24.9 C
Iritty, IN
October 4, 2024
  • Home
  • Kerala
  • സി​ൽ​വ​ർ ലൈ​ൻ ക​ല്ലിടൽ: കേ​ന്ദ്രാ​നു​മ​തി ല​ഭി​ച്ചാൽ മാത്രം മുന്നോട്ടെന്നു സർക്കാർ
Kerala

സി​ൽ​വ​ർ ലൈ​ൻ ക​ല്ലിടൽ: കേ​ന്ദ്രാ​നു​മ​തി ല​ഭി​ച്ചാൽ മാത്രം മുന്നോട്ടെന്നു സർക്കാർ

സം​​​സ്ഥാ​​​ന​​​ത്തു ന​​​ട​​​പ്പാ​​​ക്കാ​​​ൻ ഉ​​​ദ്ദേ​​​ശി​​​ച്ച അ​​​തി​​​വേ​​​ഗ റെ​​​യി​​​ൽ പ​​​ദ്ധ​​​തി​​​യാ​​​യ സി​​​ൽ​​​വ​​​ർ​​ലൈ​​​ൻ പ​​​ദ്ധ​​​തി ത​​ത്കാ​​​ലം നി​​​ർ​​​ത്തി​​​വ​​​ച്ചു. കേ​​​ന്ദ്രാ​​​നു​​​മ​​​തി ല​​​ഭി​​​ച്ച ശേ​​​ഷം മാ​​​ത്രം സാ​​​മൂ​​​ഹി​​​കാ​​​ഘാ​​​ത പ​​​ഠ​​​നം അ​​​ട​​​ക്ക​​​മു​​​ള്ള തു​​​ട​​​ർന​​​ട​​​പ​​​ടി​​​ക​​​ളു​​​മാ​​​യി മു​​​ന്നോ​​​ട്ടു​​പോ​​​യാ​​​ൽ മ​​​തി​​​യെ​​​ന്നാ​​​ണു സ​​​ർ​​​ക്കാ​​​ർ ത​​​ല​​​ത്തി​​​ൽ സ്വീ​​​ക​​​രി​​​ച്ച നി​​​ല​​​പാ​​​ട്.

സി​​​ൽ​​​വ​ ലൈ​​​ൻ പ​​​ദ്ധ​​​തി​​​യു​​​ടെ ഭൂ​​​മി ഏ​​​റ്റെ​​​ടു​​​ക്ക​​​ൽ അ​​​ട​​​ക്ക​​​മു​​​ള്ള സ​​​ർ​​​വേ ജോ​​​ലി​​​ക്കാ​​​യി നി​​​യോ​​​ഗി​​​ച്ച 205 ജീ​​​വ​​​ന​​​ക്കാ​​​രെ റ​​​വ​​​ന്യൂ വ​​​കു​​​പ്പി​​​ലേ​​​ക്കു മ​​​ട​​​ക്കി അ​​​യ​​​യ്ക്ക​​​ണ​​​മെ​​​ന്ന ഫ​​​യ​​​ലി​​​ൽ മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ൻ ഒ​​​പ്പു​​​വ​​​ച്ചു. സി​​​ൽ​​​വ​​​ർ ലൈ​​​ൻ പ​​​ദ്ധ​​​തി​​​യി​​​ൽ​​നി​​​ന്നു മ​​​ട​​​ങ്ങി​​​യെ​​​ത്തു​​​ന്ന ഭൂ​​​മി ഏ​​​റ്റെ​​​ടു​​​ക്ക​​​ൽ അ​​​ട​​​ക്ക​​​മു​​​ള്ള റ​​​വ​​​ന്യു വ​​​കു​​​പ്പി​​​ന്‍റെ പ​​​ദ്ധ​​​തി​​​ക​​​ൾ​​​ക്കാ​​​യി നി​​​യോ​​​ഗി​​​ക്കും. കൂ​​​ടാ​​​തെ, ഇ​​​പ്പോ​​​ൾ ന​​​ട​​​ന്നു വ​​​രു​​​ന്ന ഡി​​​ജി​​​റ്റ​​​ൽ റീ ​​​സ​​​ർ​​​വേ അ​​​ട​​​ക്ക​​​മു​​​ള്ള കാ​​​ര്യ​​​ങ്ങ​​​ൾ​​​ക്കാ​​​യും നി​​​യോ​​​ഗി​​​ക്കും.

