22.9 C
Iritty, IN
July 8, 2024
  • Home
  • Kerala
  • ഇന്റേൺഷിപ് മാർഗനിർദേശം ; വിദേശ മെഡിക്കൽ ബിരുദധാരികൾ പ്രതിസന്ധിയിൽ
Kerala

ഇന്റേൺഷിപ് മാർഗനിർദേശം ; വിദേശ മെഡിക്കൽ ബിരുദധാരികൾ പ്രതിസന്ധിയിൽ

വിദേശ മെഡിക്കൽ ബിരുദം നേടിയവർ ജില്ലാ ജനറൽ ആശുപത്രികളിൽ ചെയ്യുന്ന ഇന്റേൺഷിപ്പിന്‌ നാഷണൽ മെഡിക്കൽ കൗൺസിൽ (എൻഎംസി) അംഗീകാരം പിൻവലിച്ചതിൽ പ്രതിഷേധിച്ച്‌ ഹൗസ് സർജൻമാർ സമരം തുടങ്ങി. മെഡിക്കൽ കോളേജുകളിലോ അംഗീകൃത സ്ഥാപനങ്ങളിലോമാത്രം ഇന്റേൺഷിപ് മതിയെന്ന എൻഎംസി തീരുമാനത്തോടെ ജില്ലാ ജനറൽ ആശുപത്രികളിൽ ഇന്റേൺഷിപ് ചെയ്യുന്ന ആയിരത്തോളം ഹൗസ്‌ സർജൻമാർ പ്രതിസന്ധിയിലായി.

എറണാകുളം ജനറൽ ആശുപത്രിയിൽ ഇന്റേൺഷിപ് ചെയ്യുന്ന 120 ഹൗസ്‌ സർജൻമാരാണ്‌ ബുധൻ രാവിലെ എട്ടുമുതൽ 24 മണിക്കൂർ പണിമുടക്ക്‌ ആരംഭിച്ചത്‌. അത്യാഹിതവിഭാഗത്തെ ഒഴിവാക്കിയാണ്‌ സമരം. എൻഎംസി തീരുമാനത്തോടെ തങ്ങളുടെ ഉന്നതപഠനസാധ്യത ഉൾപ്പെടെ പ്രതിസന്ധിയിലായിരിക്കുകയാണെന്ന്‌ സമരത്തിലുള്ള ഹൗസ്‌ സർജൻമാർ പറഞ്ഞു. ഇന്റേൺഷിപ് മാർഗനിർദേശം പാലിക്കാത്ത സംസ്ഥാന രജിസ്‌ട്രേഷന്‌ അംഗീകാരമുണ്ടാകില്ല. അതിനാൽ അഖിലേന്ത്യാ പരീക്ഷകളെഴുതാനോ ഉന്നതപഠനത്തിന്‌ പോകാനോ കഴിയില്ല.

വിദേശ മെഡിക്കൽ ബിരുദം നേടിയവർ ഇന്ത്യയിൽ പ്രാക്‌ടീസ്‌ ചെയ്യാൻ എൻഎംസിയുടെ എഫ്എംജി സ്ക്രീനിങ് പരീക്ഷ പാസായശേഷം 12 മാസത്തെ നിർബന്ധിത ഇന്റേൺഷിപ് ചെയ്യേണ്ടതുണ്ട്‌. വർഷങ്ങളായി ജില്ലാ ജനറൽ ആശുപത്രികളിൽ ഉൾപ്പെടെ ഇന്റേൺഷിപ് നടക്കുന്നു. 2021 നവംബർ 18ലെ ഉത്തരവുപ്രകാരം എൻഎംസിക്കുകീഴിൽ കംപൽസറി റൊട്ടേറ്ററി മെഡിക്കൽ ഇന്റേൺഷിപ് റഗുലേഷന്റെ പരിധിയിലുള്ള മെഡിക്കൽ കോളജുകളിലും അംഗീകൃത സ്ഥാപനങ്ങളിലുംമാത്രമാണ്‌ ഇന്റേൺഷിപ് ചെയ്യാവുന്നത്‌.

ഈ ഉത്തരവുണ്ടായി 11 മാസത്തിനുശേഷം 2021 ഒക്‌ടോബറിലാണ്‌ ഇന്റേൺഷിപ് ചെയ്യാവുന്ന സ്ഥാപനങ്ങളുടെ പട്ടിക എൻഎംസി പുറത്തിറക്കിയത്‌. അതിൽ ജില്ലാ ജനറൽ ആശുപത്രികളെ ഒഴിവാക്കിയിരുന്നു. പട്ടിക വരുംമുമ്പ്‌ ജില്ലാ ജനറൽ ആശുപത്രികളിൽ ഇന്റേൺഷിപ് ആരംഭിച്ചവരുടെ ഭാവി അതോടെ പ്രതിസന്ധിയിലായി. അവർ വീണ്ടും ഒരുവർഷം ഇന്റേൺഷിപ് ചെയ്യേണ്ടിവരുമോ എന്നാണ്‌ ആശങ്ക. അത്‌ വലിയ സാമ്പത്തിക ബാധ്യതയാകുമെന്ന്‌ ഹൗസ്‌ സർജൻമാർ പറഞ്ഞു. ഇന്റേൺഷിപ് 10 മാസംവരെ പൂർത്തിയാക്കിയവരുണ്ട്‌. ഫീസ്‌ നൽകിയും സ്‌റ്റൈപെൻഡില്ലാതെയുമാണ്‌ ഇന്റേൺഷിപ് ചെയ്യുന്നത്‌.

തീരുമാനങ്ങൾ യഥാസമയം അതത്‌ സംസ്ഥാന മെഡിക്കൽ കൗൺസിലുകളെ അറിയിച്ചിരുന്നതായി എൻഎംസി പറഞ്ഞിരുന്നു. എന്നാൽ, അത്തരമൊരറിയിപ്പും എൻഎംസിയിൽനിന്ന്‌ ലഭിച്ചിട്ടില്ലെന്നാണ്‌ സംസ്ഥാന മെഡിക്കൽ കൗൺസിലിൽനിന്ന്‌ ഹൗസ്‌ സർജൻമാർക്ക്‌ അറിയാനായത്‌.

Related posts

കുന്നുകൂടിക്കിടക്കുന്ന മാലിന്യം നീക്കുന്ന പദ്ധതി കൂടുതൽ സ്ഥലങ്ങളിലേക്ക്‌; ഇതുവരെ വീണ്ടെടുത്തത് 45 ഏക്കർ: മന്ത്രി എം ബി രാജേഷ്

Aswathi Kottiyoor

പിങ്ക് പൊലീസ്‌ അവഹേളിച്ച സംഭവം: കുട്ടിയുടെ അച്ഛൻ പരാതി നൽകി; ക്ഷമ ചോദിച്ചെന്ന വാർത്ത ശരിയല്ലെന്ന്‌ ഡിജിപിയുടെ ഓഫീസ്

Aswathi Kottiyoor

വ്യവസായിക സുരക്ഷിതത്വ അവാർഡുകൾ പ്രഖ്യാപിച്ചു

Aswathi Kottiyoor
WordPress Image Lightbox