27.8 C
Iritty, IN
July 7, 2024
  • Home
  • Kerala
  • ഒന്നുമുതൽ മിൽമ പാൽ ലിറ്ററിന്‌ 6 രൂപ കൂടും ; 5 രൂപ കർഷകന്‌ അധികം ലഭിക്കും
Kerala

ഒന്നുമുതൽ മിൽമ പാൽ ലിറ്ററിന്‌ 6 രൂപ കൂടും ; 5 രൂപ കർഷകന്‌ അധികം ലഭിക്കും

ഉൽപ്പാദനച്ചെലവിലുണ്ടായ ഗണ്യമായ വിലവർധന കണക്കിലെടുത്ത്‌ മിൽമ, പാൽ വില ലിറ്ററിന്‌ ആറു രൂപ വർധിപ്പിക്കും. ഡിസംബർ ഒന്നുമുതൽ വിലകൂട്ടുമെന്ന്‌ മിൽമ മലബാർ മേഖല യൂണിയൻ ചെയർമാൻ കെ എസ്‌ മണി വാർത്താസമ്മേളനത്തിൽ പറഞ്ഞു. വർധനയുടെ ആനുപാതികമായ 83.75 ശതമാനം (5.025 രൂപ) കർഷകന്‌ ലഭിക്കും. ക്ഷീര സഹകരണ സംഘങ്ങൾക്കും വിതരണക്കാർക്കും വർധനയുടെ 5.75 ശതമാനം വീതവും ക്ഷീര കർഷക ക്ഷേമനിധി ബോർഡിന്‌ 0.50 ശതമാനവും നൽകും. 3.50 ശതമാനം മിൽമയ്‌ക്കും 0.50 ശതമാനം പ്ലാസ്‌റ്റിക്‌ നിർമാർജന ഫണ്ടിലേക്കും വകയിരുത്തും. 2019ലാണ്‌ അവസാനമായി മിൽമ പാലിന്‌ വിലവർധിപ്പിച്ചത്‌. അന്ന്‌ നാലുരൂപയാണ്‌ കൂട്ടിയത്‌.

Related posts

സ്വർണക്കടത്ത്‌ കേസ്‌ : ജപ്തിയിൽനിന്ന് ഒഴിവാകാൻ സ്വപ്നയ്‌ക്ക്‌ കേന്ദ്ര സഹായം ; സ്വത്ത് കണ്ടുകെട്ടാനുള്ള നോട്ടീസ് പിൻവലിച്ചു

Aswathi Kottiyoor

കൊച്ചി മെട്രോ പില്ലറുകൾക്കിടയിൽ കഞ്ചാവ് ചെടി; നട്ടുവളർത്തിയവരെ പിടികൂടാൻ സിസിടിവി പരിശോധിക്കും

Aswathi Kottiyoor

സംരംഭക വർഷം: അനുമതി നൽകാൻ ലൈസൻസ് മേള; വകുപ്പുകളുടെ ഏകോപനത്തിന് കോർ കമ്മിറ്റി

Aswathi Kottiyoor
WordPress Image Lightbox