സേ​​​വ​​​നം തേ​​​ടി​​​യ മ​​​റ്റു വ​​​കു​​​പ്പു​​​ക​​​ൾ​​​ക്കും ആ​​​വ​​​ശ്യ​​​മാ​​​യ ജീ​​​വ​​​ന​​​ക്കാ​​​രെ വി​​​ട്ടു​​ന​​​ൽ​​​കും. ഇ​​​തു​​​സം​​​ബ​​​ന്ധി​​​ച്ച് റ​​​വ​​​ന്യൂ വ​​​കു​​​പ്പ് വൈ​​​കാ​​​തെ ഉ​​​ത്ത​​​ര​​​വി​​​റ​​​ക്കും.സി​​​ൽ​​​വ​​​ർ ലൈ​​​ൻ പ​​​ദ്ധ​​​തി ന​​​ട​​​പ്പാ​​​ക്കാ​​​നാ​​​യി സം​​​സ്ഥാ​​​നം കേ​​​ന്ദ്ര​​​ത്തോ​​​ട് വി​​​വി​​​ധ വി​​​ഷ​​​യ​​​ങ്ങ​​​ളി​​​ൽ അ​​​നു​​​മ​​​തി തേ​​​ടി​​​യെ​​​ങ്കി​​​ലും മ​​​റു​​​പ​​​ടി ല​​​ഭി​​​ച്ചി​​​ല്ല. റെ​​​യി​​​ൽ​​​വേ മ​​​ന്ത്രാ​​​ല​​​യ​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട തു​​​ട​​​ർ അ​​​നു​​​മ​​​തി​​​ക​​​ളും ഇ​​​നി​​​യും ല​​​ഭി​​​ക്കേ​​​ണ്ട​​തു​​​ണ്ട്. സി​​​ൽ​​​വ​​​ർ ലൈ​​​നി​​​നാ​​​യി ഭൂ​​​മി ഏ​​​റ്റെ​​​ടു​​​ക്കു​​​ന്ന​​​തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യു​​​ള്ള മ​​​ഞ്ഞ​​​ക്ക​​​ല്ല് സ്ഥാ​​​പി​​​ക്കു​​​ന്ന ന​​​ട​​​പ​​​ടി​​​ക​​​ൾ ച​​​രി​​​ത്ര​​​ത്തി​​​ൽ ഇ​​​ല്ലാ​​​ത്ത വി​​​ധ​​​മു​​​ള്ള പ്ര​​​തി​​​ഷേ​​​ധ​​​ങ്ങ​​​ൾ​​​ക്കാ​​​ണ് ഇ​​​ട​​​യാ​​​ക്കി​​​യ​​​ത്. ‌

ഇ​​​തേ​​​ത്തു​​​ട​​​ർ​​​ന്നാ​​ണു കേ​​​ന്ദ്രാ​​​നു​​​മ​​​തി​​​ക്കു ശേ​​​ഷം മു​​​ന്നോ​​​ട്ടു പോ​​​യാ​​​ൽ മ​​​തി​​​യെ​​​ന്ന രാ​​ഷ്‌​​ട്രീ​​യ തീ​​​രു​​​മാ​​​ന​​​മെ​​​ടു​​​ത്ത​​​ത്. തൃ​​​ക്കാ​​​ക്ക​​​ര ഉ​​​പ​​​തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ലെ എ​​​ൽ​​​ഡി​​​എ​​​ഫി​​​ന്‍റെ ദ​​​യ​​​നീ​​​യ പ​​​രാ​​​ജ​​​യ​​​ത്തി​​​നു ശേ​​​ഷം ക​​​ഴി​​​ഞ്ഞ ആ​​​റു മാ​​​സ​​​മാ​​​യി പ​​​ദ്ധ​​​തി പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ൾ നി​​​ർ​​​ത്തി​​​വ​​​ച്ചി​​​രു​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു.

Related posts

തൃശൂരില്‍ ബി.ഫാം വിദ്യാര്‍ത്ഥിനിയെ വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

Aswathi Kottiyoor

തിങ്കളാഴ്‌ച മുതൽ സംസ്ഥാനത്തെ കോടതികളിൽ ഓൺലൈൻ സിറ്റിങ്‌

Aswathi Kottiyoor

നിയമസഭാ സമ്മേളനം ആഗസ്റ്റ് 22 മുതല്‍; മന്ത്രിസഭായോഗ തീരുമാനങ്ങൾ

Aswathi Kottiyoor
WordPress Image Lightbox