ഇരിട്ടി: ഇരിട്ടി നഗരസഭയുടെ നേതൃത്വത്തിൽ പെൺകുട്ടികൾക്കായുള്ള യോഗ പരിശീലന പദ്ധതിയുടെ ഭാഗമായി ഇരിട്ടി ഹയർ സെക്കണ്ടറി സ്കൂളിൽ പെൺകുട്ടികൾക്കുള്ള ഒരു മാസം നീണ്ടു നിൽക്കുന്ന യോഗാ പരിശീലന ക്ലാസ് ഗരസഭാ ചെയർപേഴ്സൺ കെ. ശ്രീലത ഉദ്ഘാടനം ചെയ്തു. പി ടി എ പ്രസിഡണ്ട് സന്തോഷ് കോയിറ്റി അധ്യക്ഷനായി. പ്രിൻസിപ്പാൾ കെ. ഇ. ശ്രീജ മുഖ്യ പ്രഭാഷണം നടത്തി. സ്കൂൾ തല യോഗ ഇൻ ചാർജ് വി.എസ് മുരളിധരൻ പദ്ധതി വിശദീകരിച്ചു
യോഗാചാര്യൻ വിഷ്ണു കോറോത്ത് ക്ലാസ് എടുത്തു. ഗൈഡ് ക്യാപ്റ്റൻ കെ. ജീബ, സ്റ്റാഫ് സെക്രട്ടറി കെ .വി. സുജേഷ് ബാബു എന്നിവർ സംസാരിച്ചു