25.1 C
Iritty, IN
July 7, 2024
  • Home
  • Kerala
  • ശബരിമലയില്‍ തിരക്കേറുന്നു; ഒൻപത് ദിവസത്തിനിടെ വന്നത് നാല് ലക്ഷം ഭക്തജനങ്ങൾ
Kerala

ശബരിമലയില്‍ തിരക്കേറുന്നു; ഒൻപത് ദിവസത്തിനിടെ വന്നത് നാല് ലക്ഷം ഭക്തജനങ്ങൾ

മണ്ഡലമകരവിളക്ക് മഹോത്സവം ആരംഭിച്ച് ഒന്‍പത് ദിവസം പിന്നിടുമ്പോള്‍ ശബരിമലയില്‍ അയ്യപ്പഭക്തരുടെ തിരക്കേറുന്നു. വെള്ളിയാഴ്ച രാവിലെ 9 മണി വരെയുള്ള കണക്കനുസരിച്ച് നാല് ലക്ഷത്തിലധികം അയ്യപ്പഭക്തരാണ് ദര്‍ശനം നടത്തിയത്. പ്രതിദിനം അരക്ഷത്തോളം പേരാണ് ശരാശരി ദര്‍ശനം നടത്തുന്നത്. കഴിഞ്ഞ വര്‍ഷം ഈ ദിവസങ്ങളില്‍ ശരാശരി പതിനായിരം പേരാണ് ദര്‍ശനം നടത്തിയിരുന്നത്. വരും ദിവസങ്ങളില്‍ തിരക്ക് കൂടുമെന്നാണ് വെര്‍ച്വല്‍ ക്യൂ ബുക്കിംഗിലെ കണക്കുകള്‍ സൂചിപ്പിക്കുന്നത്.

നവംബര്‍ 30 വരെ വെര്‍ച്വല്‍ ക്യൂ സംവിധാനം വഴി ആകെ 8,79,905 പേരാണ് ബുക്കിംഗ് നടത്തിയിരിക്കുന്നത്. നവംബര്‍ 26, 28 തീയതികളിലാണ് ഏറ്റവുമധികം പേര്‍ ബുക്ക് ചെയ്തിരിക്കുന്നത്. നിലവില്‍ പരമാവധി 1,20,000 ബുക്കിംഗാണ് ഒരു ദിവസം സ്വീകരിക്കുക.

Related posts

കാഴ്ചപരിമിതർക്കായുള്ള സർക്കാർ വിദ്യാലയത്തിൽ ഒഴിവ്

Aswathi Kottiyoor

ജാ​ഗ്ര​താ​സ​മി​തി​ക​ളു​ടെ പ്ര​വ​ർ​ത്ത​നം ശ​ക്തി​പ്പെ​ടു​ത്തും

Aswathi Kottiyoor

വേ​ന​ൽ മ​ഴ ശ​ക്തി​പ്പെ​ട്ടു; പെ​യ്ത​ത് 51 ശ​ത​മാ​നം അ​ധി​കം

Aswathi Kottiyoor
WordPress Image Lightbox