മാഹി: മാഹിയിലെ പാതി വഴിയിലായ പ്രധാന പദ്ധതികളായ നടപ്പാത, മാഹി ഗവ.ജനറൽ ആശുപത്രിയിലെ ട്രോമോ കെയർ, ഹാർബർ എന്നിവ ഉടൻ പൂർത്തീകരിക്കുമെന്ന് പുതുച്ചേരി മുഖ്യമന്ത്രി എൻ. രംഗസ്വാമി. അഖിലേന്ത്യാ സഹകരണ വാരാഘോഷത്തിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
സഹകരണ കോളജിനായി രണ്ടുകോടി രൂപ സഹായം അനുവദിക്കും. 2000 പേർക്ക് തൊഴി ലഭ്യമാ ക്കാൻ ഒഴിഞ്ഞുകിടക്കുന്ന തസ്തികകളിൽ നിയമനം നടത്തും. ഭിന്നശേഷി ക്കാർ നേരിടുന്ന പ്രശ്നങ്ങൾക്ക് പരിഹാരം കാണുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
രമേശ് പറമ്പത്ത് എംഎൽഎ അധ്യക്ഷത വഹിച്ചു. സ്പീക്കർ ആർ.സെൽവം, ഡെപ്യൂട്ടി സ്പീക്കർ പി. രാജവേലു, ഇ. വത്സരാജ്, സി. ഉദയകുമാർ, ശിവരാജ് മീണ, എം. കുമാരസ്വാമി, എ.പി.അശോകൻ, പായറ്റ അരവിന്ദൻ, കെ.മോഹനൻ പ്രസംഗിച്ചു.
ഇന്നലെ വൈകുന്നേരം മഞ്ചക്കലിൽ ചാലക്കര രാജീവ് ഗാന്ധി ആയുർവേദ മെഡിക്കൽ കോളജിലെ പുതിയ കെട്ടിടം, ഹോസ്റ്റൽ എന്നിവയുടെ ശിലാസ്ഥാപനവും മുഖ്യമന്ത്രി നിർവഹിച്ചു.
110 വിദ്യാർഥികൾക്ക് ബിരുദ സർട്ടിഫിക്കറ്റുകൾ മുഖ്യമന്ത്രി വിതരണം ചെയ്തു.