22.9 C
Iritty, IN
July 8, 2024
  • Home
  • Kerala
  • കേരളത്തിന്റെ ടൂറിസം വകുപ്പിന് കീഴിൽ യുഎഇയിൽ ടൂറിസം ക്ലബ്ബുകൾ രൂപീകരിക്കും: മന്ത്രി മുഹമ്മദ് റിയാസ്
Kerala

കേരളത്തിന്റെ ടൂറിസം വകുപ്പിന് കീഴിൽ യുഎഇയിൽ ടൂറിസം ക്ലബ്ബുകൾ രൂപീകരിക്കും: മന്ത്രി മുഹമ്മദ് റിയാസ്

കേരളത്തിന്റെ ടൂറിസം വകുപ്പിനു കീഴിൽയുഎഇയിൽടൂറിസം ക്ലബ്ബുകൾരൂപീകരിക്കുമെന്ന് മന്ത്രി മുഹമ്മദ് റിയാസ്. ഓവർസീസ് മലയാളി അസോസിയേഷൻ സംഘടിപ്പിച്ച കേരളോത്സവത്തിന്റെ സാംസ്‌കാരിക സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

മതനിരപേക്ഷ സമൂഹത്തിന്റെ വിശാലമായ വാതായനങ്ങൾ തുറന്നിടാൻ കേരളീയർക്ക് സാധിച്ചതു കൊണ്ടാണ് ലോകത്തിനു മുൻപിൽ കേരളം തലയെടുപ്പോടെ നിൽക്കുന്നത്. മതനിരപേക്ഷതയ്‌ക്കു വേണ്ടിയുള്ള ഐക്യപ്പെടൽ ലോകത്തിന്റെ എല്ലാ ഭാഗത്തും നടന്നുകൊണ്ടിരിക്കുകയാണ്. അത്തരത്തിലുള്ള ഐക്യപ്പെടലിന്റെ വിളംബരവുമായാണ് യുഎഇയിൽ ഈ മഹോത്സവം സംഘടിപ്പിച്ചിരിക്കുന്നത്.

ലോകത്താകമാനം കോവിഡ് മഹാമാരി പടർന്നു പിടിച്ചപ്പോൾ ടൂറിസം വെന്റിലേറ്ററിൽ കിടക്കുകയായിരുന്നു. അത്തരമൊരു സാഹചര്യത്തിലും പതറാതെ മുന്നോട്ടു പോകാൻ കേരള സർക്കാരിന് കഴിഞ്ഞതുകൊണ്ടാണ് കേരളത്തിൽ ടൂറിസം മേഖലയ്‌ക്ക് പുതിയ ഉണർവും വളർച്ചയും ഉണ്ടായത്. കോവിഡ് മഹാമാരിക്ക് ശേഷം പ്രതികാര ബുദ്ധിയോടെ ടൂറിസം മേഖല ശക്തിപ്പെട്ടു തുടങ്ങി. വിദേശ സഞ്ചാരികളെ കേരളത്തിലേക്ക് കൊണ്ടുവരുന്നതിന്റെ പ്രായോഗിക ബുദ്ധിമുട്ട് തിരിച്ചറിഞ്ഞ് , റിവഞ്ച് ടൂറിസത്തിന്റെ സാധ്യതകൾ ഉപയോഗപ്പെടുത്തി, ആഭ്യന്തര ടൂറിസം ശക്തിപ്പെടുത്തുന്നതിനുള്ള പ്രത്യേക പദ്ധതികൾ സർക്കാർ ആവിഷ്കരിച്ചു. ഈ ശ്രമത്തിന്റെ ഭാഗമായി 2022 സെപ്റ്റംബർ വരെയുള്ള കാലയളവിൽ റെക്കോർഡ് വളർച്ച കൈവരിക്കുവാൻ ടൂറിസം മേഖലയ്‌ക്ക് സാധിച്ചു.

നാടിന്റെ അവിഭാജ്യ ഘടകമാണ് പ്രവാസികൾ എന്ന് മനസ്സിലാക്കി അവരെ ചേർത്തുനിർത്തിയാണ് ഈ സർക്കാർ മുന്നോട്ടുപോകുന്നത്. ഇതു മനസ്സിലാക്കിയ പ്രവാസികൾ വിഷമകരമായ ഘട്ടത്തിലൂടെ കേരളം കടന്നു പോകുമ്പോൾ അതിനെ നേരിടാൻ കരുത്തുറ്റ പ്രതിരോധനിര തീർത്തു. കേരളത്തിന്റെ വികസനത്തിന് പ്രവാസി മലയാളികളുടെ പങ്ക് വിലമതിക്കാനാകാത്തതാണ്‌. ക്രിയാത്മകമായ നിർദ്ദേശങ്ങളാണ് പ്രവാസികളുടെ ഭാഗത്ത് നിന്നും ലഭിക്കുന്നത്. കേരളത്തിൻറെ വളർച്ചയോടുള്ള പ്രവാസികളുടെ താൽപര്യം പ്രകടമാക്കുന്നതാണ് ഇതെന്നും മന്ത്രി പറഞ്ഞു.

Related posts

സ്വാതന്ത്ര്യ ദിനാഘോഷങ്ങള്‍ക്ക് ഒരുങ്ങി രാജ്യം!!!

Aswathi Kottiyoor

അ​ട്ട​പ്പാ​ടി മ​ധു വ​ധ​ക്കേ​സ്: മ​ജി​സ്റ്റീ​രി​യ​ൽ റി​പ്പോ​ർ​ട്ട് ഹാ​ജ​രാ​ക്കു​ന്ന​തി​ൽ ഇ​ന്ന് തീ​രു​മാ​നം

Aswathi Kottiyoor

അവധിക്കാല സ്‌പെഷ്യല്‍ എല്‍ എസ് എസ്, യു എസ് എസ് പരിശീലനം വിലക്കി ബാലാവകാശ കമ്മീഷൻ

Aswathi Kottiyoor
WordPress Image Lightbox