22.9 C
Iritty, IN
July 8, 2024
  • Home
  • Kerala
  • വിദ്യാഭ്യാസ മേഖലയിൽ ആറ് വർഷത്തിനിടെ അഭൂതപൂർവമായ മാറ്റങ്ങളുണ്ടായി: ധന മന്ത്രി
Kerala

വിദ്യാഭ്യാസ മേഖലയിൽ ആറ് വർഷത്തിനിടെ അഭൂതപൂർവമായ മാറ്റങ്ങളുണ്ടായി: ധന മന്ത്രി

രാജ്യത്തെ ഏറ്റവുമധികം സ്‌കൂളുകളുള്ള കേരളത്തിലെ വിദ്യാഭ്യാസ മേഖലയിൽ കഴിഞ്ഞ ആറ് വർഷത്തിനിടെ അഭൂതപൂർവമായ മാറ്റങ്ങളാണ് ഉണ്ടായതെന്ന് ധനകാര്യ വകുപ്പ് മന്ത്രി കെ എൻ ബാലഗോപാൽ പറഞ്ഞു. പയ്യന്നൂർ മണ്ഡലത്തിലെ സമഗ്ര വിദ്യാഭ്യാസ പദ്ധതി ഉദ്ഘാടനവും പ്രൊജക്ട് പ്രകാശനവും നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. വിദ്യാഭ്യാസ മേഖലയെ ഇനിയും കൂടുതൽ ഗുണനിലവാരത്തിലേക്ക് ഉയർത്താൻ നമുക്ക് സാധിക്കണമെന്നും മന്ത്രി പറഞ്ഞു.

പയ്യന്നൂർ മണ്ഡലത്തിലെ കുട്ടികൾക്കും രക്ഷിതാക്കൾക്കും ഒരുപോലെ പങ്കാളിത്തമുള്ള രീതിയിലാണ് സമഗ്ര വിദ്യാഭ്യാസ പദ്ധതിയുടെ പ്രൊജക്ട് തയ്യാറാക്കിയത്. പ്രീ-പ്രൈമറി തലം മുതൽ ഉന്നത വിദ്യാഭ്യാസ തലം സമഗ്രമായി സ്പർശിക്കുന്ന വിപുലമായ പദ്ധതികളാണ് ഉദ്ദേശിക്കുന്നത്. പ്രീ-പ്രൈമറി കുട്ടികളുടെ കലാരംഗത്തെ കഴിവുകൾ പ്രകടിപ്പിക്കാനായി പ്രീ പ്രൈമറി കലോത്സവം സ്‌കൂൾ, പഞ്ചായത്ത് തലത്തിൽ ജനുവരിയിൽ നടക്കും. പ്രീ പ്രൈമറി പാഠ്യ പദ്ധതി ഏകീകരിക്കുകയെന്ന ലക്ഷ്യത്തോടെ എസ്.സി.ഇ.ആർ.ടി പുസ്തകങ്ങൾ ലഭ്യമാക്കി ടീച്ചർമാരെ അതിനനുസൃതമായി ശാക്തീകരിക്കും.

പ്രൈമറി, സെക്കൻഡറി, ഹയർ സെക്കൻഡറി മേഖലയിൽ ശാസ്ത്ര പരീക്ഷണങ്ങൾക്ക് അധ്യാപകർക്കും വിദ്യാർഥികൾക്കും സൗകര്യമൊരുക്കുന്ന വിപുലമായ ശാസ്ത്ര ലാബ് ഒരുക്കും. പയ്യന്നൂരിന്റെ ചരിത്രം, കാർഷിക സംസ്‌കൃതി, സാമൂഹിക, സാംസ്‌കാരികരംഗത്തെ മുൻഗാമികളുടെ ഇടപെടൽ, സ്വാതന്ത്ര്യ സമരത്തിലെ സംഭാവന എന്നിവയുൾകൊള്ളുന്ന വിപുലമായ ചരിത്ര മ്യൂസിയം ഒരുക്കാനുള്ള പ്രവർത്തനവും നടപ്പിലാക്കും. ഇംഗ്ലീഷ് ഭാഷാപോഷണ പ്രവർത്തനങ്ങൾ, ഭിന്നശേഷി കുട്ടികളെ മുഖ്യധാരയിലെത്തിക്കാനുള്ള പ്രവർത്തനങ്ങൾ, കുട്ടികളുടെ ഫിലിം ഫെസ്റ്റിവൽ എന്നിവയും ലക്ഷ്യമിടുന്നു.

എ കെ കൃഷ്ണൻ മാസ്റ്റർ സ്മാരക ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ടി ഐ മധുസൂദനൻ എം എൽ എ അധ്യക്ഷത വഹിച്ചു. സാമൂഹ്യ പ്രവർത്തകൻ കൂക്കാനം റഹ്മാൻ മാസ്റ്റർ പ്രൊജക്ട് ഏറ്റുവാങ്ങി. പയ്യന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി വി വത്സല, മുൻ എം എൽ എ ടി വി രാജേഷ്, എസ് എസ് കെ മുൻ ഡി പി സി കെ ആർ അശോകൻ, പയ്യന്നൂർ എ ഇ ഒ ഇൻചാർജ് ടി കെ അബ്ദുള്ള, ബി പി സി കെ സി പ്രകാശൻ, സംഘാടക സമിതി കൺവീനർ വി പി മോഹനൻ, അക്കാദമിക് കൺവീനർ യു വി സുഭാഷ്, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.

Related posts

സാർ, എനിക്ക് സൈക്കിൾ ഓടിക്കാൻ അനുവാദം തരണം. റോഡിൽ കൂടി ഓടിക്കാൻ ലൈസൻസ് തരണം. താഴ്മയോടെ അപേക്ഷിക്കുന്നു. നന്ദി.

Aswathi Kottiyoor

റേഷൻ വിതരണം: സാങ്കേതിക തകരാർ പരിഹരിക്കാൻ ബി.എസ്.എൻ.എൽ ബാൻഡ് വിഡ്ത് 100 MBPS ആക്കും

Aswathi Kottiyoor

കണ്ണൂർ വിമാനത്താവളത്തിൽ സ്വർണ്ണം രാസലായനിയിൽ അലിയിപ്പിച്ച് ടർക്കി ടവലുകളിൽ തേച്ചുപിടിപ്പിച്ച് കടത്താൻ ശ്രമിക്കുന്നതിനിടെ പ്രതി പിടിയിൽ

Aswathi Kottiyoor
WordPress Image Lightbox