹാര വിതരണ തുക വർധിപ്പിച്ചില്ല: പ്രഥമാധ്യാപകർ നിരാഹാര സമരത്തിലേക്ക്
Kerala

സ്‌കൂൾ ഉച്ചഭക്ഷണ, പോഷകാഹാര വിതരണ തുക വർധിപ്പിച്ചില്ല: പ്രഥമാധ്യാപകർ നിരാഹാര സമരത്തിലേക്ക്

സ്‌കൂൾ ഉച്ചഭക്ഷണ, പോഷകാഹാര വിതരണത്തിനുള്ള തുക വർധിപ്പിക്കാത്തതിൽ പ്രതിഷേധിച്ച് കേരള പ്രൈവറ്റ് പ്രൈമറി ഹെഡ്‌മാസ്റ്റേഴ്‌സ് അസോസിയേഷന്റെ (കെ.പി.പി.എച്ച്.എ.) നേതൃത്വത്തിൽ പ്രഥമാധ്യാപകർ നിരാഹാര സമരത്തിലേക്ക്. ഉച്ചഭക്ഷണ പദ്ധതിക്കായി 2016 ൽ അനുവദിച്ച നിരക്കിലാണ് ഇപ്പോഴും തുക അനുവദിക്കുന്നത്. അവശ്യ സാധനങ്ങളുടെ വില ഇരട്ടിയിലേറെയായി.മുട്ട, പാൽ വിതരണത്തിന് ഇതേവരെ പ്രത്യേകം തുക അനുവദിച്ചിട്ടുമില്ല. പാലിന്റെ വില വീണ്ടും 6 രൂപ വർധിപ്പിക്കുകയും ചെയ്തു.

കേന്ദ്ര ഗവൺമെന്റ് ആനുപാതികമായി തുക വർദ്ധിപ്പിച്ചിട്ടുണ്ട്. എന്നാൽ സംസ്ഥാന ഗവൺമെന്റ് ഒരു രൂപ പോലും വർദ്ധിപ്പിച്ചിട്ടില്ല. അദ്ധ്യാപകരും ഉച്ചഭക്ഷണ സമിതികളും കടക്കെണിയിലാണ്. ഓണത്തിനുശേഷം തുക വർദ്ധിപ്പിക്കുമെന്ന് നിയമസഭയ്ക്കും സംഘടനകൾക്കും വിദ്യാഭ്യാസവകുപ്പു മന്ത്രി നല്കിയ വാക്കുപാലിക്കാൻ ഇതേവരെ തയ്യാറാകാത്തതിനാൽ പ്രതിഷേധ പരിപാടികളുടെ സൂചനയായി 6ന് സെക്രട്ടറിയേറ്റിനു മുന്നിൽ ഏകദിന നിരാഹാര സമരം നടത്തുമെന്ന് കെ.പി.പി.എച്ച്.എ. സംസ്ഥാന പ്രസിഡന്റ് പി. കൃഷ്ണപ്രസാദ്, ജനറൽ സെക്രട്ടറി ജി.സുനിൽകുമാർ എന്നിവർ അറിയിച്ചു.

നിരാഹാര സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൊണ്ട് അന്ന് സംസ്ഥാന വ്യാപകമായി സ്‌കൂളുകളിൽ പ്രഥമാധ്യാപകർ കറുത്ത ബാഡ്ജ് ധരിച്ച് ഹാജരാകുന്നതുൾപ്പെടെയുള്ള വിവിധ പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കുമെന്നും നേതാക്കൾ അറിയിച്ചു.

St

Related posts

എംജിയിലെ സർട്ടിഫിക്കറ്റ് ഫോർമാറ്റുകൾ കാണാതാകൽ; 2 പേർക്ക് സസ്പെൻഷൻ

Aswathi Kottiyoor

ഓ​ണ​ക്കി​റ്റ് വി​ത​ര​ണം: കു​ടി​ശി​ക​യി​ല്‍ ആ​ശ​ങ്കയ​റി​യി​ച്ച് റേ​ഷ​ന്‍ വ്യാ​പാ​രി​ക​ള്‍

Aswathi Kottiyoor

വിളർച്ചയുള്ള കുട്ടികൾ കുറവ്‌ കേരളത്തിൽ .

Aswathi Kottiyoor
WordPress Image Lightbox