23.9 C
Iritty, IN
July 2, 2024
  • Home
  • Kerala
  • തമിഴ്​നാട്ടിൽ ഭിന്നശേഷിക്കാർക്ക്​ ‘വർക്​ഫ്രം ഹോം’ പദ്ധതി; എം കെ സ്റ്റാലിൻ
Kerala

തമിഴ്​നാട്ടിൽ ഭിന്നശേഷിക്കാർക്ക്​ ‘വർക്​ഫ്രം ഹോം’ പദ്ധതി; എം കെ സ്റ്റാലിൻ

തമിഴ്​നാട്ടിൽ സ്വകാര്യ-പൊതുമേഖല സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന ഭിന്നശേഷിക്കാർക്ക്​ ‘വർക്​ ഫ്രം ഹോം’ പദ്ധതിക്ക്​ രൂപം നൽകുമെന്ന്​ മുഖ്യമന്ത്രി എം.​കെ. സ്റ്റാലിൻ. അന്താരാഷ്ട്ര ഭിന്നശേഷി ദിനത്തോടനുബന്ധിച്ച്​ നടന്ന ചടങ്ങിലാണ്​ സ്റ്റാലിന്‍റെ പ്രഖ്യാപനം.തമിഴ്‌നാട് സ്‌കിൽ ഡെവലപ്‌മെന്റ്​ കോർപറേഷൻ ഭിന്നശേഷിക്കാർക്ക്​ സൗജന്യ ലാപ്​ടോപ്പുകളും സോഫ്​റ്റ്​വെയറുകളും ലഭ്യമാക്കി പരിശീലനം നൽകും.

സ്വകാര്യ- സർക്കാർ മേഖലയിൽ ജോലി ചെയ്യുന്ന ഭിന്നശേഷിക്കാരെ കണ്ടെത്തി വർക്​ ഫ്രം ഹോം സംവിധാനമൊരുക്കുന്നതിനും ഭിന്നശേഷിക്കാർക്ക്​ അനുയോജ്യമായ തൊഴിലവസരങ്ങൾ കണ്ടെത്തുന്നതിനും പ്രത്യേക സമിതികൾ രൂപവത്കരിക്കും. ഇവരുടെ യാത്രാക്ലേശം ഉൾപ്പെടെയുള്ള വിഷമതകൾ കണക്കിൽ എടുത്താണ് ​ നടപടി.

Related posts

ഇ​ന്‍​ഫ്ളു​വ​ന്‍​സ സാ​ധ്യ​ത: കു​ട്ടി​ക​ളി​ലെ പ​നി അ​വ​ഗ​ണി​ക്ക​രു​തെ​ന്ന് ആ​രോ​ഗ്യ​വി​ദ​ഗ്ധ​ര്‍

Aswathi Kottiyoor

നാളെ അവസരങ്ങളുടെ ആകാശമാകും; വിദ്യാര്‍ഥികളുമായി സംവദിച്ച് മുഖ്യമന്ത്രി

Aswathi Kottiyoor

പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താലിലെ അക്രമം: നേതാക്കളുടെ സ്വത്തുക്കള്‍ കണ്ടുകെട്ടാന്‍ ഉത്തരവ്; നാളെ 5 മണിക്കുള്ളില്‍ ജപ്തി

Aswathi Kottiyoor
WordPress Image Lightbox