26.1 C
Iritty, IN
May 30, 2024
  • Home
  • Kelakam
  • കേളകം ഹരിത ടൂറിസം പദ്ധതി; കൃഷി വകുപ്പിന്റെ സഹായം തേടി പഞ്ചായത്ത്
Kelakam

കേളകം ഹരിത ടൂറിസം പദ്ധതി; കൃഷി വകുപ്പിന്റെ സഹായം തേടി പഞ്ചായത്ത്

കേ​ള​കം: കേ​ള​കം ഹ​രി​ത ടൂ​റി​സം പ​ദ്ധ​തി​ക്ക് കൃ​ഷി വ​കു​പ്പി​ന്റെ സ​ഹാ​യം തേ​ടി മ​ന്ത്രി പി. ​പ്ര​സാ​ദി​ന് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് നി​വേ​ദ​നം ന​ൽ​കി. വ​യ​നാ​ടി​നോ​ടു ചേ​ർ​ന്ന് സ്ഥി​തി​ചെ​യ്യു​ന്ന 77.92 ച​തു​ര​ശ്ര കി​ലോ​മീ​റ്റ​ർ വി​സ്തൃ​തി​യു​ള്ള കേ​ള​കം പ​ശ്ചി​മ​ഘ​ട്ട മ​ല​നി​ര​ക​ളു​ടെ ഭാ​ഗ​മാ​ണ്. 3470 മി​ല്ലി മീ​റ്റ​ർ മ​ഴ ല​ഭി​ക്കു​ന്ന, നി​ര​വ​ധി മ​ല​ക​ളും ര​ണ്ടു പു​ഴ​ക​ളും ഇ​രു​പ​തി​ല​ധി​കം തോ​ടു​ക​ളു​മു​ള്ള പ്ര​കൃ​തി​ര​മ​ണീ​യ​വും ജൈ​വ​വൈ​വി​ധ്യം കൊ​ണ്ട് സ​മ്പ​ന്ന​വു​മാ​യ പ​ഞ്ചാ​യ​ത്തി​ന്റെ വ​ട​ക്ക് ആ​റ​ളം വ​ന്യ​മൃ​ഗ​സ​ങ്കേ​ത​വും കി​ഴ​ക്ക് ഒ​രു ഭാ​ഗം കൊ​ട്ടി​യൂ​ർ റി​സ​ർ​വ് ഫോ​റ​സ്റ്റും തെ​ക്ക് വ​യ​നാ​ട് റി​സ​ർ​വ് ഫോ​റ​സ്റ്റും പ​ഞ്ചാ​യ​ത്തു​മാ​യി അ​തി​ർ​ത്തി പ​ങ്കി​ടു​ന്നു. കാ​ർ​ഷി​ക മേ​ഖ​ല​യാ​യ പ​ഞ്ചാ​യ​ത്തി​ൽ വ​ന്യ​മൃ​ഗ​ശ​ല്യം വ​ള​രെ രൂ​ക്ഷ​മാ​ണ്. അ​തോ​ടൊ​പ്പം കാ​ലാ​വ​സ്ഥ വ്യ​തി​യാ​ന​വും വി​ല​ത്ത​ക​ർ​ച്ച​യും കാ​ർ​ഷി​ക മേ​ഖ​ല​യെ ത​ക​ർ​ത്തി​രി​ക്കു​ക​യാ​ണ്. ഇ​ത്ത​ര​മൊ​രു സാ​ഹ​ച​ര്യ​ത്തെ മ​റി ക​ട​ക്കു​ന്ന​തി​നും ക​ർ​ഷ​ക​ർ​ക്ക് വ​രു​മാ​നം ഉ​റ​പ്പു വ​രു​ത്തു​ന്ന​തി​നു​മു​ള്ള ശ്ര​മം എ​ന്ന നി​ല​യി​ൽ പ​ഞ്ചാ​യ​ത്തി​ന്റെ സു​വ​ർ​ണ ജൂ​ബി​ലി​യു​ടെ ഭാ​ഗ​മാ​യി ക​ർ​ഷ​ക​രെ ഉ​ൾ​പ്പെ​ടു​ത്തി ഒ​രു ഹ​രി​ത ടൂ​റി​സം പ​ദ്ധ​തി ന​ട​പ്പാ​ക്കാ​ൻ പ​ഞ്ചാ​യ​ത്ത്‌ ഭ​ര​ണ​സ​മി​തി തീ​രു​മാ​നി​ച്ചി​രി​ക്കു​ക​യാ​ണ്. ഇ​തി​നാ​യി ന​ട​ത്തി​യ പ​ഠ​ന​ത്തി​ൽ കേ​ള​ക​ത്ത് ഹ​രി​ത ടൂ​റി​സം പ​ദ്ധ​തി ന​ട​പ്പാ​ക്കാ​ൻ ന​ല്ല സാ​ധ്യ​ത​യും അ​തി​നാ​വ​ശ്യ​മാ​യ പ്ര​കൃ​തി, കാ​ർ​ഷി​ക വി​ഭ​വ​ങ്ങ​ളും ഉ​ണ്ടെ​ന്നാ​ണ് ക​ണ്ടെ​ത്തി​യ​ത്. ജി​ല്ല ക​ല​ക്ട​ർ എ​സ്. ച​ന്ദ്ര​ശേ​ഖ​ർ ഐ.​എ.​എ​സി​നെ പ​ങ്കെ​ടു​പ്പി​ച്ച് യോ​ഗം ചേ​രു​ക​യും ഒ​രു സൊ​സൈ​റ്റി രൂ​പ​വ​ത്ക​രി​ക്കാ​നും തീ​രു​മാ​നി​ച്ചു.

