24.2 C
Iritty, IN
July 8, 2024
  • Home
  • Kerala
  • ആറളം പുനരധിവാസ മേഖല; താമസക്കാരെത്താത്ത ഭൂമി തിരിച്ചുപിടിക്കും
Kerala

ആറളം പുനരധിവാസ മേഖല; താമസക്കാരെത്താത്ത ഭൂമി തിരിച്ചുപിടിക്കും

ആ​റ​ളം ആ​ദി​വാ​സി പു​ന​ര​ധി​വാ​സ മേ​ഖ​ല​യി​ൽ പ​തി​ച്ചു​ന​ൽ​കി​യ​തി​ൽ താ​മ​സി​ക്കാ​ത്ത​വ​രു​ടെ ഭൂ​മി ഏ​റ്റെ​ടു​ക്കാ​ൻ ന​ട​പ​ടി. ആ​റ​ളം ഫാ​മി​ന്റെ വി​വി​ധ ബ്ലോ​ക്കു​ക​ളി​ലാ​യി നാ​ലു ഘ​ട്ട​ങ്ങ​ളി​ൽ വി​വി​ധ ജി​ല്ല​ക​ളി​ലു​ള്ള 3500 ആ​ദി​വാ​സി കു​ടും​ബ​ങ്ങ​ൾ​ക്ക് സ​ർ​ക്കാ​ർ ഒ​രേ​ക്ക​ർ ഭൂ​മി വീ​ത​മാ​ണ് പ​തി​ച്ചു​ന​ൽ​കി​യ​ത്.

എ​ന്നാ​ൽ, ഭൂ​മി ഏ​റ്റെ​ടു​ത്ത് താ​മ​സ​മാ​ക്കി​യ​ത് 2000 പേ​ർ മാ​ത്ര​മാ​ണെ​ന്നാ​ണ് ട്രൈ​ബ​ൽ മി​ഷ​ൻ രേ​ഖ​ക​ൾ. അ​വ​ശേ​ഷി​ച്ച 1500 കു​ടും​ബ​ങ്ങ​ൾ ഭൂ​മി ഏ​റ്റെ​ടു​ത്ത് താ​മ​സി​ക്കാ​ത്ത​താ​ണ് ആ​റ​ളം ഫാം ​കാ​ടു​ക​യ​റി കാ​ട്ടാ​ന​ക​ൾ ഉ​ൾ​പ്പെ​ടെ വ​ന്യ​ജീ​വി​ക​ൾ താ​വ​ള​മാ​ക്കാ​ൻ കാ​ര​ണ​മെ​ന്ന് ഉ​ദ്യോ​ഗ​സ്ഥ​ർ വി​ല​യി​രു​ത്തു​ന്നു. ഫാ​മി​ൽ ബ്ലോ​ക്ക് ഏ​ഴി​ലും 10ലു​മാ​യി മ​റ്റു ജി​ല്ല​ക​ളി​ൽ​നി​ന്നു​ള്ള 400 കു​ടും​ബ​ങ്ങ​ൾ​ക്ക് ഭൂ​മി ന​ൽ​കി​യെ​ങ്കി​ലും ഭൂ​മി ഏ​റ്റെ​ടു​ത്തി​ട്ടി​ല്ല. ഭൂ​മി ല​ഭി​ച്ച കു​ടും​ബ​ങ്ങ​ൾ ഫാ​മി​ലെ​ത്തി താ​മ​സി​ക്ക​ണ​മെ​ന്ന് ട്രൈ​ബ​ൽ റ​വ​ന്യൂ വ​കു​പ്പു​ക​ൾ പ​ല​ത​വ​ണ അ​റി​യി​ച്ചി​രു​ന്നു. എ​ങ്കി​ലും അ​റി​യി​പ്പ് പു​ന​ര​ധി​വാ​സ​കു​ടും​ബ​ങ്ങ​ൾ ഗൗ​നി​ക്കാ​ത്ത​ത് അ​ധി​കൃ​ത​രെ പ്ര​തി​സ​ന്ധി​യി​ലാ​ക്കി​യി​ട്ടു​ണ്ട്. ഫാ​മി​ൽ ഭൂ​മി ഏ​റ്റെ​ടു​ക്കാ​ത്ത​വ​രു​ടെ ഭൂ​മി തി​രി​ച്ചു​പി​ടി​ക്കാ​നും ന​ട​പ​ടി​യാ​യ​താ​യി ട്രൈ​ബ​ൽ റ​വ​ന്യൂ വ​കു​പ്പ് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

