22.9 C
Iritty, IN
July 8, 2024
  • Home
  • Kerala
  • ശബരിമല മേൽശാന്തി നിയമനരീതി മാറ്റാനാകില്ല: ദേവസ്വം ബോർഡ്.
Kerala

ശബരിമല മേൽശാന്തി നിയമനരീതി മാറ്റാനാകില്ല: ദേവസ്വം ബോർഡ്.

ശബരിമല, മാളികപ്പുറം മേൽശാന്തി നിയമനത്തിനു മലയാളി ബ്രാഹ്മണർ മാത്രം അപേക്ഷിച്ചാൽ മതിയെന്ന വ്യവസ്ഥ തൊട്ടുകൂടായ്മയാണെന്നും ഇതു ഭരണഘടന ഉറപ്പു നൽകുന്ന തുല്യാവകാശത്തിനു വിരുദ്ധമാണെന്നുമുള്ള ഹർജികൾക്കു മറുപടിയായി ഇതു പുരാതനകാലം മുതൽ തുടരുന്ന രീതിയാണെന്നും മാറ്റാനാകില്ലെന്നും തിരുവിതാംകൂർ ദേവസ്വം ബോർഡ് െഹെക്കോടതിയെ അറിയിച്ചു.മേൽശാന്തി നിയമനത്തിനു മലയാളി ബ്രാഹ്മണരിൽ നിന്നു മാത്രം അപേക്ഷ ക്ഷണിച്ചതു ചോദ്യം ചെയ്തു നൽകിയ ഹർജി അന്തിമ വാദത്തിനായി 17നു മാറ്റി. തൃശൂർ സ്വദേശികളായ ടി.എൽ. സിജിത്, വിജീഷ്, കോട്ടയം സ്വദേശി വിഷ്ണു നാരായണൻ എന്നിവരുൾപ്പെടെ ഹർജികളാണു ജസ്റ്റിസ് അനിൽ കെ. നരേന്ദ്രൻ, ജസ്റ്റിസ് പി.ജി. അജിത്കുമാർ എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച് പ്രത്യേക സിറ്റിങ് വഴി ഇന്നലെ പരിഗണിച്ചത്. ആദ്യമായി യുട്യൂബ് വഴി സിറ്റിങ് തൽസമയം സംപ്രേഷണം ചെയ്തു എന്ന പ്രത്യേകതയുമുണ്ട്.

ശബരിമല മേൽശാന്തി എന്നതു പൊതുവായ നിയമനമോ സ്ഥിരം നിയമനമോ അല്ലെന്നും ഒരു സമുദായത്തിൽ നിന്നുള്ള പൂജാരിമാരെ മേൽശാന്തിമാരായി ക്ഷണിക്കുന്നതു കീഴ്‌വഴക്കമാണെന്നും തിരുവിതാംകൂർ ദേവസ്വം ബോർഡ് സ്റ്റാൻഡിങ് കോൺസൽ ജി. ബിജു അറിയിച്ചു. 35നും 60നും ഇടയിൽ പ്രായമുള്ളവരെയാണു മേൽശാന്തിമാരായി നിയമിക്കുന്നതെന്നും വിശദീകരിച്ചു. എന്നാൽ പുരാതന കാലം മുതൽ മലയാള ബ്രാഹ്മണരെയാണു മേൽശാന്തിമാരായി നിയമിക്കുന്നത് എന്നതിനു രേഖകളുണ്ടോ എന്നു കോടതി ആരാഞ്ഞു. ഇക്കാര്യം തെറ്റാണെങ്കിൽ തെളിയിക്കേണ്ടതു ഹർജിക്കാരാണെന്നായിരുന്നു ദേവസ്വം ബോർഡ് അറിയിച്ചത്. മലയാള ബ്രാഹ്മണർ എന്നതു മലബാർ മാനുവൽ പ്രകാരവും 1881ലെ സെൻസസ് രേഖകളിലും ജാതിയെന്നാണു രേഖപ്പെടുത്തിയിരിക്കുന്നത് എന്ന് ഹർജിക്കാരിലൊരാൾക്കായി ഹാജരായ സുപ്രീംകോടതി അഭിഭാഷകൻ മോഹൻ ഗോപാൽ അറിയിച്ചു. ഇത്തരത്തിൽ തൊട്ടുകൂടായ്മ സൃഷ്ടിക്കുന്നത് അവസാനിപ്പിക്കണം. യോഗ്യരായവരാണു ശബരിമല മേൽശാന്തിമാരാകേണ്ടതെന്നും വാദിച്ചു. വിജ്ഞാപനത്തിലെ വ്യവസ്ഥ ജാതി വിവേചനമാണെന്നു ഹർജിക്കാർക്കായി ഹാജരായ ബി.ജി. ഹരീന്ദ്രനാഥും വാദിച്ചു.

Related posts

സ്വര്‍ണക്കടകളില്‍ പരിശോധന വ്യാപകമാക്കും : മുഖ്യമന്ത്രി.

Aswathi Kottiyoor

കുട്ടിയെ അടുത്തറിയാനുള്ള പദ്ധതികൾ ആസൂത്രണം ചെയ്യണം: മുഖ്യമന്ത്രി

Aswathi Kottiyoor

ശബരിമല തീർത്ഥാടകരുടെ എല്ലാ വിശ്വാസ താൽപര്യങ്ങളും സർക്കാർ സംരക്ഷിക്കും: മന്ത്രി കെ രാധാകൃഷ്‌ണൻ .

Aswathi Kottiyoor
WordPress Image Lightbox