ഈ ​പ​ദ്ധ​തി​യു​ടെ ല​ക്ഷ്യം ആ​റ​ളം വ​ന്യ​മൃ​ഗ​സ​ങ്കേ​ത​ത്തി​ന്റെ​യും പ​ഞ്ചാ​യ​ത്തി​ലു​ള്ള പാ​ലു​കാ​ച്ചി ഇ​ക്കോ ടൂ​റി​സം പ​ദ്ധ​തി​യു​ടെ​യും അ​നു​ബ​ന്ധ​മാ​യി വി​നോ​ദ​സ​ഞ്ചാ​രി​ക​ൾ​ക്ക് ക​ർ​ഷ​ക​രു​ടെ കൃ​ഷി​ഫാ​മു​ക​ൾ സ​ന്ദ​ർ​ശി​ക്കു​ന്ന​തി​ന് അ​വ​സ​ര​മൊ​രു​ക്കു​ക, ക​ർ​ഷ​ക​രു​ടെ വീ​ടു​ക​ളി​ൽ​ത​ന്നെ ഹോം​സ്റ്റേ സൗ​ക​ര്യം ഒ​രു​ക്കി സ​ഞ്ചാ​രി​ക​ളെ താ​മ​സി​പ്പി​ക്കു​ക, ന​ല്ല ഭ​ക്ഷ​ണം ന​ൽ​കു​ക, ക​ർ​ഷ​ക​രു​ടെ ഭൂ​മി​യി​ൽ​ത​ന്നെ വി​ശാ​ല​മാ​യ കു​ളം നി​ർ​മി​ച്ച് മ​ത്സ്യ​കൃ​ഷി ആ​രം​ഭി​ക്കു​ക​യും മീ​ൻ​പി​ടി​ക്കാ​നും തോ​ണി​യാ​ത്ര ന​ട​ത്താ​നും അ​വ​സ​ര​മൊ​രു​ക്കു​ക, പ​ഞ്ചാ​യ​ത്തി​ൽ നി​ല​വി​ലു​ള്ള മു​ള​ങ്കാ​ടു​ക​ളും പു​ഴ​യോ​ര കാ​ഴ്ച​ക​ളും കാ​ണാ​ൻ അ​വ​സ​ര​മൊ​രു​ക്കു​ക തു​ട​ങ്ങി​യ​വ​യാ​ണ്. അ​തോ​ടൊ​പ്പം ക​യാ​ക്കി​ങ്, ഓ​ഫ്‌ റോ​ഡ് യാ​ത്ര, ആ​ന​മ​തി​ൽ യാ​ത്ര, മ​റ്റു വി​നോ​ദ പ​രി​പാ​ടി​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള സാ​ധ്യ​ത​ക​ളും ധാ​രാ​ള​മു​ണ്ട്.

