35.3 C
Iritty, IN
November 22, 2024
  • Home
  • Iritty
  • ചോംകുന്ന് ശിവക്ഷേത്രത്തിൽ നാലാമത് ശ്രീമദ് ഭാഗവത സപ്താഹ യജ്ഞത്തിന് തുടക്കമായി
Iritty

ചോംകുന്ന് ശിവക്ഷേത്രത്തിൽ നാലാമത് ശ്രീമദ് ഭാഗവത സപ്താഹ യജ്ഞത്തിന് തുടക്കമായി

ഇരിട്ടി: തന്തോട് ചോംകുന്ന് ശിവക്ഷേത്രത്തിൽ നാലാമത് ശ്രീമദ് ഭാഗവത സപ്താഹ യജ്ഞത്തിന് തുടക്കമായി. കരിവള്ളൂർ ബ്രഹ്മശ്രീ വാച്ചവാധ്യാൻ സുബ്രഹ്മണ്യൻ നമ്പൂതിരിയാണ് യജ്ഞാചാര്യൻ. യജ്ഞത്തിന് തുടക്കം കുറിച്ചുകൊണ്ട് ഞായറാഴ്ച വൈകുന്നേരം കാലവറനിറക്കൽ ഘോഷയാത്ര നടന്നു. ചടച്ചിക്കുണ്ടം, മാവുള്ളകരി, പെരുമ്പറമ്പ് എന്നിവിടങ്ങളിൽ നിന്നും പുറപ്പെട്ട വിഗ്രഹ- കലവറനിറക്കൽ ഘോഷയാത്രകൾ കടത്തുംകടവ്, കപ്പച്ചേരി, മുക്കട്ടി എന്നിവിടങ്ങളിൽ നിന്നെത്തുന്ന ഘോഷയാത്രകളുമായി തന്തോട് സംഗമിച്ച് യജ്ഞാചാര്യനെ ക്ഷേത്രത്തിലേക്ക് സ്വീകരിച്ചാനയിച്ചു. ക്ഷേത്രം മേൽശാന്തി ഹരിശങ്കർ നമ്പൂതിരി യജ്ഞവേദിയിൽ ദീപം തെളിച്ചു. തുടർന്ന് യജ്ഞാചാര്യൻ വേദിയിൽ ശ്രീമദ് ഭാഗവത മാഹാത്മ്യ വർണ്ണന നടത്തി. എല്ലാ ദിവസവും രാവിലെ 6.15 ന് വിഷ്ണു സഹസ്രനാമജപം, ഭജന, നാമദീപ പ്രദക്ഷിണം, സമൂഹ പ്രാർത്ഥന, 8 മണിമുതൽ ഭാഗവത പാരായണം , ആചാര്യ പ്രഭാഷണം എന്നിവ നടക്കും.

Related posts

ഇരിട്ടി മഹോത്സവത്തിന് ഇന്ന് തിരിതെളിയും

Aswathi Kottiyoor

സദാചാര ഗുണ്ടായിസത്തിനെതിരെ ഇരിട്ടി യുവകലാ സാഹിതി

Aswathi Kottiyoor

ആശ്രയ പദ്ധതി ആനുകൂല്യ വിതരണം 15 ന്

Aswathi Kottiyoor
WordPress Image Lightbox