കാ​ട്ടാ​ന​ക​ളു​ടെ​യും മ​റ്റു കാ​ട്ടു​മൃ​ഗ​ങ്ങ​ളു​ടെ​യും ശ​ല്യം രൂ​ക്ഷ​മാ​യ​തി​നെ തു​ട​ർ​ന്ന് നൂ​റു​ക​ണ​ക്കി​ന് പു​ന​ര​ധി​വാ​സ കു​ടും​ബ​ങ്ങ​ൾ പ​ലാ​യ​നം ചെ​യ്ത​തും ആ​റ​ളം ഫാ​മി​ൽ കൃ​ഷി​യി​ട​ങ്ങ​ൾ വ​ന​മാ​തൃ​ക​യി​ലാ​കാ​ൻ കാ​ര​ണ​മാ​യി. ആ​റ​ള​ത്തെ വ​ന്യ​ജീ​വി​ശ​ല്യം ശാ​ശ്വ​ത​മാ​യി പ​രി​ഹ​രി​ച്ചാ​ൽ മാ​ത്ര​മേ മ​ട​ങ്ങി​യെ​ത്തൂ എ​ന്ന നി​ല​പാ​ടി​ലാ​ണ് കു​ടും​ബ​ങ്ങ​ൾ.

കാ​ട്ടി​ലു​ള്ള​തി​ലേ​റെ, വ​ന്യ​ജീ​വി​ക​ൾ ആ​റ​ളം ആ​ദി​വാ​സി പു​ന​ര​ധി​വാ​സ മേ​ഖ​ല​യി​ൽ ഉ​ണ്ടെ​ന്ന​താ​ണ് നി​ല​വി​ലെ അ​വ​സ്ഥ.

എ​ന്നാ​ൽ, സ​ർ​ക്കാ​ർ പു​ന​ര​ധി​വ​സി​പ്പി​ച്ച ആ​റ​ള​ത്തെ ആ​ദി​വാ​സി​ക​ൾ​ക്കി​ന്ന് മേ​ഖ​ല​യി​ലെ കാ​ട്ടാ​ന​ശ​ല്യം​മൂ​ലം ജീ​വി​തം ന​ര​ക​തു​ല്യ​മാ​ണ്. എ​ട്ടു വ​ര്‍ഷ​ത്തി​നി​ടെ 10 ജീ​വ​നാ​ണ് കാ​ട്ടാ​ന​യാ​ക്ര​മ​ണ​ത്തി​ല്‍ പൊ​ലി​ഞ്ഞ​ത്. പ്ര​ദേ​ശ​ത്തെ വ​ന്യ​മൃ​ഗ​ശ​ല്യ​ത്തി​ന് ശാ​ശ്വ​ത പ​രി​ഹാ​രം കാ​ണാ​തെ​യാ​യി​രു​ന്നു പു​ന​ര​ധി​വാ​സം.

കാ​ട്ടാ​ന​ക​ൾ നി​ര​വ​ധി ജീ​വ​നു​ക​ൾ ച​വി​ട്ടി​യ​ര​ക്കു​മ്പോ​ഴും പ്ര​തി​ഷേ​ധം ഫാ​മി​നു​ള്ളി​ല്‍ മാ​ത്രം ഒ​തു​ങ്ങു​ക​യാ​യി​രു​ന്നു.

കാ​ട്ടാ​ന ആ​ക്ര​മ​ണം ഉ​ണ്ടാ​വു​മ്പോ​ള്‍ വ​ന​പാ​ല​ക​ര്‍ യ​ഥാ​സ​മ​യം എ​ത്തു​ന്നി​ല്ലെ​ന്ന ആ​രോ​പ​ണ​മാ​ണ് ഇ​വ​ര്‍ ഉ​ന്ന​യി​ക്കു​ന്ന​ത്. ഇ​തോ​ടെ​യാ​ണ് മ​റ്റു കു​ടും​ബ​ങ്ങ​ൾ ഇ​വ​ർ​ക്ക് പ​തി​ച്ചു​കി​ട്ടി​യ ഭൂ​മി​യി​ൽ താ​മ​സി​ക്കാ​നെ​ത്താ​ത്ത​ത്.

