പേരാവൂർ: സംസ്ഥാനത്തിന് നൽകാനുള്ള പല വിഹിതവും കേന്ദ്രം വെട്ടിക്കുറയ്ക്കുന്നതിനാൽ ഏറെ ബുദ്ധിമുട്ടുകയാണെന്ന് ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍. പേരാവൂര്‍ സബ് ട്രഷറി കെട്ടിടം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനം ചെലവഴിച്ചു കഴിഞ്ഞ തുകയും ജിഎസ്ടി നഷ്ടപരിഹാരവും കേന്ദ്രം നൽകുന്നില്ല. എന്നാല്‍, പെന്‍ഷനും ശമ്പളവും ഉൾപ്പെടെ ദൈനംദിന ചെലവുകള്‍ക്ക് ബുദ്ധിമുട്ടില്ലാത്തവിധം സംസ്ഥാന ട്രഷറി പ്രവര്‍ത്തിക്കുന്നുണ്ടെന്നും മന്ത്രി വ്യക്തമാക്കി. കേന്ദ്രസര്‍ക്കാര്‍ സംസ്ഥാന ട്രഷറികളുടെ ബാങ്കിംഗ് അവകാശം എടുത്തുകളഞ്ഞ് ട്രഷറി നിക്ഷേപവും സംസ്ഥാന കടത്തിന്റെ പരിധിയില്‍ ഉള്‍പ്പെടുത്തിയിരിക്കുകയാണ്. അതുകൊണ്ട് ട്രഷറിയില്‍ നിക്ഷേപം കൂടിയാലും സര്‍ക്കാരിന് നേട്ടമില്ല. സംസ്ഥാനം അമിതമായി കടമെടുക്കുന്നുവെന്ന് പറയുന്നത് ശരിയല്ല. നിശ്ചിത ശതമാനത്തിനപ്പുറം കടമെടുക്കുന്നതിന് കേന്ദ്രസര്‍ക്കാരിന്റെയും റിസര്‍വ് ബാങ്കിന്റെയും നിയന്ത്രണമുണ്ട്. -മന്ത്രി ചൂണ്ടിക്കാട്ടി.
സണ്ണി ജോസഫ് എംഎല്‍എ അധ്യക്ഷത വഹിച്ചു. വി. ശിവദാസന്‍ എംപി മുഖ്യാതിഥിയായിരുന്നു. ട്രഷറി ഡപ്യൂട്ടി ഡയറക്ടര്‍ എ. സലില്‍, പേരാവൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. സുധാകരന്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ പി.പി. വേണുഗോപാലന്‍, ആന്റണി സെബാസ്റ്റ്യന്‍, എം. റിജി, ജില്ലാ പഞ്ചായത്തംഗങ്ങളായ ജൂബിലി ചാക്കോ, വി. ഗീത, പേരാവൂര്‍ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പ്രീത ദിനേശ്, പേരാവൂര്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് നിഷ ബാലകൃഷ്ണന്, പേരാവൂര്‍ ഗ്രാമപഞ്ചായത്തംഗം റെജീന പൂക്കോത്ത്, ട്രഷറി ഡയറക്ടര്‍ വി. സാജന്, ജില്ലാ ട്രഷറി ഓഫീസര്‍ കെ.ടി. ശൈലജ എന്നിവർ പ്രസംഗിച്ചു. പേരാവൂര്‍, മുഴക്കുന്ന്, കണിച്ചാര്‍, കേളകം, കൊട്ടിയൂര്‍, കോളയാട് പഞ്ചായത്തുകളും മാലൂര്‍ പഞ്ചായത്തിലെ ചില പ്രദേശങ്ങളുമാണ് പേരാവൂർ സബ് ട്രഷറിയുടെ പ്രവര്‍ത്തനപരിധി. 2.08 കോടി രൂപ ചെലവിലാണ് കെട്ടിടനിർമാണം പൂർത്തിയാക്കിയത്.