മലപ്പുറത്ത് അഞ്ചാം പനി പടരുന്നു. നിലവിൽ 125 പേർക്കാണ് ജില്ലയിൽ രോഗബാധ കണ്ടെത്തിയത്. രോഗം ബാധിച്ചവരിൽ ഏഴ് മാസം മുതൽ 29 വയസു വരെ പ്രായമുള്ളവരുണ്ട്. പ്രതിരോധ കുത്തിവയ്പ് എടുക്കാത്തവരുടെ എണ്ണം കൂടുതലുള്ള സ്ഥലങ്ങളിലാണ് രോഗം വ്യാപനം.
അഞ്ചു വയസിനു താഴെയുള്ള കുട്ടികളിൽ ഏകദേശം 89,000 പേർ മീസിൽസ് കുത്തിവയ്പെടുത്തിട്ടില്ലെന്നാണ് ആരോഗ്യവിഭാഗത്തിന്റെ കണക്ക്. സംഭവത്തിൽ റിപ്പോർട്ട് സമർപ്പിക്കാൻ കേന്ദ്ര ആരോഗ്യമന്ത്രാലയം വിദഗ്ധ സംഘത്തെ മലപ്പുറത്തേക്ക് അയക്കുന്നുണ്ട്.
അഞ്ചാംപനി പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തില്‍ തിരൂര്‍, മലപ്പുറം ഉപജില്ലകളിലെ സ്കൂളുകളില്‍ മാസ്ക് നിര്‍ബന്ധമാക്കി.