കൊട്ടിയൂർ: കൊട്ടിയൂർ ഐജെഎം ഹയർ സെക്കൻഡറി സ്കൂൾ, സാൻതോം ഹയർ സെക്കൻഡറി സ്കൂൾ കൊളക്കാട്, ഗവ. ഹയർ സെക്കൻഡറി സ്കൂൾ മണത്തണ എന്നീ സ്കൂളുകളിലെ 122 സ്റ്റുഡന്റ് പോലീസ് കേഡറ്റുകളുടെ പാസിംഗ് ഔട്ട് പരേഡ് കൊട്ടിയൂർ ഐജെഎം ഹയർ സെക്കൻഡറി സ്കൂൾ മൈതാനത്ത് നടന്നു. സണ്ണി ജോസഫ് എംഎൽഎ സെല്യുട്ട് സ്വീകരിച്ചു.
കണ്ണൂർ റൂറൽ എഡിഎൻഒ. സി വി. തമ്പാൻ കേഡറ്റുകൾക്ക് പ്രതിജ്ഞ വാചകം ചൊല്ലിക്കൊടുത്തു. കൊട്ടിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റോയ് നമ്പുടാകം, പേരാവൂർ പോലീസ് സബ് ഇൻസ്പെക്ടർ കെ.ജി. ജോർജ്, വാർഡ് മെമ്പർ ജെസി ഉറുമ്പിൽ, സ്കൂൾ പ്രിൻസിപ്പൽ എം.എ. മാത്യു, സ്കൂൾ മുഖ്യാധ്യാപകൻ ബിനു തോമസ്, മാനേജർ ഫാ. ബെന്നി മുതിരക്കാലായിൽ, പിടിഎ പ്രസിഡന്റ് സണ്ണി വരകിൽ, കൊളക്കാട് സാൻതോം എച്ച്എസ്എസ് പിടിഎ വൈസ് പ്രസിഡന്റ് സാബു കൊച്ചുവീട്ടിൽ, ടിന്റു ലൂക്കോസ്, ഡ്രിൽ ഇൻസ്ട്രക്ടർമാരായ ഒ.കെ. പ്രശോഭ്, സി. റഷീദ്, ഷനൂപ് തുടങ്ങിയവർ പങ്കെടുത്തു.
കമ്മ്യൂണിറ്റി പോലീസ് ഓഫീസർമാരായ സുനീഷ് പി ജോസ്, ടി.ജി.പി. ആന്റണി, ഷജോത്, ബീന തോമസ്, കെ.ജി. ജിൻസി എന്നിവർ നേതൃത്വം നൽകി.