• Home
  • Iritty
  • കേരളാ സ്റ്റേറ്റ് പെൻഷനേഴ്‌സ് സംഘ് പേരാവൂർ ബ്ലോക്ക് സമ്മേളനം
Iritty

കേരളാ സ്റ്റേറ്റ് പെൻഷനേഴ്‌സ് സംഘ് പേരാവൂർ ബ്ലോക്ക് സമ്മേളനം

പേരാവൂർ : കേരളാ സ്റ്റേറ്റ് പെൻഷനേഴ്‌സ് സംഘ് പേരാവൂർ ബ്ലോക്ക് സമ്മേളനം മണത്തണ മാതൃ മന്ദിരത്തിൽ നടന്നു. കെ എസ് പി എസ് കണ്ണൂർ ജില്ലാ വൈസ് പ്രസിഡന്റ് വി.പി. മുരളീധരൻ ഉദ്‌ഘാടനം ചെയ്തു. വി. രാമചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. ആർ എസ് എസ് ഖണ്ഡ് കാര്യവാഹ് രൂപേഷ് മുഖ്യഭാഷണം നടത്തി. പഞ്ചായത്ത് മെമ്പർ ബേബി സോജാ, ബി എം എസ് മേഖലാ സിക്രട്ടറി പി.കെ. സാബു, ബി ജെ പി പേരാവൂർ മണ്ഡലം പ്രസിഡന്റ് ജ്യോതി പ്രകാശ്, എൻ ജി ഒ സംഘ് ഇരിട്ടി താലൂക്ക് സിക്രട്ടറി വി.വി. അശോകൻ എന്നിവർ സംസാരിച്ചു. സമാപന സമ്മേളനം കെ എസ് പി എസ് സംസ്ഥാന വൈസ് പ്രസിഡന്റ് പി. ബാലൻ ഉദ്‌ഘാടനം ചെയ്തു.
പുതിയ ഭാരവാഹികളായി വി. രാമചന്ദ്രൻ (പ്രസി.), ടി. രാമചന്ദ്രൻ, പി.വി. മാധവൻ (വൈസ്.പ്രസി.), ടി. ഹരീന്ദ്രൻ (സിക്ര.), കെ. ശൈലജ, വി. ആർ. രവീന്ദ്രൻ (ജോ.സിക്ര.), സി. ഉണ്ണികൃഷ്ണൻ (ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു.

Related posts

പുന്നാട് സ്വദേശി കുഴഞ്ഞു വീണു മരിച്ചു

Aswathi Kottiyoor

പരസ്യ ബോർഡുകൾക്കെതിരെ നടപടി​ക്കൊരുങ്ങി ഇരിട്ടി

Aswathi Kottiyoor

സമരം കോടതി വിധിയോടുള്ള വെല്ലുവിളി

Aswathi Kottiyoor
WordPress Image Lightbox