നി​ല​വി​ൽ ആ​റ​ള​ത്തെ പു​ന​ര​ധി​വാ​സ കു​ടും​ബ​ങ്ങ​ളി​ലു​ള്ള​വ​ർ കാ​ട്ടാ​ന ആ​ക്ര​മ​ണ​ത്താ​ൽ പു​റ​ത്തി​റ​ങ്ങാ​ൻ ഭ​യ​ക്കു​ക​യാ​ണ്.

കു​ട്ടി​ക​ൾ മി​ക്ക ദി​വ​സ​ങ്ങ​ളി​ലും സ്കൂ​ളി​ൽ പോ​കാ​റി​ല്ല. വീ​ടി​നു​ള്ളി​ൽ അ​ട​ച്ചി​രി​പ്പാ​ണ് പ്രാ​യ​മാ​യ​വ​രും. ആ​ദി​വാ​സി മേ​ഖ​ല​യാ​യ​തി​നാ​ൽ ത​ങ്ങ​ളെ അ​ധി​കൃ​ത​ർ അ​വ​ഗ​ണി​ക്കു​ക​യാ​ണെ​ന്ന് ഇ​വ​ർ പ​രാ​തി​പ്പെ​ടു​ന്നു. പ​ല​രും ജീ​വ​ൻ ഭ​യ​ന്ന് ഫാ​മി​ൽ​നി​ന്ന് പ​ലാ​യ​നം ചെ​യ്തു​തു​ട​ങ്ങി.

ആ​റ​ളം കാ​ർ​ഷി​ക ഫാ​മി​ലെ ഭൂ​മി​യും കാ​ടു​മൂ​ടി​യ നി​ല​യി​ലാ​ണ്. ഫാ​മി​നോ​ട് അ​തി​ർ​ത്തി പ​ങ്കി​ടു​ന്ന കൊ​ട്ടി​യൂ​ർ, ആ​റ​ളം വ​നാ​തി​ർ​ത്തി​ക​ളി​ൽ പൂ​ർ​ണ​മാ​യി സം​ര​ക്ഷ​ണ മ​തി​ൽ സ്ഥാ​പി​ക്കാ​ത്ത​താ​ണ് കാ​ട്ടു​മൃ​ഗ​ങ്ങ​ളു​ടെ ആ​റ​ളം ഫാ​മി​ലെ വി​ഹാ​ര​ത്തി​ന് കാ​ര​ണം.

വ​ന​മാ​തൃ​ക​യി​ൽ കാ​ടു​നി​റ​ഞ്ഞ ആ​റ​ളം ഫാ​മി​ൽ​നി​ന്ന് കാ​ട്ടാ​ന​ക​ൾ നി​ന്നാ​ൽ​പോ​ലും തി​രി​ച്ച​റി​യാ​നാ​വാ​ത്ത അ​വ​സ്ഥ​യാ​ണ്. ആ​ന​മ​തി​ൽ നി​ർ​മാ​ണ​ത്തി​നു​ള്ള ന​ട​പ​ടി​ക​ൾ ചു​വ​പ്പു​നാ​ട​ക​ളി​ൽ കെ​ട്ട​ഴി​യാ​തെ ബാ​ക്കി​യാ​ണ്.

Related posts

കെ-ഡിസ്‌ക്; കേരള നോളജ് ഇക്കോണമി മിഷൻ വഴി തൊഴിൽ നൽകിയത് 10,428 യുവാക്കൾക്ക്

Aswathi Kottiyoor

108 സേവനം ശക്തമാക്കുന്നതിന്റെ ഭാഗമായി പൊതുജനങ്ങള്‍ക്ക് പുതിയ മൊബൈല്‍ ആപ്ലിക്കേഷന്‍ സജ്ജമാകുന്നതായി ആരോഗ്യ മന്ത്രി

Aswathi Kottiyoor

ഇന്ത്യയിൽ ഡെൽറ്റ മരണം 2.4 ലക്ഷം ; രാജ്യത്ത് 24 മണിക്കൂറിൽ 2.64 ലക്ഷം രോ​ഗികള്‍

Aswathi Kottiyoor
WordPress Image Lightbox