ഇ​ത്ത​രം സൗ​ക​ര്യ​ങ്ങ​ളു​ള്ള​തും ഒ​രു​ക്കാ​ൻ പ​റ്റു​ന്ന​തു​മാ​യ കു​റ​ച്ചു ക​ർ​ഷ​ക​രെ തി​ര​ഞ്ഞെ​ടു​ത്തു ക​ഴി​ഞ്ഞു. ഡി​സം​ബ​ർ അ​വ​സാ​നം പ​ദ്ധ​തി​യു​ടെ പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ക്കാ​നാ​കും എ​ന്നാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. ജി​ല്ല​യി​ൽ ആ​ദ്യ​മാ​യാ​ണ് ക​ർ​ഷ​ക​രെ​യും കൃ​ഷി​യെ​യും കേ​ന്ദ്രീ​ക​രി​ച്ച് ടൂ​റി​സം പ​ദ്ധ​തി ന​ട​പ്പാ​ക്കാ​ൻ കേ​ള​കം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ഒ​രു​ങ്ങു​ന്ന​ത്. ഈ ​പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​തി​ന് കൃ​ഷി വ​കു​പ്പി​ന്റെ സ​ഹാ​യം തേ​ടി​യാ​ണ് നി​വേ​ദ​നം.

കൃ​ഷി​വ​കു​പ്പി​ന്റെ നി​ല​വി​ലു​ള്ള ചി​ല പ​ദ്ധ​തി​ക​ളു​ടെ സ​ഹാ​യം ല​ഭ്യ​മാ​ക്കി​യാ​ൽ ഹ​രി​ത ടൂ​റി​സം പ​ദ്ധ​തി​ക്കാ​വ​ശ്യ​മാ​യ അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ൾ കു​റെ​യൊ​ക്കെ ഒ​രു​ക്കാ​നാ​കു​മെ​ന്ന് അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി. പ​ദ്ധ​തി​ക്ക് സം​സ്ഥാ​ന കൃ​ഷി വ​കു​പ്പി​ന്റെ എ​ല്ലാ സ​ഹാ​യ​വും പി​ന്തു​ണ​യും വാ​ഗ്ദാ​നം ചെ​യ്ത മ​ന്ത്രി പ്രോ​ജ​ക്ട് റി​പ്പോ​ർ​ട്ട് ത​യാ​റാ​യ​തി​നു​ശേ​ഷം പ​ദ്ധ​തി​യെ​ക്കു​റി​ച്ച് വി​ശ​ദ​മാ​യി ച​ർ​ച്ച​ചെ​യ്യാ​മെ​ന്ന് ഉ​റ​പ്പു ന​ൽ​കു​ക​യും ചെ​യ്തു. പ്ര​സി​ഡ​ന്റ് സി.​ടി. അ​നീ​ഷ്, ജി​ല്ല പ​ഞ്ചാ​യ​ത്ത്‌ മെം​ബ​ർ വി. ​ഗീ​ത, കൃ​ഷി ഓ​ഫി​സ​ർ കെ. ​ജി​ഹ് സു​നി​ൽ എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് മ​ന്ത്രി​ക്കു നി​വേ​ദ​നം ന​ൽ​കി​യ​ത്.

Related posts

കേളകം പഞ്ചായത്തിലെ വിവിധ കോളനികളില്‍ ഇന്റര്‍നെറ്റ് കണക്ഷന്‍ നല്‍കി

Aswathi Kottiyoor

ലഹരി വിരുദ്ധ റാലി നടത്തി.

Aswathi Kottiyoor

കേളകത്ത് ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം. മൂന്നു പേര്‍ക്ക് പരിക്കേറ്റു.

Aswathi Kottiyoor
WordPress Image Lightbox